Silverline Project | K-Rail DPR അപൂർണം; സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രം അനുമതി നിഷേധിച്ചു

സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠന റിപ്പോർട്ട്, പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് ആവശ്യമുണ്ട്. ഇത് രണ്ട് കേരളം സമർപ്പിച്ചിട്ടില്ല.

Written by - Zee Malayalam News Desk | Last Updated : Feb 2, 2022, 05:03 PM IST
  • പദ്ധതിക്ക് അനുമതി നൽകണമെങ്കിൽ കൂടുതൽ വിശദാശംങ്ങൾ കേരളം ഇനിയും സമർപ്പിക്കണമെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണോവ് അറിയിച്ചു.
  • എംപിമാരായ എൻ.കെ പ്രേമചന്ദ്രൻ കെ മുരളീധരൻ എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്
Silverline Project | K-Rail DPR അപൂർണം; സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രം അനുമതി നിഷേധിച്ചു

ന്യൂ ഡൽഹി : കേരളത്തിന്റെ കെ-റെയിൽ സിൽവർലൈൻ പദ്ധതിക്ക് (K-Rail Silverline Project) അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ. പദ്ധതിക്ക് അനുമതി നൽകണമെങ്കിൽ കൂടുതൽ വിശദാശംങ്ങൾ കേരളം ഇനിയും സമർപ്പിക്കണമെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണോവ് അറിയിച്ചു. എംപിമാരായ എൻ.കെ പ്രേമചന്ദ്രൻ കെ മുരളീധരൻ എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. 

സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠന റിപ്പോർട്ട്, പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് ആവശ്യമുണ്ട്. ഇത് രണ്ട് കേരളം സമർപ്പിച്ചിട്ടില്ല. നേഡൽ ഏജൻസിയായ കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ALSO READ : Budget 2022 Reaction | 400 വന്ദേ ഭാരത് ട്രെയിനുകള്‍ കേന്ദ്രം പ്രഖ്യാപിച്ചു; കേരളം സില്‍വര്‍ ലൈനില്‍ നിന്നും പിന്‍മാറണം : വി.ഡി സതീശൻ

ഈ റിപ്പോർട്ടുകൾ പരിശോധിച്ച് സിൽവർ ലൈൻ പദ്ധതിയുടെ എല്ലാ തലത്തിലുമുള്ള പ്രായോഗികത കണക്കിലെടുത്തതിന് ശേഷം മാത്രമെ അന്തിമമായി അനുമതി നൽകാനാകൂയെന്ന് അശ്വിനി വൈഷ്ണോവ് എംപിമാരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 

ALSO READ : K Rail project | സിൽവർലൈൻ പദ്ധതി അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കും; പദ്ധതി കേരളത്തെ വിഭജിക്കില്ലെന്നും കെ റെയിൽ എംഡി

പരിസ്ഥിതി സമൂഹികാഘാത പഠന റിപ്പോർട്ടുകൾക്ക് പുറമെ കേന്ദ്രം ടെക്നിക്കൽ ഫീസിബിലിറ്റി റിപ്പോർട്ട് ഏറ്റെടുക്കേണ്ട റെയിൽവെയുടെ സ്വകാര്യ ഭൂമിയുടെയും കണക്ക് എന്നിവ കൃത്യമായി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് കേ-റെയിൽ കോപ്പറേഷൻ ലഭിച്ചിട്ടില്ല എന്ന് അധികൃതർ അറിയിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News