Crime News: കോട്ടയം സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ വെടിയേറ്റ് മരിച്ചു

Crime News: മരണമടഞ്ഞ ജാക്സന്റെ അമ്മ റാണി യുഎസിൽ നഴ്സായി ജോലി ചെയ്യുകയാണ്. 1992 ലാണ് സണ്ണിയും കുടുംബവും അമേരിക്കയിലേക്ക് താമസം മാറ്റിയത്

Written by - Zee Malayalam News Desk | Last Updated : Jul 22, 2023, 08:39 AM IST
  • അമേരിക്കയിലെ കാലിഫോർണിയയിൽ മലയാളി വിദ്യാർത്ഥി വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്
  • കോട്ടയം കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ ജാക്സൺ എന്ന പതിനേഴുകാരനാണ് കൊല്ലപ്പെട്ടത്
Crime News: കോട്ടയം സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ വെടിയേറ്റ് മരിച്ചു

ഏറ്റുമാനൂർ: അമേരിക്കയിലെ കാലിഫോർണിയയിൽ മലയാളി വിദ്യാർത്ഥി വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. കോട്ടയം കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ ജാക്സൺ എന്ന പതിനേഴുകാരനാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് 3:30 ഓടെ സണ്ണി കൈപ്പുഴയിലെ സഹോദരിയെ വിളിച്ച് വിവരമറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

Also Read: Kerala State Film Awards 2023 : മമ്മൂട്ടിക്ക് ഇത് എട്ടാം തവണ, വിൻസിക്ക് കന്നി നേട്ടം; സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾ ഇവരാണ്

മരണാമടഞ്ഞ ജാക്സന്റെ അമ്മ റാണി യുഎസിൽ നഴ്സായി ജോലി ചെയ്യുകയാണ്. 1992 ലാണ് സണ്ണിയും കുടുംബവും അമേരിക്കയിലേക്ക് താമസം മാറ്റിയത്.  കുടുംബസമേതം അവിടെ താമസിക്കുന്ന സണ്ണി 2019 ലാണ് അവസാനമായി നാട്ടിലെത്തിയത്. ജ്യോതി, ജോഷ്യ, ജാസ്മിൻ എന്നിവരാണ് മരണമടഞ്ഞ ജാക്സന്റെ സഹോദരങ്ങൾ. സംസ്കാരം യുഎസിൽത്തന്നെ നടത്തുമെന്നാണ് ബന്ധുക്കൾക്ക്  ലഭിച്ച വിവരം.

മാർജിൻ ഫ്രീ മാർക്കറ്റിൽ തട്ടിപ്പ് നടത്തിയ ജീവനക്കാരികൾ ഉൾപ്പെടെ 3 സ്ത്രീകൾ അറസ്റ്റിൽ

മാർജിൻ ഫ്രീ മാർക്കറ്റിൽ 8 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ ജീവനക്കാരികൾ ഉൾപ്പെടെ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ. ഹരിപ്പാട്ടെ മയൂരാ മാർജിൻ ഫ്രീ യിലെ ക്യാഷ് കൗണ്ടറിൽ ജോലി ചെയ്തിരുന്ന ജീവനക്കാരിയായ പ്രഭ, ഇവരുടെ ബന്ധുവായ വിദ്യ, കടയിലെ മറ്റൊരു ജീവനക്കാരിയായ സുജിത എന്നിവരെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.

Also Read: Shani Dev Favourite Zodiac Sign: ഇവർ ശനിയുടെ പ്രിയ രാശിക്കാർ, ലഭിക്കും സർവ്വൈശ്വര്യങ്ങളും!

വിദ്യ പതിവായി ഈ മാർജിൻ ഫ്രീ മാർക്കറ്റിൽ വരികയും സാധനങ്ങൾ വാങ്ങുകയും ചെയ്യും. ഇതിന്റെ ബില്ല് പ്രഭ കമ്പ്യൂട്ടറിൽ അടിക്കുന്നതായി കാണിക്കുകയും എന്നാൽ സേവ് ചെയ്യുന്നതിനു മുൻപ് ഡിലീറ്റ് ചെയ്തു കളയുകയുമാണ് പതിവ്.  തിരിച്ചു വിദ്യ പണം  നൽകിയെന്ന രീതിയിൽ മടങ്ങി പോകുകയും ചെയ്യും. ഈ രീതിയിലായിരുന്നു ത‌ട്ടിപ്പ് നടന്നത്. ഇത് ഇവർ നിരന്തരം ആവർത്തിക്കുകയുമുണ്ടായി.  

ഈ രീതി തുടരുന്നതിനിടയ്ക്ക് കഴിഞ്ഞദിവസം ഇവർ സാധനം കൊണ്ടു പോയതിന്റെ ബില്ല് മറ്റൊരു ജീവനക്കാരി പരിശോധിച്ചപ്പോൾ അത് കമ്പ്യൂട്ടറിൽ ഉണ്ടായിരുന്നില്ല. തുടർന്ന് സംശയം തോന്നി ജീവനക്കാർ പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന്റെ ചുരുൾ അഴിയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഏകദേശം എട്ടു ലക്ഷം രൂപയുടെ സാധനങ്ങൾ ഈ രീതിയിൽ തട്ടിപ്പിലൂടെ കടത്തിയിട്ടുണ്ടെന്നാണ് പറയുന്നത്.  ഇതിനിടയിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമുണ്ടായി.  കേസിലെ പ്രധാന പ്രതിയായ പ്രഭ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വ്യക്തിയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News