'തല്ലുണ്ടാക്കാനുള്ള സാഹചര്യം ഉണ്ടാക്കരുത്'; സംവാദത്തിന് ആരൊക്കെ വേണമെന്ന് തീരുമാനിക്കുന്നത് സിപിഎമ്മല്ല കെ-റെയിലെന്നും കോടിയേരി

സംവാദത്തിന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് കെ റെയിൽ അധികൃതരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

Written by - Zee Malayalam News Desk | Last Updated : Apr 26, 2022, 12:06 PM IST
  • തല്ലാനുള്ള സാഹചര്യം യുഡിഎഫും ബിജെപിയും ഉണ്ടാക്കരുത്
  • ജനങ്ങളുടെ അം​ഗീകാരമില്ലാതെ ഇവർ എന്തിനാണ് കല്ലുകൾ പിഴുത് മാറ്റുന്നത്
  • പല സ്ഥലത്തും എടുത്ത് കൊണ്ട് പോയ കല്ല് പുനസ്ഥാപിക്കാൻ ആവശ്യപ്പെടാൻ തുടങ്ങിയില്ലേ
  • യുഡിഎഫുകാർ മാറ്റിയ കല്ല് എൽഡിഎഫുകാർ അവിടെ പുനസ്ഥാപിക്കുന്നതിൽ എന്താണ് തെറ്റെന്നും കോടിയേരി ബാലകൃഷ്ണൻ
'തല്ലുണ്ടാക്കാനുള്ള സാഹചര്യം ഉണ്ടാക്കരുത്'; സംവാദത്തിന് ആരൊക്കെ വേണമെന്ന് തീരുമാനിക്കുന്നത് സിപിഎമ്മല്ല കെ-റെയിലെന്നും കോടിയേരി

കണ്ണൂർ: സിൽവർ ലൈനുമായി ബന്ധപ്പെട്ട് നടക്കുന്ന സംവാദത്തിന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് കെ റെയിൽ അധികൃതരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യങ്ങൾ സർക്കാർ കെ റെയിൽ അധികൃതരെയാണ് ഏൽപ്പിച്ചിരിക്കുന്നത്. അതിന്റെ നടപടിക്രമങ്ങളും ചർച്ചകളും തീരുമാനിക്കുന്നതും അവർ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

തല്ല് ഒന്നിനും ഒരു പരിഹാരമല്ല. പക്ഷേ, തല്ലാനുള്ള സാഹചര്യം യുഡിഎഫും ബിജെപിയും ഉണ്ടാക്കരുത്. ജനങ്ങളല്ല ജനങ്ങളുടെ അം​ഗീകാരമില്ലാതെ ഇവർ എന്തിനാണ് കല്ലുകൾ പിഴുത് മാറ്റുന്നത്. പല സ്ഥലത്തും എടുത്ത് കൊണ്ട് പോയ കല്ല് പുനസ്ഥാപിക്കാൻ ആവശ്യപ്പെടാൻ തുടങ്ങിയില്ലേ. വീട്ടുകാർ തന്നെയാണ് മാറ്റുന്നതെങ്കിൽ നമുക്ക് മനസ്സിലാക്കാം. യുഡിഎഫുകാർ മാറ്റിയ കല്ല് എൽഡിഎഫുകാർ അവിടെ പുനസ്ഥാപിക്കുന്നതിൽ എന്താണ് തെറ്റ്. പാർട്ടി തീരുമാനിക്കാതെ തന്നെ ഇതിനെ അനുകൂലിക്കുന്ന ആളുകൾ രം​ഗത്തിറങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച് ജനങ്ങളും സമൂഹവും തീരുമാനിക്കട്ടെ.

ALSO READ: സില്‍വര്‍ ലൈന്‍ സംവാദത്തിനുള്ള പാനലില്‍ നിന്നും ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയ കളി; വിമർശനവുമായി പ്രതിപക്ഷ നേതാവ്

ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതിൽ തുറന്ന നിലപാടാണ് ഉള്ളത്. സ്ഥലത്തിന്റെ ഉടമസ്ഥർക്കുള്ള പ്രശ്നം എന്തായാലും ചർച്ച ചെയ്ത് പരിഹരിക്കും. അവർക്ക് മറ്റ് സൗകര്യങ്ങൾ ചെയ്ത് കൊടുക്കും. അവർക്ക് ആവശ്യമായിട്ടുള്ള എല്ലാവിധ സംവിധാനവും ഉണ്ടാക്കിക്കൊടുക്കും. മാർക്കറ്റ് വിലയേക്കാൾ ഉയർന്ന വില കൊടുക്കും. മുനിസിപ്പാലിറ്റിയിലാണെങ്കിൽ ഇരട്ടിയും പഞ്ചായത്തിലാണെങ്കിൽ നാലിരട്ടിയും ലഭിക്കും. ഉടമകളുമായി സംസാരിച്ചാണ് വില തീരുമാനിക്കുക. ഇതിനായി കമ്മിറ്റിയോ നിയോ​ഗിക്കും. ജനപ്രതിനിധികളെയും ഉൾപ്പെടുത്തിയാണ് കമ്മിറ്റി രൂപീകരിക്കുക. അത്തരത്തിലാണ് സ്ഥലമേറ്റെടുപ്പ് പ്രക്രിയ നടത്തുകയെന്നും കോടിയേരി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News