Kochi: കേരളത്തില്‍ വ്യാവസായിക അന്തരീക്ഷം മോശമായതിനെത്തുടര്‍ന്ന് തെലങ്കാനയില്‍ ചുവടുറപ്പിച്ച കിറ്റെക്‌സിന് ഓഹരികള്‍ക്ക് വിപണിയില്‍ അടിക്കടി കയറ്റമായിരുന്നു.
കിറ്റെക്‌സിന്‍റെ 3,500കോടിയുടെ പുതിയ പദ്ധതിയ്ക്ക് തെലങ്കാന സര്‍ക്കാര്‍ സ്വാഗതം ചെയ്തപ്പോള്‍ ഓഹരി വിപണിയില്‍ കുതിച്ചു കയറുകയായിരുന്നു കിറ്റെക്‌സിന്‍റെ ഷെയറുകള്‍ ( Kitex Shares).
കേരളത്തില്‍ പ്രഖ്യാപിച്ച നിക്ഷേപ പദ്ധതികളില്‍ നിന്ന് പിന്മാറുമെന്ന് Kitex പ്രഖ്യാപിച്ചതോടെയാണ് കമ്പനിയുടെ ഓഹരികള്‍ക്ക് ചലനം ആരംഭിച്ചത്. അതായത് ജൂലായ് 6 ന് ഓഹരി വില 108.75 ആയിരുന്നു. എന്നാല്‍, തുടര്‍ന്നുള്ള ദിവസങ്ങളില്‍ കണ്ടത് അത്ഭുതകരമായ മുന്നേറ്റമാണ്. ജൂലായ് 7 മുതല്‍ 12 വരെ 46% വളര്‍ച്ചയാണ് കിറ്റെക്‌സ് രേഖപ്പെടുത്തിയത്.
സാമ്പത്തിക നിരീക്ഷകരുടെ പ്രവചനനങ്ങള്‍ തകര്‍ത്തുകൊണ്ട് 223.90 രൂപ വരെ കിറ്റക്‌സിന് ഓഹരി വില ഉയര്‍ന്നിരുന്നു. പുതിയ പശ്ചാത്തലത്തില്‍ കമ്പനിയുടെ ഓഹരി വില 185 രൂപ വരെ ഉയരാമെന്നായിരുന്നു പ്രവചനം. .
എന്നാല്‍, ഇപ്പോള്‍ കാണുന്നത് വിപണിയില്‍ കിതയ്ക്കുന്ന കിറ്റെക്‌സിന് ഓഹരിയാണ്. തെലങ്കാനയില്‍ നടത്തിയ വന്‍ നിക്ഷേപത്തിന് പിന്നാലെ ഓഹരിവിപണിയില്‍ കുതിച്ച ഷെയറുകള്‍ ഇപ്പോള്‍ തിരിച്ചടി നേരിടുകയാണ്. വ്യാഴാഴ്ച രാവിലെ 217.80 രൂപക്ക് വ്യാപാരം തുടങ്ങി 223.90 രൂപ വരെ ഉയര്‍ന്ന ശേഷമാണ് 10% വിലയിടിഞ്ഞ് 183.65 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇതോടെ വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമുതല്‍ കിറ്റെക്‌സ് ഓഹരി വില്‍പ്പന നിലച്ചു.
Also Read: Kitex: കേരളം വിട്ടില്ല, അതിനുമുന്‍പേ കുതിച്ചുയർന്ന് കിറ്റക്‌സ് ഓഹരി വില
കമ്പനിയുടെ വന്‍കിട നിക്ഷേപകരില്‍ രണ്ടുപേര്‍ ബള്‍ക്ക് വില്‍പനയിലൂടെ 12 ലക്ഷം ഓഹരികള്‍ വിറ്റഴിച്ചിരുന്നു.
ഒരാഴ്ച മുമ്പ് 108 രൂപയ്ക്കു വാങ്ങിയ ഓഹരി 220 രൂപ കടക്കുമ്പോള്‍ കിട്ടുന്ന ലാഭം കൈക്കലാക്കാനുള്ള താൽപര്യം നിക്ഷേപകർക്കുണ്ടാവുക സ്വാഭാവികം മാത്രം. കിറ്റെക്സ് ഓഹരി വില ഉയര്‍ന്നപ്പോള്‍ നിക്ഷേപകര്‍ വിറ്റഴിച്ചത് ഓഹരിയ്ക്ക്
തിരിച്ചടിയാവുകയായിരുന്നു.
അതേസമയം, കേരളം കൈവിട്ടപ്പോള്‍ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ കിറ്റെക്‌സിന്‍റെ 3,500കോടിയുടെ പുതിയ പദ്ധതിയ്ക്കായി വല വിരിച്ചിരുന്നു. എന്നാല്‍, പദ്ധതിയുടെ ആദ്യ ഘട്ടമായ 1000 കോടിയുടെ നിക്ഷേപം കൈക്കലാക്കിയത് തെലങ്കാനയാണ്. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളെകൂടാതെ ബംഗ്ലാദേശില്‍ നിന്നും, നിക്ഷേപം നടത്താന്‍ കിറ്റെക്‌സിന് ക്ഷണം ലഭിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.