Kochi: Kitex വിവാദത്തില്‍ പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു (Joy Mathew).
കാട്ടിൽ മരവും കടത്താൻ സ്വർണവും വിഴുങ്ങാൻ പാലാരിവട്ടങ്ങളുമുളളപ്പോൾ ലാഭം സിൽവർ ലൈനിൽ കിട്ടണമെങ്കിൽ ഇപ്പോൾ മുതലിറക്കണമെന്നായിരുന്നു ജോയ് മാത്യു (Joy Mathew) കുറിച്ചത്. കിറ്റെക്‌സ് സംസ്ഥാനത്ത് തുടങ്ങാന്‍ ആലോചിച്ചിരുന്ന 3,500 കോടിയുടെ പുതിയ പ്രൊജക്‌ട് തെലങ്കാനയിൽ ആരംഭിക്കുന്നതിന്‍റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം നിറഞ്ഞ ഫേസ്‌ബുക്ക് പോസ്‌റ്റ്.
കിറ്റെക്സും (Kitex) സംസ്ഥാന സർക്കാരും തമ്മിലുള്ള വിവാദം മുറുകിയപ്പോള്‍ 3,500 കോടിയുടെ പദ്ധതിയ്ക്കായി മറ്റ് സംസ്ഥാനങ്ങള്‍ പട്ടുപരവതാനി വിരിയ്ക്കുന്ന കാഴ്ചയാണ് അടുത്തിടെ കണ്ടത്. ഫലമായി പദ്ധതിയുടെ ആദ്യ ഘട്ടം തെലങ്കാന ഉറപ്പിച്ചു. തെലങ്കാന സർക്കാരുമായി 1,000 കോടി രൂപയുടെ നിക്ഷേപ പദ്ധതിയ്ക്ക് ഇതിനകം തന്നെ കരാറായി.
കുട്ടികളുടെ വസ്ത്ര നിർമ്മാണത്തില്‍ ലോകത്തെ രണ്ടാം സ്ഥാനക്കാരായ കിറ്റെക്‌സ് ഗ്രൂപ്പിനെ തങ്ങളുടെ സംസ്ഥാനത്തേയ്ക്ക് സ്വാഗതം ചെയ്യാന്‍ ഇതുവരെ 9 സംസ്ഥാനങ്ങളാണ് മത്സരിച്ച് മുന്നോട്ടു വന്നത് എന്നതാണ് വസ്തുത....!!
പോസ്റ്റിൻറെ പൂർണ്ണരൂപം:-
നമ്മുടെ നാട്ടിൽത്തന്നെ കാട്ടിൽ മരവും കടത്താൻ സ്വർണ്ണവും വിഴുങ്ങാൻ പാലാരിവട്ടങ്ങളും ഉള്ളപ്പോൾ അതിലല്ലേ മുതലിറക്കേണ്ടത് ? ലാഭം സിൽവർ ലൈനിൽ കിട്ടണമെങ്കിൽ ഇപ്പോൾ മുതലിറക്കണം .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.