നടിയെ ആക്രമിച്ച സംഭവം: കേരള സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഖുശ്ബു

പ്രമുഖ മലയാള നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയെ രൂക്ഷ വിമര്‍ശിച്ച് നടിയും കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബു. കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

Last Updated : Mar 1, 2017, 03:23 PM IST
നടിയെ ആക്രമിച്ച സംഭവം: കേരള സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഖുശ്ബു

കോഴിക്കോട്: പ്രമുഖ മലയാള നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയെ രൂക്ഷ വിമര്‍ശിച്ച് നടിയും കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബു. കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

മുഖ്യമന്ത്രിയുടെ ഇത്തരത്തിലുള്ള വാക്കുകള്‍ കേസന്വേഷണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നതിന്‍റെ സൂചനയാണ് നല്‍കുന്നത്. സംഭവവുമായി സി.പി.എമ്മുമായി ബന്ധമുള്ള ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും അവരെ സംരക്ഷിക്കാനാണോ സര്‍ക്കാര്‍ നീക്കമെന്നും സംശയിക്കേണ്ടി വരുമെന്നും ഖുശ്ബു പറഞ്ഞു. 

എല്ലാം ശരിയാകും എന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാറിന് ഒന്നും ശരിയാക്കാന്‍ സാധിച്ചിട്ടില്ല. പിണറായി സര്‍ക്കാരിന്‍റെ ഭരണത്തില്‍ നട്ടുച്ചയ്ക്ക് പോലും പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. 

സാധാരണക്കാര്‍ക്ക് സംരക്ഷണം നല്‍കാനല്ല പോലീസ് ശ്രമിക്കുന്നത്.കുട്ടികളും, അമ്മമാരും, വൃദ്ധകളും ഇന്ന് ഒരു പോലെ പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. കേരളം അക്രമങ്ങളുടെ സ്വന്തം നാടാകുന്ന കാഴ്ചയാണ് ഇടത് ഭരണത്തില്‍ കാണാന്‍ കഴിയുന്നതെന്നും ഖുഷ്ബു കൂട്ടിച്ചേര്‍ത്തു.

Trending News