KGMOA protest: സമരങ്ങള്‍ ഒരുമാസത്തേക്ക് അവസാനിപ്പിച്ച് കെജിഎംഒഎ; പരിഹാരമുണ്ടാകുമെന്ന് വീണാ ജോർജ്

ഒരു മാസത്തേക്കാണ് ഡോക്ടർമാർ പ്രത്യക്ഷ സമര പരിപാടികൾ നിർത്തിവച്ചത്. അതിനുള്ളിൽ ആവശ്യങ്ങൾ പരിഗണിക്കാമെന്നും വീണ ജോർജ്. 

Written by - Zee Malayalam News Desk | Last Updated : Nov 1, 2021, 03:51 PM IST
  • ‌സർക്കാരിനെതിരായ സമരങ്ങള്‍ ഒരുമാസത്തേക്ക് അവസാനിപ്പിക്കുന്നെന്ന് കെജിഎംഒഎ.
  • ആവശ്യങ്ങൾ പരിഗണിക്കാമെന്നും പരാതികൾ പരിഹരിക്കാമെന്നുമുള്ള മന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് പിൻവാങ്ങൽ.
  • സെക്രട്ടറിയേറ്റിന് മുന്നിലെ നിൽപ്പ് സമരവും പതിനാറാം തീയതിയിലെ കൂട്ട അവധിയും മാറ്റിവച്ചു.
KGMOA protest: സമരങ്ങള്‍ ഒരുമാസത്തേക്ക് അവസാനിപ്പിച്ച് കെജിഎംഒഎ; പരിഹാരമുണ്ടാകുമെന്ന് വീണാ ജോർജ്

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണത്തെ സംബന്ധിച്ച പ്രത്യ​ക്ഷ സമരങ്ങള്‍ (Strike) ഒരുമാസത്തേക്ക് അവസാനിപ്പിക്കുന്നെന്ന് കെജിഎംഒഎ (KGMOA). ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിനെതിരെ കേരളപ്പിറവി ദിനത്തിൽ (Kerala Formation Day) പ്രഖ്യാപിച്ച നിൽപ്പ് സമരവും നവംബര്‍ 16ലെ കൂട്ട അവധി എടുക്കല്‍ സമരവും പിൻവലിച്ചു. സര്‍ക്കാര്‍ ഡോക്ടര്‍മാരുമായി (Government Doctors) ആരോഗ്യമന്ത്രി വീണാ ജോര്‍ജ് (Veena George) നടത്തിയ ചര്‍ച്ച‌യ്ക്ക് ശേഷമാണ് തീരുമാനം. 

സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കാമെന്ന മന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് സമരത്തിൽ നിന്നുള്ള പിൻവാങ്ങൽ. എന്നാല്‍ ട്രെയിനിങ്ങുകൾ, മീറ്റിംഗുകൾ, വിഐപി ഡ്യൂട്ടി തുടങ്ങിയ സേവനങ്ങളിൽ നിന്നും വിട്ടു നിന്നുകൊണ്ടുള്ള നിസഹകരണ സമരം തുടരുമെന്നും സര്‍ക്കാര്‍ ഡോക്ടേഴ്‌സ് അറിയിച്ചു.

Also Read: Doctor's Protest : ഡോക്ടർമാരെ അവഹേളിക്കുന്ന ശമ്പള പരിഷ്കരണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎംഒഎ; ഡോക്ടർമാരുടെ ഉപവാസ സമരം ആരംഭിച്ചു

 

രോഗീപരിചരണം മുടങ്ങാതെ ആഴ്ച്ചകളായി തുടരുന്ന ഡോക്ടര്‍മാരുടെ പ്രതിഷേധം സര്‍ക്കാര്‍ അവഗണിക്കുകയാണെന്നായിരുന്നു കെജിഎംഒഎയുടെ ആരോപണം. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ ഒക്ടോബര്‍ നാല് മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിസഹകരണ പ്രതിഷേധത്തിലാണ്. രോഗീപരിചരണം മുടങ്ങാതെ ഇ-സഞ്ജീവനി, അവലോകന യോഗങ്ങള്‍, പരിശീലന പരിപാടികള്‍, വിഐപി ഡ്യൂട്ടികള്‍ എന്നിവ ബഹിഷ്‌കരിച്ചാണ് സമരം. ഗാന്ധിജയന്തി ദിനത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരവും നടത്തി. 

Also Read: COVID-19: കോവാക്‌സിന് അംഗീകാരം നല്‍കി ഓസ്‌ട്രേലിയ

 

ദിവസേന പതിനായിരത്തിനടുത്ത് പുതിയ കൊവിഡ് രോഗികൾ ഇന്നും ഉള്ള സംസ്ഥാനത്ത് കോവിഡ് ബ്രിഗേഡിൻ്റെ സേവനം പൂർണ്ണമായും നിർത്തലാക്കി പിരിച്ചുവിട്ടതിൽ ഡോക്ടർമാർക്ക് കടുത്ത വിയോജിപ്പാണ് ഉള്ളത്. അമിത ജോലിഭാരം പേറുന്ന ഡോക്ടർമാർക്ക് ന്യായമായും ലഭിക്കേണ്ട റിസ്ക് അലവൻസ് നൽകിയില്ലെന്നും പരാതിയുണ്ട്. 

ഈ സമരങ്ങളെല്ലാം കണ്ടിട്ടും ഡോക്ടര്‍മാരുടെ (Doctors) പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ലെന്ന് ഇവര്‍ ആരോപിച്ചിരുന്നു. ശമ്പള പരിഷ്‌കരണം വന്നപ്പോള്‍ ഡോക്ടര്‍മാരുടെ ശമ്പളത്തില്‍ ആനുപാതിക വര്‍ധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവന്‍സുകളും, ആനുകൂല്യങ്ങളും നിഷേധിക്കുന്ന രീതിയാണ് സര്‍ക്കാര്‍ (Government) സ്വീകരിച്ചത്. ഇത് ആത്മാർത്ഥമായി ഈ മേഖലയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വിഭാഗത്തെ അപമാനിക്കുന്നതിനു തുല്യമാണെന്ന് കെജിഎംഒ (KGMOA) ആരോപിക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News