Transman Pilot : മലയാളിയായ ട്രാൻസ്‌ജെൻഡർ പൈലറ്റിന്റെ ദക്ഷിണാഫ്രിക്കൻ പരിശീലനത്തിന് ഫണ്ട് നൽകി സംസ്ഥാന സർക്കാർ

Transman Pilot : സാമൂഹ്യനീതി വകുപ്പാണ് ആദം ഹാരിയുടെ  ദക്ഷിണാഫ്രിക്കൻ പൈലറ്റ് പരിശീലനത്തിനുള്ള സഹായം അനുവദിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 24, 2023, 12:07 PM IST
  • ട്രാൻസ്മാൻ ആയ ആദം ഹാരിയുടെ സ്വപ്നങ്ങളാണ് കേരള സർക്കാർ സഫലീകരിക്കാൻ ഒരുങ്ങുന്നത്.
  • സാമൂഹ്യനീതി വകുപ്പാണ് ആദം ഹാരിയുടെ ദക്ഷിണാഫ്രിക്കൻ പൈലറ്റ് പരിശീലനത്തിനുള്ള സഹായം അനുവദിച്ചിരിക്കുന്നത്.
    മന്ത്രി ആർ ബിന്ദുവാണ് ഈ വിവരം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.
  • പരിശീലനം പൂർത്തിയാകുന്നതോട് കൂടി ഇന്ത്യയിലെ ആദ്യ
    ആദ്യ ട്രാൻസ്‌ജെൻഡർ കൊമേർഷ്യൽ പൈലറ്റായി ആദം ഹാരി മാറും.
Transman Pilot : മലയാളിയായ ട്രാൻസ്‌ജെൻഡർ പൈലറ്റിന്റെ ദക്ഷിണാഫ്രിക്കൻ പരിശീലനത്തിന് ഫണ്ട് നൽകി സംസ്ഥാന സർക്കാർ

കേരളത്തിൽ നിന്നുള്ള ട്രാൻസ്‌ജെൻഡർ യുവാവിന് പൈലറ്റ് ആകാനുള്ള ദക്ഷിണാഫ്രിക്കൻ പരിശീലനത്തിന് സഹായം നൽകി കേരള സർക്കാർ.  ട്രാൻസ്മാൻ ആയ ആദം ഹാരിയുടെ സ്വപ്നങ്ങളാണ് കേരള സർക്കാർ സഫലീകരിക്കാൻ ഒരുങ്ങുന്നത്.  സാമൂഹ്യനീതി വകുപ്പാണ് ആദം ഹാരിയുടെ  ദക്ഷിണാഫ്രിക്കൻ പൈലറ്റ് പരിശീലനത്തിനുള്ള സഹായം അനുവദിച്ചിരിക്കുന്നത്. മന്ത്രി ആർ ബിന്ദുവാണ് ഈ വിവരം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.  പരിശീലനം പൂർത്തിയാകുന്നതോട് കൂടി ഇന്ത്യയിലെ ആദ്യ 
ആദ്യ ട്രാൻസ്‌ജെൻഡർ കൊമേർഷ്യൽ  പൈലറ്റായി ആദം ഹാരി മാറും. ജോഹന്നാസ്ബർഗിലെ വൾക്കൻ ഏവിയേഷൻ അക്കാദമിയിൽ നിന്നാണ് ആദം ഹാരി പരിശീലനം നേടുന്നത്.

മന്ത്രി ആർ ബിന്ദുവിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

ട്രാൻസ്മാൻ ആയ ആദം ഹാരിയ്ക്ക് വൈമാനികനാകുന്നതിലെ ബാക്കി തടസ്സങ്ങളും നീക്കി, ആഗ്രഹിച്ച ഉയരത്തിലേക്ക് പറക്കാൻ വഴിയൊരുക്കിയിരിക്കുന്നു സാമൂഹ്യനീതി വകുപ്പ്.

ALSO READ: Hail Storm : ഇടുക്കിയിൽ വേനൽമഴയ്ക്കൊപ്പം ആലിപ്പഴം വീഴ്ചയും

വൈമാനികനാവാനുള്ള പഠനത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകിയ 23,34,400 രൂപയിൽ അനുവദിക്കാൻ ബാക്കിയുള്ള 17,69,158 രൂപ നൽകാൻ ഇതാ, ഉത്തരവായി. കൂടെ, അധികമായി ആവശ്യമുള്ള 7,73,94 രൂപയും നൽകുന്നു. അങ്ങനെ ആകെ 25,43,062 രൂപ 2022-23 സാമ്പത്തികവർഷം ട്രാൻസ്ജെൻഡർ ക്ഷേമത്തിനായി വകയിരുത്തിയ തുകയിൽ നിന്നും അനുവദിച്ചിരിക്കുകയാണ് ആദം ഹാരിയുടെ മോഹസാക്ഷാത്ക്കാരത്തിന്.

ഹാരിയ്ക്ക് സിവിൽ ഏവിയേഷൻ പഠനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് മുന്നേ നിശ്ചയിച്ചുറപ്പിച്ചതാണ്. നമ്മുടെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പൈലറ്റാവാനുള്ള ഹാരിയുടെ ആഗ്രഹത്തെ തുണയ്ക്കുന്നതല്ലെന്നതാണ് ഹാരിയെ പുറംരാജ്യത്ത് വഴി തേടിച്ചത്. ദക്ഷിണാഫ്രിക്കയിൽ പത്തു മാസത്തെ വൈമാനിക പരിശീലനം പൂർത്തീകരിക്കാൻ ഫിക്സഡ് ഡെപ്പോസിറ്റ് ആയി ഒരു ലക്ഷം രൂപയും ഫീസായി 24,43,062 രൂപയുമാണ് ഹാരിയ്ക്ക് വേണ്ടിയിരുന്നത്. 

ട്രാൻസ് സമൂഹത്തിനാകെ മനോവീര്യം പകരുന്ന, താണ്ടാൻ ഏറെക്കുറെ അസാധ്യം തന്നെയായ ജീവിതാഭിലാഷമാണ് ആദം ഹാരി നെഞ്ചേറ്റിയത്. അതിനു വേണ്ട തുക കണ്ടെത്താനാവാതെ പഠനാഗ്രഹം മാറ്റിവെക്കേണ്ടി വരികയെന്നത് ഹാരിയുടെ മാത്രം വേദനയായല്ല സർക്കാർ കണ്ടത്. ആദം ഹാരിയുടെ ഉജ്ജ്വല സ്വപ്നത്തിന് ഒപ്പംനിൽക്കൽ ട്രാൻസ് സമൂഹത്തോടുള്ള ഐക്യദാർഢ്യത്തിന്റെ പ്രതീകമായി സർക്കാർ ഏറ്റെടുത്തത് അതുകൊണ്ടാണ്.

അരികുവത്ക്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനും ഒരു തടസ്സവും ഉണ്ടാകരുതെന്ന സർക്കാരിന്റെ നിലപാട് ഒരിക്കൽ ക്കൂടി സാമൂഹ്യനീതി വകുപ്പ് ഇവിടെയും ഉയർത്തിപ്പിടിക്കുന്നു. ആദം ഹാരിയുടെ ആകാശസ്വപ്നങ്ങൾ ലോകം മുഴുവൻ വിമാനം പറത്തിയെത്തുന്നതിലേക്ക് വികസിക്കട്ടെ എന്ന് എല്ലാവർക്കുമൊപ്പം ആശിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News