Kerala School Sports Meet : സംസ്ഥാന സ്‌കൂൾ കായികോത്സവം 2022 ഡിസംബർ 03 മുതൽ 06 വരെ നടത്തും

Kerala State School Sports Meet Update : കോവിഡ് മഹാമാരിയുടെ രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന ആദ്യ സംസ്ഥാന സ്‌കൂൾ കായികോത്സവം എന്ന പ്രത്യേകതയും അറുപത്തി നാലാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിനുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Nov 30, 2022, 05:37 PM IST
  • തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ വെച്ചായിരിക്കും മത്സരങ്ങൾ നടത്തുകയെന്നും അറിയിച്ചിട്ടുണ്ട്.
  • നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് തലസ്ഥാന നഗരിയിൽ കായികോത്സവം നടത്തുന്നത്.
  • കോവിഡ് മഹാമാരിയുടെ രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന ആദ്യ സംസ്ഥാന സ്‌കൂൾ കായികോത്സവം എന്ന പ്രത്യേകതയും അറുപത്തി നാലാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിനുണ്ട്.
  • സബ് ജൂനിയർ ബോയ്‌സ് & ഗേൾസ്, ജൂനിയർ ബോയ്‌സ് & ഗേൾസ്, സീനിയർ ബോയ്‌സ് & ഗേൾസ് എന്നീ ആറ് കാറ്റഗറികളിലായി ആകെ രണ്ടായിരത്തി എഴുന്നൂറ്റി മുപ്പത്തിയേഴ് മത്സരാർത്ഥികളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
Kerala School Sports Meet : സംസ്ഥാന സ്‌കൂൾ കായികോത്സവം  2022 ഡിസംബർ 03 മുതൽ 06 വരെ നടത്തും

അറുപത്തി നാലാമത് സംസ്ഥാന സ്‌കൂൾ കായികോത്സവം - 2022 ഡിസംബർ 03 മുതൽ 06 വരെ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ വെച്ചായിരിക്കും മത്സരങ്ങൾ നടത്തുകയെന്നും അറിയിച്ചിട്ടുണ്ട്. നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് തലസ്ഥാന നഗരിയിൽ കായികോത്സവം നടത്തുന്നത്. കോവിഡ് മഹാമാരിയുടെ രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന ആദ്യ സംസ്ഥാന സ്‌കൂൾ കായികോത്സവം എന്ന പ്രത്യേകതയും അറുപത്തി നാലാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിനുണ്ട്. 

സബ് ജൂനിയർ ബോയ്‌സ് & ഗേൾസ്, ജൂനിയർ ബോയ്‌സ് & ഗേൾസ്, സീനിയർ ബോയ്‌സ് & ഗേൾസ് എന്നീ ആറ് കാറ്റഗറികളിലായി ആകെ രണ്ടായിരത്തി എഴുന്നൂറ്റി മുപ്പത്തിയേഴ്  മത്സരാർത്ഥികളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ഇതിൽ ആയിരത്തി നാന്നൂറ്റി നാൽപത്തി മൂന്ന് ആൺകുട്ടികളും, ആയിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റി നാല് പെൺകുട്ടികളും ഉൾപ്പെടുന്നു.  കൂടാതെ മുന്നൂറ്റി അമ്പതോളം ഒഫിഷ്യൽസും ഈ മേളയിൽ പങ്കെടുക്കും. 

ALSO READ: സന്നിധാനത്ത് വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും പരിശോധന; 51,000 രൂപ പിഴയീടാക്കി

ഇന്ത്യയിൽ തന്നെ ആദ്യമായി സംസ്ഥാന സ്‌കൂൾ കായികോത്സവം പകലും രാത്രിയുമായി നടത്തുകയാണ്.  86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കൺട്രി മത്സരങ്ങളും പത്ത് ടീം ഇനങ്ങളും ഉൾപ്പെടെ ആകെ തൊണ്ണൂറ്റി എട്ട് ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.  

2022 നവംബർ രണ്ടാം തീയതി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം എസ്.എം.വി. മോഡൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ചേർന്ന കായികോത്സവത്തിന്റെ വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ ഞാൻ ഉദ്ഘാടനം ചെയ്തു.  

കായിക മേളക്ക് ഉപയോഗിക്കുന്ന രണ്ടു ഗ്രൗണ്ടുകളും സജ്ജമാക്കിയിട്ടുണ്ട്.  ഹാമ്മർ ത്രോ,  ഷോട്ട് പുട്ട്, ഡിസ്‌കസ് ത്രോ എന്നീ ത്രോയിംഗ് ഇനങ്ങളും കുട്ടികളുടെ വാർമിംഗ് അപ് ഏരിയ, ഫസ്റ്റ് കോൾ റൂം എന്നിവയും യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ സജ്ജമാക്കിയിട്ടുണ്ട്.  ഇരു സ്റ്റേഡിയങ്ങളിലും അലോപ്പതി, ഹോമിയോപ്പതി, ആയൂർവേദം, ഫിസിയോ തെറാപ്പിസ്റ്റ്, ആമ്പുലൻസ്  എന്നീ വിഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള മെഡിക്കൽ ടീം സജ്ജീകരിച്ചിട്ടുണ്ട്.  ഇരു സ്റ്റേഡിയങ്ങളിലും ടോയ്‌ലെറ്റ് സൗകര്യം, വെള്ളത്തിന്റെ ലഭ്യത, കായിക താരങ്ങൾക്കും ഒഫീഷ്യൽസിനുമുള്ള കുടിവെള്ളം തുടങ്ങിയവ  ഉണ്ടാകുന്നതാണ്. മത്സരത്തിനായി എല്ലാ വിധ ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.  

സ്‌പോർട്‌സ് സ്‌പെസിഫിക്ക് വോളന്റിയർമാരായി അറുപത്തഞ്ചോളം പേരെ സജ്ജീകരിച്ചിട്ടുണ്ട്.   ഒഫിഷ്യൽസ്, വോളന്റിയേഴ്‌സ് ഇവർക്കുള്ള ഓറിയന്റേഷൻ ക്ലാസ് രണ്ടാം തീയതി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്നതാണ്.  നഗരത്തിലെ ഇരുപതോളം സ്‌കൂളുകളിലാണ് കായിക താരങ്ങളെ താമസിപ്പിക്കുന്നത്.  താമസ സ്ഥലങ്ങളിൽ വൈദ്യുതി, ആവശ്യത്തിന് വെളളം, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്.  വാമിംഗ് അപ് കഴിഞ്ഞ് കുട്ടികളെ പ്രധാന സ്റ്റേഡിയത്തിൽ  എത്തിക്കാൻ വാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News