Kerala Food in Vande Bharath: വന്ദേ ഭാരതിൽ കേരള ഭക്ഷണം നൽകണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

Vande Bharath kerala Food: വന്ദേ ഭാരത് ട്രെയിനുകൾ എല്ലാ സ്റ്റോപ്പുകളിലും വളരെ കുറഞ്ഞ സമയം മാത്രമാണ് നിർത്തുന്നത് ഇത് കാരണം യാത്രക്കാർക്ക് കയറാനും ഇറങ്ങാനും ഒരു വാതിൽ മാത്രം ഉള്ളത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു

Written by - Zee Malayalam News Desk | Last Updated : Feb 15, 2024, 05:06 PM IST
  • വന്ദേ ഭാരതത്തിൽ കേരളത്തിന്റെ തനത് വിഭവങ്ങൾ ഉൾപ്പെടുത്തുന്നത് വിദേശ ടൂറിസ്റ്റുകളെയും ആകർഷിക്കും എന്നാണ് കാത്തിൽ ചൂണ്ടി കാണിക്കുന്നത്.
  • കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ കെ വി തോമസ് ആണ് റേഡിയോ അന്ത്യ വൈഷ്ണവിന് ആവശ്യമുന്നയിച്ചു കൊണ്ട് കത്തയച്ചിരിക്കുന്നത്.
Kerala Food in Vande Bharath: വന്ദേ ഭാരതിൽ കേരള ഭക്ഷണം നൽകണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

തിരുവനന്തപുരം: വന്ദേ ഭാരതത്തിൽ കേരള ഭക്ഷണം ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി കേന്ദ്രത്തിന് കത്തയച്ച് കേരളം. വിദേശ ടൂറിസ്റ്റുകളെ പോലും ആകർഷിക്കുന്നതാണ് കേരളത്തിലെ ഭക്ഷണമെന്നും അതിൽ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ കെ വി തോമസ് ആണ് റേഡിയോ അന്ത്യ വൈഷ്ണവിന് ആവശ്യമുന്നയിച്ചു കൊണ്ട് കത്തയച്ചിരിക്കുന്നത്.

 വന്ദേ ഭാരതത്തിൽ കേരളത്തിന്റെ തനത് വിഭവങ്ങൾ ഉൾപ്പെടുത്തുന്നത് വിദേശ ടൂറിസ്റ്റുകളെയും ആകർഷിക്കും എന്നാണ് കാത്തിൽ ചൂണ്ടി കാണിക്കുന്നത്.  നിലവിൽ സർവീസ് നടക്കുന്ന വന്ദേ ഭാരത ട്രെയിനിൽ ഉത്തരേന്ത്യൻ ഭക്ഷണങ്ങളാണ് ഉള്ളതെന്നും മലയാളികളായ യാത്രക്കാർക്ക് സ്വന്തം നാടിന്റെ ഭക്ഷണം കഴിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും കത്തിൽ പറയുന്നു. 

ALSO READ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം; പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ

കൂടാതെ വന്ദേ ഭാരത് ട്രെയിനുകൾ എല്ലാ സ്റ്റോപ്പുകളിലും വളരെ കുറഞ്ഞ സമയം മാത്രമാണ് നിർത്തുന്നത് ഇത് കാരണം യാത്രക്കാർക്ക് കയറാനും ഇറങ്ങാനും ഒരു വാതിൽ മാത്രം ഉള്ളത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു, ഇത് പരിഹരിക്കുന്നതിനായി പ്രത്യേക സംവിധാനം വേണമെന്നും കത്തിൽ ആവശ്യം.

എന്താണ് ഇലക്ട്രൽ ബോണ്ടുകൾ?

രാജ്യത്തെ ആർക്കും പേര് വെളിപ്പെടുത്താതെ രാഷ്ട്രീയ പാർട്ടികൾക്ക് പണം സംഭാവന ചെയ്യാൻ കഴിയുന്നതാണ് ഇലക്ടറൽ ബോണ്ട് പദ്ധതി. ഇലക്ടറൽ ബോണ്ടുകൾ ഇന്ത്യൻ പൗരന്മാരെയോ ഇന്ത്യയിൽ സംയോജിപ്പിച്ചിരിക്കുന്ന ഒരു ബോഡിയെയോ ബോണ്ടുകൾ വാങ്ങാൻ അനുവദിക്കുന്നു, ഇത് രാഷ്ട്രീയ പാർട്ടികൾക്ക് അജ്ഞാത സംഭാവനകൾ നൽകുന്നതിന് സഹായിക്കുന്നു. 

2017 ലെ യൂണിയൻ ബജറ്റ് സെഷനിൽ ആദ്യമായി പ്രഖ്യാപിച്ച, "ഇലക്ടറൽ ബോണ്ടുകൾ" പലിശ രഹിത "ബെയറർ ഇൻസ്ട്രുമെന്റ്സ്" ആണ്, അതായത്, പ്രോമിസറി നോട്ടിന് സമാനമായി, ആവശ്യാനുസരണം അവ ബെയറർക്ക് നൽകണം. വിദേശത്തുനിന്ന് ഉൾപ്പെടെ കോർപറേറ്റ് സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും രാഷ്ട്രീയ പാർട്ടികൾക്ക് നേരിട്ട് സംഭാവന സ്വീകരിക്കാവുന്ന തരത്തിലായിരുന്നു നിയമം . ഏതൊരു ഇന്ത്യൻ പൗരനും സ്ഥാപനത്തിനും ഇത്തരത്തിൽ സംഭാവനകൾ നൽകാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News