Kerala Rain: കനത്ത മഴ; സംസ്ഥാനത്ത് നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Kerala Weather Update കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് നാളെ സെപ്റ്റംബർ ഒന്നിന് ഒറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 31, 2022, 08:09 PM IST
  • ഇന്ന് വൈകുന്നേരത്തിന് ശേഷം മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി.
  • എട്ട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
  • ബാക്കിയുള്ള ജില്ലകളിൽ ഇന്നും നാളെയും ദിവസങ്ങളിൽ മഞ്ഞ അലേർട്ടുകളാണ് ഉണ്ടാകുക.
Kerala Rain: കനത്ത മഴ; സംസ്ഥാനത്ത് നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെയും വിവിധ ജില്ലകളിൽ ഓറഞ്ച് മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു.  കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് നാളെ സെപ്റ്റംബർ ഒന്നിന് ഒറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തിന് ശേഷം മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. എട്ട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് ഐഎംഡി പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കിയുള്ള ജില്ലകളിൽ ഇന്നും നാളെയും ദിവസങ്ങളിൽ മഞ്ഞ അലേർട്ടുകളാണ് ഉണ്ടാകുക.

കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ മഴ ലഭിച്ച പ്രദേശങ്ങൾക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. മണ്ണിടിച്ചിൽ, വെള്ളക്കെട്ട് ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലും അതീവ ജാ​ഗ്രത പാലിക്കേണ്ടതുണ്ട്. കൂടാതെ ഈ ദിവസങ്ങളിൽ മലയോര മേഖലകളിൽ മേഖലകളിലെ യാത്രകൾ ഒഴിവാക്കാനും ശ്രദ്ധിക്കുകയെന്ന് മുഖ്യമന്ത്രിയുട ഓഫീസ് അറിയിച്ചു.

ALSO READ : വയനാട് ജനവാസമേഖലയില്‍ ഇറങ്ങിയ കടുവ കൂട്ടിലായി

ജലാശയങ്ങളിലെ വെള്ളം പെട്ടെന്നുയരാനുള്ള സാധ്യതയും മലവെള്ളപാച്ചിൽ ഉണ്ടാകാനുള്ള  സാധ്യതയുമുള്ളതിനാൽ തീരങ്ങളിൽ താമസിക്കുന്നവർ ജ​ഗ്രത തുടരേണ്ടതുണ്ട്. മഴ തുടരുകയാണെങ്കിൽ അപകട സാധ്യത നിലനിൽക്കുന്ന പ്രദേശത്തുള്ളവർ ക്യാമ്പുകളിലേക്ക് മാറി താമസിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. പുഴകളിൽ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ അനാവശ്യമായി ഇറങ്ങാൻ പാടുള്ളതല്ല. ഉരുൾ പൊട്ടൽ സാധ്യത പ്രദേശങ്ങളിൽ ഉള്ളവർ അധികൃതരുടെ മുന്നറിയിപ്പുകൾക്ക് അനുസരിച്ചു മാറിത്താമസിക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തമിഴ്‌നാടിനും സമീപ പ്രദേശങ്ങൾക്കും  മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതിനാലും തമിഴ്നാട് മുതൽ മധ്യപ്രദേശ് വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതിനാലും വരും ദിവസങ്ങളിൽ മഴ തുടരാൻ  സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പിൽ വ്യക്തമാക്കുന്നു. അതീവജാ​ഗ്രത പാലിക്കാനും അപകട സാധ്യത ബോധ്യപ്പെട്ടാൽ ഉടനടി അധികൃതരുമായി ബന്ധപ്പെടാനും പ്രത്യേകം ശ്രദ്ധിക്കണം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News