Kerala PSC: 47 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

Kerala PSC: അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജനുവരി 29.

Written by - Zee Malayalam News Desk | Last Updated : Dec 10, 2024, 01:47 PM IST
  • 47 തസ്തികകളിൽ നിയമനത്തിന് വിജ്ഞാപനം പുറത്തിറക്കി പി.എസ്.സി
  • 2025 ജനുവരി 29 വരെ ഓൺലൈനായി അപേക്ഷിക്കാം
Kerala PSC: 47 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

സബ് ഇൻസ്പെക്ടർ, അ​ഗ്രികൾച്ച‍ർ ഓഫീസർ, തുടങ്ങി 47 തസ്തികകളിൽ നിയമനത്തിന് വിജ്ഞാപനം പുറത്തിറക്കി പി.എസ്.സി. ഔദ്യോ​ഗിക വിജ്ഞാപനം 2024 ഡിസംബർ 30ന് ​ഗസറ്റിൽ  പ്രസിദ്ധീകരിക്കും. 

താൽപര്യമുള്ള ഉദ്യോ​ഗാ‍ർത്ഥികൾക്ക് 2025 ജനുവരി 29 വരെ ഓൺലൈനായി അപേക്ഷിക്കാം.

Read Also: പോത്തൻകോട് ഭിന്നശേഷിക്കാരിയുടെ കൊലപാതകം; പ്രതി പിടിയിൽ

ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക (ഫിസിക്സ്), മെഡിക്കൽ ഡിപ്പാർട്മെന്റിലെ മെഡിക്കൽ ഓഫീസർ (കണ്ണ്), ആ‍ർക്കിയോളജിക്കൽ ഡിപ്പാർട്മെന്റിൽ ഡ്രാഫ്റ്റ്സ്മാൻ, ട്രെയ്ഡ്സ്മാൻ (പോളിമർ ടെക്നോളജി) COIRFEDൽ സിവിൽ സബ് എൻജിനിയർ തുടങ്ങിയവയാണ് മറ്റ് തസ്തികകൾ.

സപ്ലൈകോയിലെ അസിസ്റ്റൻ്റ് സെയിൽസ്മാൻ, വനം വകുപ്പിലെ ഫോറസ്റ്റ് ഡ്രൈവർ, ആരോഗ്യ വകുപ്പിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തുടങ്ങിയ തസ്തികകളിലേക്കും ജില്ലാതല വിജ്ഞാപനം പുറത്തിറങ്ങും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News