രക്തദാനം സു​ഗമമാക്കാൻ മൊബൈൽ ആപ്പുമായി കേരള പോലീസ്

തിരുവനന്തപുരത്ത് എസ്.എ.പി ക്യാമ്പിലെ ആശുപത്രിയിലാണ് സ്റ്റേറ്റ് കൺട്രോൾ റൂം സ്ഥാപിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 25, 2022, 09:26 PM IST
  • കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി ചേർന്നാണ് സ്റ്റേറ്റ് കൺട്രോൾ റൂം പ്രവർത്തിക്കുക
  • രക്തം ആവശ്യമുള്ളവർക്കും രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും പോൽ-ആപ്പിൽ രജിസ്റ്റർ ചെയ്യാം
  • ഇതനുസരിച്ച് രക്തം ശേഖരിക്കുന്നതിനും രക്തം ദാനം ചെയ്യുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ നടത്തുകയാണ് സ്റ്റേറ്റ് കൺട്രോൾ റൂമിൻറെ ചുമതല
രക്തദാനം സു​ഗമമാക്കാൻ മൊബൈൽ ആപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: രക്തദാനം സുഗമമാക്കുന്നതിനായി മൊബൈൽ ആപ്പുമായി കേരള പോലീസ്. പോൽ-ആപ്പിൽ ലഭ്യമാക്കിയ പോൽ-ബ്ലഡ് എന്ന സംവിധാനത്തിൻറെ സ്റ്റേറ്റ് കൺട്രോൾ റൂം പ്രവർത്തനങ്ങൾ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് എസ്.എ.പി ക്യാമ്പിലെ ആശുപത്രിയിലാണ് സ്റ്റേറ്റ് കൺട്രോൾ റൂം സ്ഥാപിച്ചിരിക്കുന്നത്.

കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി ചേർന്നാണ് സ്റ്റേറ്റ് കൺട്രോൾ റൂം പ്രവർത്തിക്കുക. രക്തം ആവശ്യമുള്ളവർക്കും രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും പോൽ-ആപ്പിൽ രജിസ്റ്റർ ചെയ്യാം. ഇതനുസരിച്ച് രക്തം ശേഖരിക്കുന്നതിനും രക്തം ദാനം ചെയ്യുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ നടത്തുകയാണ് സ്റ്റേറ്റ് കൺട്രോൾ റൂമിൻറെ ചുമതല. പോൽ-ബ്ലഡ് സംവിധാനത്തിലൂടെ 5,928 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. 11,391 യൂണിറ്റ് രക്തം ആവശ്യപ്പെട്ടതിൽ 9,780 യൂണിറ്റും ഇതുവഴി ലഭ്യമാക്കാൻ കഴിഞ്ഞട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News