Kerala DHSE Result 2024: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന്, ഫലം വേഗത്തിലറിയാൻ ഈ ആപ്പുകൾ ഉപയോഗിക്കൂ

Kerala 12th Exam Result 2024 Will Announce Today: വൈകിട്ട് നാലു മണിയോടെ വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഫലം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ലഭിക്കും.

Written by - Ajitha Kumari | Last Updated : May 9, 2024, 08:30 AM IST
  • പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന്
  • ഉച്ചക്ക് മൂന്ന് മണിക്ക് മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്
  • കഴിഞ്ഞ വർഷം മെയ് 25 നായിരുന്നു ഫലപ്രഖ്യാപനം നടത്തിയത്
Kerala DHSE Result 2024: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന്, ഫലം വേഗത്തിലറിയാൻ ഈ ആപ്പുകൾ ഉപയോഗിക്കൂ

Kerala DHSE Exam Result: രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും ഇന്ന്. ഉച്ചയ്ക്ക് ശേഷംപ്രഖ്യാപിക്കും.  ഉച്ചക്ക് മൂന്ന് മണിക്ക് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്. കഴിഞ്ഞ വർഷം മെയ് 25 നായിരുന്നു ഫലപ്രഖ്യാപനം നടത്തിയത്.

Also Read: Kerala DHSE Result 2024 Live: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്നറിയാം; പ്രതീക്ഷയോടെ വിദ്യാർഥികൾ

മന്ത്രി വി ശിവൻകുട്ടി വാർത്തസമ്മേളനത്തിലൂടെയാണ് പ്ലസ് ടു ഫലങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. തുടർന്ന് വൈകിട്ട് നാലു മണിയോടെ വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഫലം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ലഭിക്കും. ഇതിനായി അഞ്ച് വെബ്സൈറ്റുകളും മൂന്ന് ആപ്ലിക്കേഷനുകളുമാണ് ഹയർ സക്കൻഡറി പരീക്ഷ ഡയറക്ടറേറ്റ് (DHSE) തയ്യാറാക്കിയിരിക്കുന്നത്. ഹയർ സക്കൻഡറിക്കൊപ്പം വിഎച്ച്എസ്ഇയുടെ ഫലവും ഡിഎച്ച്എസ്ഇ ഇതേസമയം പുറത്ത് വിടും.

പ്ലസ് ടു ഫലം ഈ വെബ്സൈറ്റിലൂടെ വേഗത്തിൽ അറിയാൻ കഴിയും

1. www.keralaresults.nic.in

2. www.prd.kerala.gov.in

3. www.result.kerala.gov.in

4. www.examresults.kerala.gov.in

5. www.results.kite.kerala.gov.in

കേരള HSE ഫലം 2024 അറിയാനുള്ള രീതി

ഘട്ടം 1. keralaresults.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
ഘട്ടം 2. ഹോംപേജിൽ, SSLC (10th), HSE (12th) ഫല ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 3. ഒരു പുതിയ പേജിലേക്ക് റീഡയറക്‌ടു ചെയ്യും, നിങ്ങളുടെ റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ കോഡ് അല്ലെങ്കിൽ മറ്റ് വിവരങ്ങൾ പോലുള്ള വിശദാംശങ്ങൾ ഇവിടെ നൽകുക
ഘട്ടം 4. ആവശ്യമായ വിവരങ്ങൾ നൽകിയ ശേഷം തുടരാൻ 'submit' ബട്ടണിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 5. പരീക്ഷാ ഫലം നിങ്ങളുടെ സ്ക്രീനിൽ കാണാൻ കഴിയും 
ഘട്ടം 6. ഇത് നിങ്ങൾക്ക് ഡൌൺലോഡ് ചെയ്ത് ഭാവി റഫറൻസിനായി സേവ് ചെയ്യാം

ഏപ്രിൽ മൂന്നിനാണ് ഹയര്‍സെക്കൻഡറി മൂല്യ നിര്‍ണ്ണയ ക്യാമ്പ് തുടങ്ങിയത്. 77 ക്യാമ്പുകളിൽ 25000 ത്തോളം അധ്യാപകര്‍ പ്ലസ് വൺ പ്ലസ് ടു മൂല്യനിര്‍ണ്ണയത്തിനായി പങ്കെടുത്തിരുന്നു. വൊക്കേഷണൽ ഹയര്‍സെക്കന്‍ററി റഗുലര്‍ വിഭാഗത്തിൽ 27798 കുട്ടികളും 1,502 കുട്ടികൾ അല്ലാതെയും പരീക്ഷ എഴുതിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News