Veena George | കോവിഡ് രോഗികള്‍ക്കായി 50% കിടക്കകള്‍ മാറ്റിവയ്ക്കണം, സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നൽകി ആരോ​ഗ്യമന്ത്രി

സ്വകാര്യ ആശുപത്രികൾ കോവിഡിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലും മികച്ച രീതിയിൽ ആരോ​ഗ്യ വകുപ്പുമായി സഹകരിച്ചുവെന്നും തുടർന്നും അതേ പിന്തുണയുണ്ടാകണമെന്നും മന്ത്രി അഭ്യർഥിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jan 22, 2022, 06:34 PM IST
  • വിവരങ്ങൾ കൃത്യമായി കൈമാറാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകും.
  • അതൊഴിവാക്കാന്‍ എല്ലാവരും കൃത്യമായ വിവരങ്ങള്‍ നല്‍കേണ്ടതാണ്.
  • 83 ശതമാനമാണ് സംസ്ഥാനത്തെ സമ്പൂര്‍ണ കോവിഡ് വാക്സിനേഷന്‍.
  • കൃത്യമായ ഇടവേളകളില്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച് സുരക്ഷ ഉറപ്പാക്കേണ്ടതാണ്.
Veena George | കോവിഡ് രോഗികള്‍ക്കായി 50% കിടക്കകള്‍ മാറ്റിവയ്ക്കണം, സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നൽകി ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് രോ​ഗികൾക്കായി 50 ശതമാനം കിടക്കകള്‍ മാറ്റി വയ്ക്കാന്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രിയില്‍ കോവിഡ് ചികിത്സയിലുള്ളവരുടേയും മറ്റസുഖങ്ങളുള്ളവരുടേയും, ഐസിയു, വെന്റിലേറ്റര്‍ എന്നിവയുടെയും കണക്കുകള്‍ ഓരോ ദിവസവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് സ്വകാര്യ ആശുപത്രികള്‍ നിര്‍ബന്ധമായും കൈമാറണം. 

വിവരങ്ങൾ കൃത്യമായി കൈമാറാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകും. അതൊഴിവാക്കാന്‍ എല്ലാവരും കൃത്യമായ വിവരങ്ങള്‍ നല്‍കേണ്ടതാണ്. സ്വകാര്യ ആശുപത്രികൾ കോവിഡിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലും മികച്ച രീതിയിൽ ആരോ​ഗ്യ വകുപ്പുമായി സഹകരിച്ചുവെന്നും തുടർന്നും അതേ പിന്തുണയുണ്ടാകണമെന്നും മന്ത്രി അഭ്യർഥിച്ചു. 

Also Read: Covid 19: അതിതീവ്ര കോവിഡ് വ്യാപനം; അന്തർസംസ്ഥാന ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി കേരളം

അതിതീവ്ര വ്യാപന സമയത്ത് കോവിഡ് വാക്സിനേഷന്‍ ഡോസുകളുടെ ഇടയില്‍ ആരും കാലതാമസം വരുത്തരുതെന്ന് ആര്‍ആര്‍ടി യോഗം വിലയിരുത്തി. 83 ശതമാനമാണ് സംസ്ഥാനത്തെ സമ്പൂര്‍ണ കോവിഡ് വാക്സിനേഷന്‍. ഒന്നും രണ്ടും ഡോസുകൾ ചേർത്തുള്ള കണക്കാണിത്. കൃത്യമായ ഇടവേളകളില്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച് സുരക്ഷ ഉറപ്പാക്കേണ്ടതാണ്. 

കോവിഷീല്‍ഡ് വാക്സിന്‍ 84 ദിവസം കഴിഞ്ഞും കോവാക്സിന്‍ 28 ദിവസം കഴിഞ്ഞും ഉടന്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ച് 9 മാസത്തിനുശേഷം കരുതല്‍ ഡോസിന് അര്‍ഹരായവര്‍ മൂന്നാമത്തെ വാക്സിനും സ്വീകരിക്കേണ്ടതാണ്.

ആദ്യ ഡോസ് എടുക്കുന്നതിലൂടെ ശരീരം കോവിഡിനെതിരെയുള്ള പ്രതിരോധത്തിന് തുടക്കമിടുകയും ഭാഗിക പരിരക്ഷ ലഭ്യമാവുകയും ചെയ്യുന്നു. രണ്ടാമത്തെ ഡോസ് രോഗം പ്രതിരോധിക്കാനുള്ള ശേഷി ഗണ്യമായി വര്‍ധിക്കാന്‍ സഹായിക്കുന്നു. രണ്ടാമത്തെ ഡോസ് സ്വീകരിച്ചുകഴിഞ്ഞ് രണ്ടാഴ്ച കഴിയുന്നതോടെയാണ് ശരീരം പൂര്‍ണമായി പ്രതിരോധശേഷി ആര്‍ജിക്കുന്നത്. ഒരു ഡോസ് മാത്രമെടുത്തവരെ പൂര്‍ണ വാക്സിനേഷനായി കണക്കാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Also Read: Covid Third Wave : കോവിഡ്‌ മൂന്നാം തരംഗത്തില്‍ ദുരിതം നേരിടുന്നവരെ സഹായിക്കാന്‍ എല്ലാ പാര്‍ട്ടി ഘടകങ്ങളും പ്രവര്‍ത്തകരും സജീവമാകണം: കോടിയേരി ബാലകൃഷ്‌ണന്‍

വാക്സിനേഷന്‍ എടുത്തവരില്‍ രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവാണ്. എല്ലാവരും എന്‍ 95 മാസ്‌കോ ഡബിള്‍ മാസ്‌കോ ധരിക്കുകയും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. കൊവിഷീല്‍ഡിനെ പോലെ ഫലപ്രദവും സുരക്ഷിതവും ആണ് കോവാക്സിനും. ഇനിയും വാക്സിനെടുക്കാത്തവര്‍ എത്രയും വേഗം വാക്സിന്‍ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News