Health Department Recruitment Scam : ആരോഗ്യ വകുപ്പിലെ നിയമ തട്ടിപ്പിൽ ആദ്യ അറസ്റ്റ്; അഭിഭാഷകൻ റഹീസ് പിടിയിൽ, ഹരിദാസന്റെ ഫോൺ സ്വിച്ച് ഓഫ്

Kerala Health Department Recruitment Scam : പരാതി ഉന്നയിച്ച മലപ്പുറം സ്വദേശി ഹരിദാസൻ ഒളിവിലെന്ന് സംശയം.

Written by - Zee Malayalam News Desk | Last Updated : Oct 4, 2023, 06:40 AM IST
  • ആയുഷ് മിഷന്റെ പേരിൽ വ്യാജ ഇമെയിൽ നിർമിച്ചതിൽ റഹീസിന് ഗുഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പോലീസിന്റെ അറസ്റ്റ് നടപടി.
  • മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അഭിഭാഷകന്റെ അറസ്റ്റ് കന്റോൺമെന്റ് പോലീസ് രേഖപ്പെടുത്തുന്നത്.
  • പരാതിക്കാരനായ ഹരിദാസന്റെ സുഹൃത്തും എഐഎസ്എഫ് നേതാവുമായ കെ പി ബാസിത്തിനെയും ഒപ്പമിരുത്തിയായിരുന്നു പോലീസിന്റെ ചോദ്യം ചെയ്യൽ
Health Department Recruitment Scam : ആരോഗ്യ വകുപ്പിലെ നിയമ തട്ടിപ്പിൽ ആദ്യ അറസ്റ്റ്; അഭിഭാഷകൻ റഹീസ് പിടിയിൽ, ഹരിദാസന്റെ ഫോൺ സ്വിച്ച് ഓഫ്

തിരുവനന്തപുരം : ആരോഗ്യ വകുപ്പിലെ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. അഭിഭാഷകൻ റഹീസിനെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് ചോദ്യം ചെയ്യലിനിനൊടുവിൽ അറസ്റ്റ് ചെയ്തത്. ആയുഷ് മിഷന്റെ പേരിൽ വ്യാജ ഇമെയിൽ നിർമിച്ചതിൽ റഹീസിന് ഗുഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പോലീസിന്റെ അറസ്റ്റ് നടപടി. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അഭിഭാഷകന്റെ അറസ്റ്റ് കന്റോൺമെന്റ് പോലീസ് രേഖപ്പെടുത്തുന്നത്. 

പരാതിക്കാരനായ ഹരിദാസന്റെ സുഹൃത്തും എഐഎസ്എഫ് നേതാവുമായ കെ പി ബാസിത്തിനെയും ഒപ്പമിരുത്തിയായിരുന്നു പോലീസിന്റെ ചോദ്യം ചെയ്യൽ. ബാസിത്തിനെ ചോദ്യം ചെയ്ത വിട്ടയക്കുകയും ചെയ്തു. അതേസമയം പാരതിക്കാരനായ ഹരിദാസൻ ഒളിവാലാണെന്ന് പോലീസ് സംശയിക്കുന്നു. ഹരിദാസന്റെ ഫോൺ സ്വിച്ച് ഓഫാണ്. പരാതിക്കാരനോട് ഹാജാരാകൻ കന്റോൺമെന്റ് പോലീസ് നിർദേശിച്ചിരുന്നു.

ALSO READ : Heavy Rain: കനത്ത മഴ: റെയിൽ പാളത്തിൽ മണ്ണിടിഞ്ഞു വീണതിനാൽ ട്രെയിനുകൾ വൈകാൻ സാധ്യത

നിയമന തട്ടിപ്പ് കേസിൽ പ്രതിചേർക്കപ്പെട്ട് മുൻ സിഐടിയു നേതാവ് അഖിൽ സജീവന്റെയും ലെനിൻ രാജുവിന്റെയും അടുത്ത സുഹൃത്താണ് അറസ്റ്റിലായ അഭിഭാഷകൻ. നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് എല്ലാ ഗൂഢാലോചനയിലും റഹീസിന് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തി. ആയുഷ് മിഷന്റെ പേരിൽ വ്യാജ ഇമെയിൽ നിർമിച്ച പരാതിക്കാരാനായ ഹരിദാസന്റെ മരുമകൾക്ക് നിയമന ഉത്തരവ് അയക്കുകകയായിരുന്നു പ്രതികൾ. ഈ വ്യാജ ഇമെയിൽ നിർമിച്ചത് റഹീസാണെന്ന് പോലീസ് ചോദ്യം ചെയ്യലിൽ കണ്ടെത്തുകയായിരുന്നു. കേസിൽ നേരത്തെ പ്രതിചേർക്കപ്പെട്ട അഖിൽ സജീവനും ലെനിനും ഒളിവിലാണ്.

ആരോഗ്യ വകുപ്പിൽ മെഡിക്കൽ ഓഫീസർ നിയമനത്തിനായി ആരോഗ്യ മന്ത്രി വീണ ജോർജിന്റെ പഴ്സനൽ സ്റ്റാഫംഗം ആഖിൽ മാത്യു കോഴ വാങ്ങിയെന്നാണ് ആരോപണം. ഹരിദാസിന്റെ മരുമകളുടെ നിയമനത്തിനാണ് അഖിൽ കോഴ വാങ്ങിയത്. നിയമന ഉത്തരവ് അറിയിച്ചുകൊണ്ട് തങ്ങൾക്ക് ഇമെയിൽ ലഭിച്ചുയെന്നും ഹരിദാസൻ തന്റെ പരാതിയിൽ പറയുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News