Kerala Electricity Charge Hike: സംസ്ഥാനത്ത് പുതിയ വൈദ്യുതി നിരക്ക് പ്രഖ്യാപിച്ചു; ശരാശരി 6.6% വർധന, 51 മുതൽ 150 യൂണിറ്റ് വരെ 25 പൈസയുടെ വർധന

Electricity Charge Hike : ഒരു വർഷത്തേക്കാണ് വൈദ്യുതി നിരക് പുതുക്കിയിരിക്കുന്നത്.  ഇത് കൂടാതെ വ്യാവസായിക, കാർഷിക ഉപഭോക്താക്കൾക്കും വൈദ്യുതി നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jun 25, 2022, 03:55 PM IST
  • പുതുക്കിയ നിരക്കുകൾ അനുസരിച്ച് ശരാശരി 6.6% വർധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
  • ഒരു വർഷത്തേക്കാണ് വൈദ്യുതി നിരക് പുതുക്കിയിരിക്കുന്നത്.
  • ഇത് കൂടാതെ വ്യാവസായിക, കാർഷിക ഉപഭോക്താക്കൾക്കും വൈദ്യുതി നിരക്ക് വർധിപ്പിച്ചിട്ടുണ്ട്.
  • അഞ്ച് വർഷത്തേക്കുള്ള വർദ്ധനവായിരുന്നു വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടിരുന്നത്.
Kerala Electricity Charge Hike: സംസ്ഥാനത്ത് പുതിയ വൈദ്യുതി നിരക്ക് പ്രഖ്യാപിച്ചു; ശരാശരി  6.6% വർധന, 51 മുതൽ 150 യൂണിറ്റ് വരെ 25 പൈസയുടെ വർധന

തിരുവനന്തപുരം:  സംസ്ഥാനത്തെ പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിച്ചു. പുതുക്കിയ നിരക്കുകൾ അനുസരിച്ച് ശരാശരി  6.6% വർധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു വർഷത്തേക്കാണ് വൈദ്യുതി നിരക് പുതുക്കിയിരിക്കുന്നത്. ഇത് കൂടാതെ വ്യാവസായിക, കാർഷിക ഉപഭോക്താക്കൾക്കും വൈദ്യുതി നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. അഞ്ച് വർഷത്തേക്കുള്ള വർദ്ധനവായിരുന്നു വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടിരുന്നത്.

ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിമാസം 50 യൂണിറ്റ് വരെ നിരക്ക് വർധന ഇല്ല.  51 മുതൽ 150 യൂണിറ്റ് വരെ 25 പൈസയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. മാരക രോഗികകളുള്ള വീടുകൾക്കുള്ള ഇളവ് തുടരും. ഈ ആനുകൂല്യത്തിൽ മാറ്റങ്ങൾ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1000 വാട്ട് കണക്ടഡ് ലോഡുള്ള ഉപഭോതാക്കൾക്കും നിരക്കിൽ വർധനവ് വരുത്തിയിട്ടില്ല.

ALSO READ: Kerala Electricity Charge Hike: സംസ്ഥാനത്ത് പുതിയ വൈദ്യുതി നിരക്ക് ഇന്ന് പ്രഖ്യാപിക്കും; യൂണിറ്റിന് 60 പൈസയോളം വർധിച്ചേക്കും

അങ്കണവാടി, വൃദ്ധസദനം, എൻഡോസൾഫാൻ ദുരിതബാധിതർ എന്നിവർക്ക് പുതിയ നിരക്ക് ബാധകമല്ല. പെട്ടിക്കടകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ അനുസരിച്ച് പെട്ടിക്കടകൾക്ക് 2000 വാട്ട് വരെ അധിക നിരക്ക് ഈടാക്കില്ല. 100 യൂണിറ്റ് വരെ പ്രതിമാസം ഉപയോഗിക്കുന്നവർക്ക് 22.50 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്.  150 യൂണിറ്റ് വരെയുള്ളവർ മാസം 47.50 രൂപ അധികം നൽകേണ്ടി വരും.

2019 ജൂലൈ 19ന് അംഗീകരിച്ച വൈദ്യുതിനിരക്കാണ് സംസ്ഥാനത്ത് ഇത് വരെ നിലനിന്നിരുന്നത്. ഗാർഹിക വൈദ്യുതി നിരക്കിൽ 18.14 ശതമാനം വർധനയാവശ്യപ്പെട്ടുള്ള താരിഫ് പ്ലാനാണ് വൈദ്യുതി ബോർഡ് റഗുലേറ്ററി കമ്മീഷന് സമർപ്പിച്ചത്. എന്നാൽ റഗുലേറ്ററി കമ്മീഷൻ ശരാശരി 6.6 ശതമാനം വർധനയാണ് കൊണ്ട് വന്നിട്ടുള്ളത്. ചെറുകിട വ്യവസായിക ഉപഭോക്താക്കൾക്ക് 11.88 ശതമാനവും, വൻകിട വ്യാവസായിക ഉപഭോക്താക്കൾക്ക് 11.47 ശതമാനം വർദ്ധനയും വേണമെന്നും കെഎസ്ഇബി ശുപാർശ ചെയ്തിരുന്നു.

അതേസമയം ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് വൈദ്യുതി ചാർജ് കുടിശ്ശിക ഇനത്തിൽ 2,117 കോടി രൂപയാണ് കെഎസ്ഇബിക്ക് പിരിഞ്ഞുകിട്ടാനുള്ളത്. ഇതിൽ സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ കുടിശ്ശിക 1,020.74 കോടിയാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ കുടിശ്ശിക 1,023.76 കോടിയുമാണ്. വൻകിട ഉപഭോക്താക്കളുടെ കുടിശിക പിരിച്ചെടുക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News