രാജു നാരായണസ്വാമിക്ക് നാഷനൽ ലോ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ്

1991  ബാച്ചിലെ ഉദ്യോഗസ്ഥനായ സ്വാമി നിലവിൽ പാർലമെൻററി കാര്യ പ്രിൻസിപ്പൽ സെക്രട്ടറി ആണ്

Written by - Zee Malayalam News Desk | Last Updated : Aug 29, 2022, 02:34 PM IST
  • ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ സ്വാമി എൽ എൽ എം പാസ്സായിരുന്നു
  • നിയമത്തിലുംടെക്നോളജിയിലും ആയി 200 ലേറെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്
  • മുപ്പത്തിനാല് തവണ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകൻ ആയിരുന്നു
രാജു നാരായണസ്വാമിക്ക് നാഷനൽ  ലോ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ്

തിരുവനന്തപുരം: കേരളാ കേഡർ ഐഎഎസ്‌ ഉദ്യോഗസ്ഥനും പാർലമെൻററി കാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുമായ രാജു നാരായണസ്വാമിക്കു വീണ്ടും ഡോക്ടറേറ്റ്. ഗുജറാത്ത് നാഷനൽ  ലോ യൂണിവേഴ്സിറ്റി ആണ് നിയമത്തിൽ സ്വാമിക്ക് ഡോക്ടറേറ്റ് നൽകിയിരിക്കുന്നത്. സുപ്രീം കോടതി ജഡ്‌ജി ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് ആയിരുന്നു. കോൺവൊക്കേഷനിലെ  മുഖ്യഅതിഥി.

ചടങ്ങിൽ സുപ്രീം കോടതി ജഡ്‌ജ് ജസ്റ്റീസ മുകേഷ്  ഷാ, ഗുജറാത്ത്  ഹൈക്കോടതി   ചീഫ്  ജസ്റ്റിസ്  അരവിന്ദ്  കുമാർ എന്നിവർ സന്നിഹിതരായിരുന്നു.1991  ബാച്ചിലെ ഉദ്യോഗസ്ഥനായ സ്വാമി നിലവിൽ പാർലമെൻററി കാര്യ പ്രിൻസിപ്പൽ സെക്രട്ടറി ആണ്.അഞ്ചു ജില്ലകളിൽ കളക്ടറായും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ,മാർക്കറ്റ് ഫെഡ്  എം.ഡി,കാർഷികോല്പാദന കമ്മീഷണർ ,കേന്ദ്ര നാളികേര വികസന ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിലും  സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ALSO READ: സിപിഎം ഓഫീസിന് നേരെ ആക്രമണം; പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം

അഴിമതിക്കെതിരെ ഉള്ള പോരാട്ടത്തിന്  ഐ ഐ ടി കാൺപൂർ അദ്ദേഹത്തിന് 2018 ൽ സത്യേന്ദ്രദുബേ മെമ്മോറിയൽ അവാർഡ് നൽകിയിരുന്നു.29  പുസ്തകങ്ങളുടെ  രചയിതാവായ  സ്വാമിക്ക്  2003 ൽ ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്‌വരയിൽ  എന്ന യാത്രാവിവരണഗ്രന്ഥത്തിനു കേരള സാഹിത്യ  അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. സൈബർ  നിയമത്തിൽ ഹോമി ഭാഭാ ഫെലോഷിപ്പു നേടിയിട്ടുണ്ട്.

ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ  നിന്നും ഒന്നാം റാങ്കോടെ  സ്വാമി എൽ എൽ എം പാസ്സായ വാർത്ത ഏതാനും വർഷങ്ങൾക്കു മുമ്പ്  ദേശിയമാധ്യമങ്ങൾ  വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട്  ചെയ്തിരുന്നു.ബൗദ്ധികസ്വത്ത്‌  അവകാശനിയമത്തിലെ ഗവേഷണങ്ങൾക്ക്  അമേരിക്കയിലെ ജോർജ്  മസോൺ യൂണിവേഴ്സിറ്റി നൽകുന്ന അംഗീകാരമായ ലിയനാർഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ് ഇക്കഴിഞ്ഞ ഡിസംബറിലാണ് സ്വാമിക്ക് ലഭിച്ചത്.

നിയമത്തിലുംടെക്നോളജിയിലും  ആയി 200  ലേറെ ഗവേഷണ പ്രബന്ധങ്ങൾ സ്വാമി പ്രസിദ്ധീകരിച്ചിട്ടുണ്ട്.മുപ്പത്തിനാല് തവണ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകൻ ആയ ഐ എ എസ് ഉദ്യോഗസ്ഥൻ എന്ന അപൂർവ്വ റെക്കോർഡും സ്വാമിയുടെ പേരിൽ ഉണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News