Kerala Budget 2024: വൈദ്യുതി ചാർജും മദ്യവിലയും കൂടും; ബജറ്റ് 2024-25 ഒറ്റനോട്ടത്തിൽ

Kerala Budget 2024 highlights: ക്ഷേമപെൻഷൻ വർധിപ്പിക്കാതെ സ്വകാര്യ നിക്ഷേപം ഉയർത്തുക ലക്ഷ്യമിട്ടുള്ള ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 5, 2024, 12:36 PM IST
  • പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1736.63കോടി.
  • ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 456.71 കോടി.
  • പൊതുജനാരോഗ്യ മേഖലയ്ക്ക് 2052.23 കോടി.
Kerala Budget 2024: വൈദ്യുതി ചാർജും മദ്യവിലയും കൂടും; ബജറ്റ് 2024-25 ഒറ്റനോട്ടത്തിൽ
തിരുവനന്തപുരം: 2024-25 വർഷത്തെ ബജറ്റ് അവതരണം പൂർത്തിയായി. ക്ഷേമപെൻഷൻ വർധിപ്പിക്കാതെ സ്വകാര്യ നിക്ഷേപം ഉയർത്തുക ലക്ഷ്യമിട്ടുള്ള ബജറ്റാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് അവതരിപ്പിച്ചത്. നാലാമത്തെ ബജറ്റ് അവതരിപ്പിച്ച അദ്ദേഹം കേരള വിരുദ്ധരെ നിരാശപ്പെടുത്തുന്ന നേട്ടം കൈവരിക്കാൻ കഴിഞ്ഞെന്ന് അവകാശപ്പെട്ടു. 
 
ബജറ്റ് 2024-25 ഒറ്റനോട്ടത്തിൽ
 
1. 1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്.
2. റവന്യൂ കമ്മി 27,846 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 2.12 ശതമാനം)
3. ധനക്കമ്മി 44,529 കോടി (ആഭ്യന്തര ഉൽപ്പാദനത്തിന്റെ 3.4 ശതമാനം)
4. നികുതി വരുമാനത്തിൽ 7845 കോടി രൂപയുടെയും നികുതിയേതര വരുമാനത്തിൽ 1503 കോടി രൂപയുടെയും വർദ്ധനവ് ലക്ഷ്യമിടുന്നു.
5. കിഫ്ബി ഉൾപ്പടെ മൂലധന നിക്ഷേപ മേഖലയിൽ 34,530 കോടിയുടെ വകയിരുത്തൽ
6. വിളപരിപാലനത്തിന് 535.90 കോടി.
7. ഏഴ് നെല്ലുൽപ്പാദക കാർഷിക ആവാസ യൂണിറ്റുകൾക്ക് 93.60 കോടി.
8. വിഷരഹിത പച്ചക്കറി വികസനത്തിന് 78.45 കോടി.
9. നാളീകേര കൃഷി വികസനത്തിന് 65 കോടി.
10. ഫലവർഗ്ഗ കൃഷി വികസനത്തിന് 18.92 കോടി, ഇതിൽ 25 ശതമാനം ഗുണഭോക്താക്കൾ സ്ത്രീകളായിരിക്കും.
 
 
11. കാർഷികോൽപ്പന്ന വിപണന പദ്ധതിയ്ക്ക് 43.90 കോടി.
12. മണ്ണ് ജലസംരക്ഷണത്തിന് 83.99 കോടി.
13. മൃഗസംരക്ഷണത്തിന് 277.14 കോടിയുടെ വകയിരുത്തൽ
14. മൃഗസംരക്ഷണ പ്രവർത്തനങ്ങൾ വീട്ടുപടിക്കലേക്ക്
15. ക്ഷീരവികസന മേഖലയ്ക്ക് 109.25 കോടി
16. മത്സ്യബന്ധന മേഖലയ്ക്ക് 227.12 കോടി.
17. മത്സ്യത്തൊഴിലാളികളുടെ പഞ്ഞമാസ സമാശ്വാസത്തിന് 22 കോടി.
18. ഉൾനാടൻ മത്സ്യമേഖലയ്ക്ക് 80.91 കോടി.
19. തീരദേശ വികസനത്തിന് 136.98 കോടി.
20. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാനസൗകര്യ, മാനവശേഷി വികസനത്തിന് 60 കോടി
21. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് ഭൂമിയും വീടും നൽകുന്ന പദ്ധതിയ്ക്ക് 10 കോടി.
22. തീരദേശ അടിസ്ഥാന സൗകര്യമൊരുക്കാൻ 10 കോടി.
23. പുനർഗേഹം പദ്ധതിയുടെ വാർഷിക പ്രവർത്തനങ്ങൾക്ക് 40 കോടി.
24. മത്സ്യബന്ധന തുറമുഖങ്ങൾക്കായി 9.5 കോടി.
25. മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് പരിരക്ഷ പദ്ധതിയ്ക്ക് 11.18 കോടി
26. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കുൾപ്പെടെ 10 കോടി
27. പൊഴിയൂരിൽ പുതിയ മത്സ്യബന്ധന തുറമുഖത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 5 കോടി
28. നിർമ്മാണ മേഖലയെ സജീവമാക്കാൻ 1000 കോടി രൂപയുടെ പ്രവർത്തനങ്ങൾ. 
29. ചന്ദന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ചന്ദനം സംരക്ഷിക്കുന്നതിനും പ്രത്യേക പദ്ധതി
30. വനം വന്യജീവി മേഖലയ്ക്കായി 232.59 കോടി.
31. പാരിസ്ഥിതിക പുനരുദ്ധാരണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിനായി 50.30 കോടി.
32. മനുഷ്യ-വന്യമൃഗ സംരക്ഷണ ലഘൂകരണത്തിന് 48.85 കോടി.
33. പുത്തൂർ സുവോളജിക്കൽ പാർക്കിന് 6 കോടി
34. കേരള കാലാവസ്ഥ പ്രതിരോധ കാർഷിക മൂല്യ ശൃംഖല ആധുനികവൽക്കരണ പദ്ധതിയ്ക്ക് സംസ്ഥാന വിഹിതം 100 കോടി.  ലോകബാങ്ക് സഹായത്തോടെ 5 വർഷം കൊണ്ട് നടപ്പാക്കുന്ന പദ്ധതിയ്ക്ക് 2365 കോടി രൂപ ചെലവിടും.
35. പത്ര പ്രവർത്തകരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയ്ക്ക് 25 ലക്ഷം.
36. നാടുകാണിയിൽ സഫാരി പാർക്കിന് 2 കോടി
37. പെരുവണ്ണാമൂഴി മുതുകാടുള്ള 120 ഹെക്ടറിൽ ടൈഗർ സഫാരി പാർക്ക്.
38. തദ്ദേശസ്വയംഭരണ സ്ഥാപന പദ്ധതി വിഹിതം സംസ്ഥാന പദ്ധതി അടങ്കലിന്റെ 28.09 ശതമാനമായി ഉയർത്തി. (8532 കോടി വകയിരുത്തൽ)
39. ഗ്രാമവികസനത്തിന് 1768.32 കോടി.
40. തൊഴിലുറപ്പിൽ 10.50 കോടി തൊഴിൽ ദിനം ലക്ഷ്യം.  ഇതിനായി സംസ്ഥാന വിഹിതം 230.10 കോടി.
41. 2025 നവംബറോടെ അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി കേരളം മാറും.
42. കുടുംബശ്രീയ്ക്ക് 265 കോടി
43. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1736.63കോടി
44. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 456.71 കോടി.
45. പൊതുജനാരോഗ്യ മേഖലയ്ക്ക് 2052.23 കോടി
46. 2025 മാർച്ച് 31-നകം ലൈഫ് പദ്ധതിയിൽ 5 ലക്ഷം വീടുകളുടെ പൂർത്തീകരണം ലക്ഷ്യം.  അടുത്ത വർഷത്തേക്ക് 1132 കോടി രൂപ.
47. മുതിർന്ന പൗരന്മാർക്കായി വാർദ്ധക്യ സൗഹൃദ ഭവനം പദ്ധതി.
48. എം.എൻ ലക്ഷം വീട് ഭവന പദ്ധതിയിലെ 9004 വീടുകൾ വാസയോഗ്യമാക്കാൻ 10 കോടി.
49. കാസർഗോഡ്, ഇടുക്കി, വയനാട് പാക്കേജുകൾക്ക് 75 കോടി വീതം
50. ശബരിമല മാസ്റ്റർ പ്ലാനിന് 27.60 കോടി.
51. സഹകരണ മേഖലയ്ക്ക് 134.42 കോടി.
52. ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീര പരിപാലനത്തിനുമായി 588.85 കോടി.
53. ഊർജ്ജ മേഖലയ്ക്ക് 1150.76 കോടി (2024-25)
54. സൗരോർജ്ജത്തിലൂടെ ആയിരം മെഗാവാട്ട് സ്ഥാപിതശേഷി കൈവരിക്കൽ ലക്ഷ്യം.
55. കെ.എസ്.ആർ.ടി.സിയ്ക്ക് 1120.54 കോടി
56. ദ്യുതി പദ്ധതിയ്ക്ക് 400 കോടി.
57. വ്യവസായവും ധാതുക്കളും മേഖലയ്ക്കായി 1729.13 കോടി.
58. ഇടത്തരവും വലുതുമായ വ്യവസായങ്ങൾക്ക് 773.09 കോടി.
59. കൊച്ചി മറൈൻ ഡ്രൈവിൽ 2150 കോടി രൂപയുടെ അന്താരാഷ്ട്ര വാണിജ്യ സമുച്ചയം
60. കശുവണ്ടി വ്യവസായത്തിന് 53.36 കോടി.
61. കശുവണ്ടി ഫാക്ടറി പുനരുദ്ധാരണത്തിന് 2 കോടി
62. കാഷ്യു ബോർഡിന് റിവോൾവിംഗ് ഫണ്ടായി 40.81 കോടി
63. കൈത്തറി-യന്ത്രത്തറി മേഖലയ്ക്ക് 51.89 കോടി.
64. പൊതുജനങ്ങളുടെ പങ്കാളിത്തത്തോട് കൂടി ആരോഗ്യ സുരക്ഷാ ഫണ്ട് രൂപീകരിക്കും.
65. സ്മാർട്ട് സിറ്റി മിഷൻ പദ്ധതിയുടെ നടത്തിപ്പിന് 100 കോടി
66. തോട്ടം തൊഴിലാളികളുടെ ദുരിതാശ്വാസ നിധി 1.1കോടി
67. കയർ വ്യവസായത്തിന് 107.64 കോടി
68. ഖാദി വ്യവസായത്തിന് 14.80 കോടി
69. കെ.എസ്.ഐ.ഡി.സിയ്ക്ക് 127.50 കോടി
70. നിക്ഷേപ പ്രോത്സാഹന പ്രവർത്തനങ്ങൾക്ക് 22 കോടി.
71. സ്റ്റാർട്ടപ്പ് സപ്പോർട്ട് ഉദ്യമങ്ങൾക്കായി 6 കോടി
72. 2 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന രീതിയിൽ അങ്കണവാടി ജീവനക്കാർക്ക് പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി.  
73. ധനകാര്യ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകൾക്കായി ഓഫീസ് കോംപ്ലക്സ് തിരുവനന്തപുരത്ത് നിർമ്മിക്കും.
74. സർക്കാർ ജീവനക്കാർക്ക് അവർ വിരമിച്ച ശേഷം മാസം തോറും ഒരു നിശ്ചിത തുക ലഭ്യമാക്കുന്ന തരത്തിൽ അന്വിറ്റി എന്ന പുതിയ പദ്ധതി നടപ്പിലാക്കും.
75. ലൈഫ് സയൻസ് പാർക്കിന് 35 കോടി.
76. കേരള റബ്ബർ ലിമിറ്റഡിന് 9കോടി
77. വൻകിട പശ്ചാത്തല വികസന പദ്ധതികൾക്കായി 300.73 കോടി
78. കിൻഫ്രയ്ക്ക് 324.31 കോടി
79. കെൽട്രോണിന് 20 കോടി
80. വിവരസാങ്കേതിക മേഖലയ്ക്ക് 507.14 കോടി
81. കേരള സ്പേസ് പാർക്കിന് 52.50 കോടി.
82. സംസ്ഥാനത്ത് ആകമാനം 2000 വൈ-ഫൈ ഹോട്ട്സ്പോട്ടുകൾ കൂടി 
83. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയ്ക്ക് 23.51 കോടി
84. ഗ്രാഫീൻ അധിഷ്ഠിത ഉൽപ്പന്ന വികസനത്തിന് 260 കോടി
85. ഗതാഗത മേഖലയ്ക്ക് 1976.04 കോടി.
86. കൊല്ലം തുറമുഖം പ്രധാന നോൺ മേജർ തുറമുഖമാക്കി വികസിപ്പിക്കും.
87. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ഡി.എ അനുവദിക്കും.  ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കും.
88. പങ്കാളിത്ത പെൻഷൻ പദ്ധതിയ്ക്ക് പകരം അഷ്വേർഡ് പെൻഷൻ പദ്ധതി.
89. റബ്ബർ സബ്സിഡി 180 രൂപയാക്കി ഉയർത്തി.
90. നഗര വികസന പരിപാടികൾക്ക് 961.14 കോടി.
91. ബി.ഡി, ഖാദി, മുള, ചൂരൽ, മത്സ്യബന്ധനവും സംസ്കരണവും കശുവണ്ടി, കയർ, തഴപ്പായ കരകൗശല നിർമ്മാണ തൊഴിലാളികൾക്ക് ധനസഹായത്തിന് 90 കോടി.
92. പട്ടിക ജാതി ഉപ പദ്ധതിയ്ക്ക് 2979.40 കോടി.
93. പട്ടിക വർഗ്ഗ വികസനത്തിന് 859.50 കോടി.
94. മറ്റ് പിന്നാക്ക വിഭാഗ ക്ഷേമങ്ങൾക്കായി 167 കോടി.
95. ന്യൂനപക്ഷ ക്ഷേമത്തിന് 73.63 കോടി
96. മുന്നാക്ക വിഭാഗ ക്ഷേമത്തിന് 35 കോടി.
97. കെ.എസ്.എഫ്.ഇയ്ക്ക് പുതിയ 50 ബ്രാഞ്ചുകൾ
98. 3 വർഷത്തിനുള്ളിൽ 3 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനുള്ള പരിപാടികൾ.
99. വിഴിഞ്ഞം തുറമുഖത്തിന്റ വികസന സാധ്യതകളെ പ്രയോജനപ്പെടുത്താൻ പ്രത്യേക ഡെവലപ്മെന്റ് സോണുകൾ. ഇതിനായി നിക്ഷേപക സംഗമവും മാരിടൈം ഉച്ചകോടിയും. 
100. ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ പി.ജി പൂർത്തിയാക്കുന്നവർക്ക് ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ പി.എച്ച്.ഡി പഠനത്തിന് അവസരമൊരുക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News