Kerala Budget 2023 : "ബജറ്റ് നികുതിക്കൊള്ള" എന്ന് വിഡി സതീശൻ, സർക്കാരിന്റെ നിസ്സഹായത വെളിവാക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി

Kerala Budget 2023 Reactions : നിയന്ത്രണമില്ലാത്ത അശാസ്ത്രീയമായ നികുതി വർദ്ധനവാണ് സർക്കാർ കൊണ്ട് വന്നിരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.   

Written by - Zee Malayalam News Desk | Last Updated : Feb 3, 2023, 12:24 PM IST
  • നിയന്ത്രണമില്ലാത്ത അശാസ്ത്രീയമായ നികുതി വർദ്ധനവാണ് സർക്കാർ കൊണ്ട് വന്നിരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
  • പെട്രോൾ, ഡീസൽ, മദ്യം ഉൾപ്പടെയുള്ളവക്ക് നികുതി കൂട്ടിയത് തെറ്റാണ്. നികുതി പിരിവിൽ സർക്കാർ ദയനീയ പരാജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
  • സർക്കാരിന്റെ നിസ്സഹായത വെളിവാക്കുന്ന ബജറ്റാണ് ഇതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
Kerala Budget 2023 : "ബജറ്റ് നികുതിക്കൊള്ള" എന്ന് വിഡി സതീശൻ,  സർക്കാരിന്റെ നിസ്സഹായത വെളിവാക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി

കേരളത്തിന്റെ 2023 - 24 വർഷത്തെ ബജറ്റ് നികുതി കൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. നിയന്ത്രണമില്ലാത്ത അശാസ്ത്രീയമായ നികുതി വർദ്ധനവാണ് സർക്കാർ കൊണ്ട് വന്നിരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. പെട്രോൾ, ഡീസൽ, മദ്യം ഉൾപ്പടെയുള്ളവക്ക് നികുതി കൂട്ടിയത് തെറ്റാണ്. നികുതി പിരിവിൽ സർക്കാർ ദയനീയ പരാജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ബജറ്റിൽ നടത്തിയ പ്രഖ്യാപനങ്ങൾക്കൊന്നും പ്രസക്തിയില്ലെന്നും, ദേശീയ തലത്തിൽ നികുതി പിരിവ് 6 ഉം 101 ഉം ശതമാനം ഉയർന്നപ്പോൾ കേരളത്തിൽ ഉയർന്നത് 2ഉം 4 ഉം ശതമാനം മാത്രമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

കിഫ്ബിക്കുള്ള പ്രസക്തി നഷ്ടപ്പെട്ടുവെന്നും സാമൂഹ്യ സുരക്ഷ പെൻഷൻ്റെ പേരിൽ നടക്കുന്നത് നികുതി കൊള്ളയാണെന്നും പെൻഷൻ വർധിപ്പിക്കാതെയാണ് നികുതി അടിച്ചേൽപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മദ്യത്തിന് നികുതി വർദ്ധിപ്പിക്കുമ്പോൾ കൂടുതൽ ആളുകൾ ഡ്രഗ്സ്സിലേക്ക് മാറും. പ്രഖ്യാപിക്കപ്പെട്ട പാക്കേജുകൾ ഒന്നും ഒരുകാലത്തും നടപ്പിലാക്കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.  പ്രതിപക്ഷം ആദ്യമേ പറഞ്ഞത് പോലെ തന്നെ കിഫ്ബി ബജറ്റിന് അകത്തേക്ക് എത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: പെട്രോളിനും ഡീസലിനും വില കൂടും; ലിറ്ററിന് രണ്ട് രൂപ സെസ് ഏർപ്പെടുത്തി

പ്രഖ്യാപിക്കപ്പെട്ട പാക്കേജുകളിൽ പലതിനും ഒരു രൂപയും ചെലവാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റ് പ്രഖ്യാപനങ്ങൾക്ക് വിശ്വാസ്യത ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബജറ്റ് വായ്ത്താരി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. വനംവന്യജീവി ആക്രമണം തടയാൻ കാര്യമായി തുക വകയിരുത്തിയില്ല. യാഥാർഥ്യ ബോധ്യത്തിൽ നിന്ന് അകന്ന് നിൽക്കുന്ന ബജറ്റാണെന്നും ബജറ്റ് നിർദേശങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം 

സർക്കാരിന്റെ നിസ്സഹായത വെളിവാക്കുന്ന ബജറ്റാണ് ഇതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കൊള്ളയടിക്കുന്ന, പിടിച്ചുപറി രൂപത്തിലുള്ള നികുതി വർധനവാണ് വരുത്തിയിരിക്കുന്നത്. കിഫ്‌ബി നോക്കുകുത്തി മാത്രമാണെന്നും, പണമില്ല, ഒന്നും നടക്കില്ല എന്ന് ധനമന്ത്രി ബജറ്റിലൂടെ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനൂപ് ജേക്കബിന്റെയും മോൻസ് ജോസഫിന്റെയും പ്രതികരണം 

പദ്ധതികൾ പ്രഖ്യാപിച്ചത് ഭരണകക്ഷി എംഎൽഎമാരുടെ മണ്ഡലങ്ങളിൽ മാത്രമാണെന്ന് അനൂപ് ജേക്കബ് പ്രതികരിച്ചു. കാർഷികമേഖലയോട് വൻ അവഗണനയാണ് കാണിച്ചതെന്ന് മോൻസ് ജോസഫ് പ്രതികരിച്ചു. ജനജീവിതം ദുസ്സഹമാക്കുന്നുവെന്നും ബജറ്റ് ഭരണപരാജയമാണെന്നും മോൻസ് ജോസഫ് കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News