വിവാദ വിഷയങ്ങളിലെ ചോദ്യങ്ങൾ വെട്ടിനിരത്തിയതിൽ സ്പീക്കർക്ക് പരാതി നൽകി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരള നിയമസഭയുടെ പത്രണ്ടാം സമ്മേളനത്തിൽ പ്രതിപക്ഷാംഗങ്ങൾ നൽകിയ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ, നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളാക്കി മാറ്റിയ നിയമസഭാ സെക്രട്ടറിയറ്റിന്റെ നടപടിക്കെതിരെയാണ് സ്പീക്കർക്ക് കത്ത് നൽകിയത്.
എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ച, തൃശ്ശൂർ പൂരം കലക്കൽ, കാഫിർ സ്ക്രീൻ ഷോട്ട് തുടങ്ങി വിവാദ വിഷയങ്ങളടങ്ങിയ 49 ചോദ്യങ്ങളാണ് ചട്ടവിരുദ്ധമായി വെട്ടിമാറ്റിയത്.
Read Also: ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് നിർദേശം; മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രാലയം
നിയമസഭയിൽ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ, നക്ഷത്ര ചിഹ്നമില്ലാത്ത ചോദ്യങ്ങൾ എന്നിങ്ങനെ രണ്ട് തരം ചോദ്യങ്ങളാണുള്ളത്. ഇവയിൽ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയോ മന്ത്രിമാരോ നേരിട്ട് മറുപടി നൽകണം. ഇത്തരത്തിൽ മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ചോദ്യങ്ങളാണ് നിയമസഭാ സമ്മേളനത്തിൽ വെട്ടിമാറ്റിയത്.
ഇത് ചട്ടടവിരുദ്ധമെന്ന് ചൂണ്ടികാട്ടിയാണ് പ്രതിപക്ഷ നേതാവ് കത്ത് നൽകിയത്. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷാംഗങ്ങളുടെ ചോദ്യ നോട്ടിസുകള്‍ ചട്ടം 38, 39 എന്നിവ പരിശോധിച്ച് നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളായി അനുവദിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.