കണ്ണൂർ: അഴീക്കോട് മണ്ഡലത്തിൽ വോട്ടിങ് നിർത്തിവച്ചു. രണ്ടര മണിക്കൂറായി വോട്ടെണ്ണൽ സ്ഥലത്ത് തർക്കം തുടരുകയാണ്. പോസ്റ്റൽ വോട്ടുകളെ സംബന്ധിച്ചാണ് തർക്കം നടക്കുന്നത്. 1000 പോസ്റ്റൽ വോട്ടുകൾ എത്തിച്ചു. യുഡിഎഫ് ഏജന്റിന്റെ മുന്നിൽ വച്ചല്ല പോസ്റ്റൽ വോട്ടുകൾ തുറന്നത് എന്നാണ് ആരോപണം. ആദ്യ ഫലസൂചനകൾ പുറത്ത് വന്നെങ്കിലും പിന്നീട് വോട്ടെണ്ണൽ നിർത്തിവച്ചു. എന്നാൽ ഇക്കാര്യം ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം, കണ്ണൂരിൽ എൽഡിഎഫ് മുന്നേറ്റം തുടരുകയാണ്. നിലവിൽ ഏഴ് ജില്ലകളിലാണ് എൽഡിഎഫ് മുന്നേറ്റം തുടരുന്നത്. ബാലുശേരിയിലും കുറ്റ്യാടിയിലും എൽഡിഎഫ് മുന്നിൽ. കൊല്ലത്തും കോട്ടയത്തും ഇടുക്കിയിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...