തിരുവനന്തപുരം: വോട്ടിങ്ങ് ആരംഭിച്ച് (Kerala Assembly Election 2021) ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ പലയിടത്തും പ്രതിസന്ധി. 30 മണ്ഡലങ്ങളിൽ വോട്ടിങ്ങ് യന്ത്രങ്ങൾ പണിമുടക്കി. പലയിടത്തും വോട്ടർമാരുടെ നീണ്ട നിരയാണ് കാണുന്നത്. അവസാന വിവരങ്ങൾ പ്രകാരം 8.2 ശതമാനമാണ് കേരളത്തിലെ വോട്ടിങ്ങ് ശതമാനം. രണ്ടുകോടി 74 ലക്ഷം സമ്മതിദായകരാണ് ഇത്തവണ കേരളത്തിൽ വോട്ട് രേഖപ്പെടുത്തുക. സംസഥാനത്ത് സുരക്ഷക്കായി 59,000 പൊലീസ് ഉദ്യോഗസ്ഥരാണ് ഉള്ളത്. ഇവരെ കൂടാതെ കേന്ദ്രസേനയും കേരളത്തിലുണ്ട്.
കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് എല്ലായിടത്തും വോട്ടിങ്ങ് നടക്കുന്നത്. അതേസയം വിവിധ നേതാക്കളുടെ പ്രതികരണവും വോട്ടിങ്ങുമായി ബന്ധപ്പെട്ട് വരുന്നുണ്ട്. ചരിത്ര വിജയം നേടുമെന്നാണ് പിണറായി വിജയൻ (Pinarayi Vijayan) ധർമ്മടത്ത് വോട്ട് ചെയ്ത ശേഷം പറഞ്ഞത്. നേമത്തെ ബി.ജെ.പിയെ പൂട്ടിക്കുമെന്നും പിണറായി പറഞ്ഞു. എല്ലാ വിശ്വാസികളുടയും ആരാധാനമൂർത്തികൾ സർക്കാരിനൊപ്പമാണ്. അതേസമയം സർക്കാരിന് അയ്യപ്പകോപമുണ്ടാകുമെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.
Also Read: Kerala Assembly Election 2021 Live : വിധിയെഴുത്തിന് തയ്യാറായി കേരളം; വോട്ടിംഗ് ആരംഭിച്ചു
രാവിലെ 7 മണി മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകീട്ട് 7 മണിവരെ വോട്ടുരേഖപ്പെടുത്താന്‍ സമയമുണ്ട്. അവസാന ഒരു മണിക്കൂര്‍ കൊവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കും വോട്ടുചെയ്യാനുള്ള സമയമാണ്. മാവോയിസ്റ്റ് ഭീഷണിയുള്ള സ്ഥലങ്ങളില്‍ വൈകീട്ട് 6 മണിക്ക് വോട്ടെടുപ്പ് അവസാനിക്കും.
തിരുവനന്തപുരം 6.9, കൊല്ലം 6.2, പത്തനംതിട്ട 7.5, ആലപ്പുഴ 5.9 കോട്ടയം 7.5, ഇടുക്കി 6.45, എറങാകുളം 7.5, തൃശൂര്‍ 5.2, പാലക്കാട് 5.9, മലപ്പുറം 6.1, കോഴിക്കോട് 6.5, വയനാട് 4.8, കണ്ണൂര്‍ 6.1, കാസര്‍കോട് 5.9 എന്നിങ്ങനെയാണ് ആദ്യ മണിക്കൂറിലെ പോളിങ് ശതമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...