Kerala Assembly Election 2021: തിരഞ്ഞെടുപ്പിന് ഇനി അഞ്ച് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രചാരണം കൊഴുപ്പിക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേരളത്തിലെത്തി.
ജെപി നദ്ദ (JP Nadda) ആറന്മുളയിലും യോഗി ആദിത്യനാഥ് കഴക്കൂട്ടത്തും നേമത്തും റോഡ് ഷോ നടത്തുമെന്നാണ് റിപ്പോർട്ട്. കൂടാതെ കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ കണ്ണൂരിൽ പ്രചാരണം നടത്തും.
Schedule of BJP National President Shri @JPNadda's public programs in Kerala on 1st April 2021.
Watch LIVE on
• https://t.co/ZFyEVlvvQi
• https://t.co/vpP0MI6iTu
• https://t.co/lcXkSnweeN
• https://t.co/jtwD1yPhm4 pic.twitter.com/sFQYub2V1y— BJP (@BJP4India) March 31, 2021
ഇത്തവണ നല്ലൊരു തിരഞ്ഞെടുപ്പിന് നല്ലൊരു പ്രചാരണമാണ് ബിജെപി (BJP) കാഴ്ച വയ്ക്കുന്നത്. കേരളത്തിൽ താമര വിരിയിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര നേതാക്കൾ കേരളത്തിൽ പ്രചാരണത്തിന് എത്തുന്നുണ്ട്.
കഴക്കൂട്ടത്തും നേമത്തും കൂടാതെ കരുനാഗപ്പള്ളി, ആറൻമുള, ചങ്ങനാശേരി എന്നീ മണ്ഡലങ്ങളിലും ജെ.പി നദ്ദ (JP Nadda) പ്രചരണത്തിനെത്തുമെന്നാണ് റിപ്പോർട്ട്.
ശോഭാ സുരേന്ദ്രന്റെ (Shobha Surendran) തട്ടകമായ കഴക്കൂട്ടത്ത് ദേശീയ നേതാക്കൾ പ്രചരണത്തിനെത്തുന്നില്ലെന്ന ആരോപണങ്ങൾക്ക് മറുപടി നൽകുന്നതായിരിക്കും യോഗിയുടെ റോഡ് ഷോ. ഇവിടെ കൂടാതെ ഹരിപ്പാട്, അടൂർ, പാറശാല, കാട്ടാക്കട തുടങ്ങിയ മണ്ഡലങ്ങളിലും യോഗി പ്രചാരണത്തിന് എത്തും.
Also Read: Kerala Assembly Election 2021: ഒല്ലൂരിൽ വിജയപ്രതീക്ഷയോടെ ബിജെപി
ഏപ്രിൽ രണ്ടിന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) കോന്നിയിലും തിരുവനന്തപുരത്തും പൊതു പരിപാടികളിൽ പ്രസംഗിക്കും. കോന്നിയിലും തിരുവനന്തപുരത്തും പ്രധാനമന്ത്രിയുടെ പരിപാടികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് ഇടപെട്ടാണ് സൗകര്യങ്ങൾ തയ്യാറാക്കിയത്.
ഇവരെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Sha) ഏപ്രിൽ മൂന്നിന് അമിത് ഷാ മഞ്ചേശ്വരം, കോഴിക്കോട് നോർത്ത്, അടൂർ, ചേർത്തല എന്നിവിടങ്ങളിലും എത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...