'ഫോട്ടോ എടുത്താൽ മാത്രം പോരാ കുഴികളുടെ എണ്ണം കൂടി എടുക്കണം'; കേന്ദ്രമന്ത്രിമാർക്കെതിരെ മുഹമ്മദ് റിയാസ്

ദേശീയപാത വികസനം ആവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ വ്യക്തമാക്കി. മാറിമാറി വരുന്ന സർക്കാരുകൾക്ക് ഇതുവരെ അത് നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. ഭൂമി ഏറ്റെടുക്കലാണ് ഇതിന്റെ പ്രധാന പ്രശ്നം.

Written by - Zee Malayalam News Desk | Last Updated : Jul 13, 2022, 02:59 PM IST
  • കേരളത്തിലെ ദേശീയപാതയിലെ കുഴികളെ കുറച്ച് കേന്ദ്രമന്ത്രിമാരോട് പലതവണ പറഞ്ഞിട്ടും പരിഹാരമുണ്ടായില്ല.
  • ദേശീയപാത വികസനമാണ് ഇതിന് ഏക വഴി.
  • 580 കോടി രൂപ ഭൂമി ഏറ്റെടുക്കാൻ നൽകിയെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
'ഫോട്ടോ എടുത്താൽ മാത്രം പോരാ കുഴികളുടെ എണ്ണം കൂടി എടുക്കണം'; കേന്ദ്രമന്ത്രിമാർക്കെതിരെ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കേന്ദ്രമന്ത്രിമാർ ദേശീയപാതയിൽ ഫോട്ടോ എടുത്താൽ മാത്രം പോരാ കുഴികളുടെ എണ്ണം കൂടി എടുക്കണമെന്നായിരുന്നു മുഹമ്മദ് റിയാസിന്റെ വിമർശനം. ചോദ്യോത്തരവേളയിലായിരുന്നു മന്ത്രിയുടെ വിമർശനം. സംസ്ഥാനത്തെ ദേശീയപാതകളുടെ പരിപാലനവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്ന അദ്ദേഹം. കെ ബാബു, എ സി മൊയ്തീൻ, മാക്സി പ്രഭാകരൻ എന്നിവരാണ് ചോദ്യമുന്നയിച്ചത്.

കേരളത്തിൽ ജനിച്ച ഒരു കേന്ദ്രമന്ത്രി ഉണ്ട്. ദിവസവും അദ്ദേഹം വാർത്താസമ്മേളനം നടത്താറുണ്ട്. അദ്ദേഹത്തിന്റെ വാർത്താസമ്മേളനത്തെക്കാൾ കൂടുതൽ കുഴികൾ ദേശീയപാതയിൽ ഉണ്ടെന്ന് റിയാസ് പരിഹസിച്ചു. കേരളത്തിലെ ദേശീയപാതയിലെ കുഴികളെ കുറച്ച് കേന്ദ്രമന്ത്രിമാരോട് പലതവണ പറഞ്ഞിട്ടും പരിഹാരമുണ്ടായില്ല. ദേശീയപാത വികസനമാണ് ഇതിന് ഏക വഴി. 580 കോടി രൂപ ഭൂമി ഏറ്റെടുക്കാൻ നൽകിയെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. 

Also Read: ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും സമയപരിധി; ലംഘിച്ചാൽ നടപടി

 

അതേസമയം ദേശീയപാത വികസനം ആവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ വ്യക്തമാക്കി. മാറിമാറി വരുന്ന സർക്കാരുകൾക്ക് ഇതുവരെ അത് നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. ഭൂമി ഏറ്റെടുക്കലാണ് ഇതിന്റെ പ്രധാന പ്രശ്നം. ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോൾ മന്ത്രി പ്രകോപിതനാകരുതെന്നും വി.ഡി സതീശൻ പറഞ്ഞു. പ്രകോപിതനാകാതെ കാര്യം പറയണമെന്ന് പറയുമ്പോഴും എന്തിനും മറ്റ് ചിലർ പ്രകോപിതരാകും എന്നായിരുന്നു മുഹമ്മദ് റിയാസിന്റെ മറുപടി. 

എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വികസന പദ്ധതിയാണ് സർക്കാർ മുന്നോട്ടു കൊണ്ടുപോകുന്നത്. വികസനത്തിന്റെ എവർറോളിം​ഗ് ട്രോഫി ആഗ്രഹിച്ചല്ല ഇതൊന്നും ചെയ്യുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. മറ്റ് പ്രശ്നങ്ങൾ ഒന്നും വന്നില്ലെങ്കിൽ 2025നുള്ളിൽ ദേശീയപാത വികസനം പൂർത്തിയാക്കാൻ കഴിയും എന്നാണ് പ്രതീക്ഷയെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.

Death: ഭാര്യയും ഭർത്താവും വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നി​ഗമനം

കോഴിക്കോട്: കോഴിക്കോട് വടകരയിൽ ഭർത്താവിനെയും ഭാര്യയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവള്ളൂർ കുനിവയലിൽ നാരായണി  (68), ഭർത്താവ് കരിമ്പാലക്കണ്ടി കൃഷ്ണൻ (75) എന്നിവരാണ് മരിച്ചത്. നാരായണിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിലും കൃഷ്ണനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തി കൃഷ്ണൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം.

നാരായണി അൾഷിമേഴ്സ് രോ​ഗബാധിതയായിരുന്നു. നാരായണിയെ വീട്ടിലെ മുറിയിൽ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടത്. കൃഷ്ണൻ വീടിന് പുറകു തൂങ്ങിമരിച്ചനിലയിലായിരുന്നു. രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയശേഷം കൃഷ്ണൻ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മകൻ കാർത്തികേയനും ഭാര്യയും ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിയോടെ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.

കവിത, കല എന്നിവരാണ് മറ്റുമക്കൾ. സിന്ധു, അശോകൻ, ഷിജു എന്നിവർ മരുമക്കളാണ്. വടകര ഡിവൈ.എസ്.പി. ആർ. ഹരിപ്രസാദ്, സി.ഐ. ജിജേഷ്, എസ്.ഐ. നിജീഷ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഫൊറൻസിക് സംഘം എത്തിയശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News