CM Pinarayi Vijayan: സർക്കാരിന്റെ മറുപടി കേൾക്കാൻ അവർ തയാറല്ല, പ്രതിപക്ഷത്തിന്റെ നിലപാട് എന്തുകൊണ്ടെന്ന് വ്യക്തമാകുന്നില്ലെന്ന് മുഖ്യമന്ത്രി

അടിയന്തര പ്രമേയം സഭയില്‍ അവതരിപ്പിക്കപ്പെട്ടാല്‍ അതിന് മറുപടി നൽകാനുള്ള അവസരം ഭരണപക്ഷത്തിന് കിട്ടരുതെന്ന തന്ത്രമായിരുന്നു പ്രതിപക്ഷത്തിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Jun 27, 2022, 01:02 PM IST
  • നിയമസഭ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത സംഭവമാണ് ഇന്നുണ്ടായത്.
  • അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ ശേഷം അത് ഒരു കാരണവശാലും സഭയുടെ പരിഗണനയില്‍ വരാൻ പാടില്ല എന്ന തരത്തിലാണ് ഇന്ന് പ്രതിപക്ഷ അം​ഗങ്ങൾ പെരുമാറിയത്.
  • സ്പീക്കർ പലതവണ പറഞ്ഞിട്ടും അത് കേൾക്കാതെ പ്രതിഷേധം തുടരുകയാണ് പ്രതിപക്ഷം ചെയ്തത്.
CM Pinarayi Vijayan: സർക്കാരിന്റെ മറുപടി കേൾക്കാൻ അവർ തയാറല്ല, പ്രതിപക്ഷത്തിന്റെ നിലപാട് എന്തുകൊണ്ടെന്ന് വ്യക്തമാകുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിനിടെ പ്രതിഷേധിച്ച പ്രതിപക്ഷത്തിനെതിരെ വിമർശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ അത് ഉന്നയിക്കാതെ പ്രതിപക്ഷം പ്രതിഷേധിച്ചതിനെതിരെയാണ് മുഖ്യമന്ത്രി സംസാരിച്ചത്. ജനാധിപത്യപരമായി ഉപയോഗിക്കേണ്ട അവസരം പ്രതിപക്ഷം ഉപയോഗപ്പെടുത്തിയില്ല. പ്രതിപക്ഷത്തിന് വല്ലാത്ത അസഹിഷ്ണുതയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അടിയന്തര പ്രമേയം സഭയില്‍ അവതരിപ്പിക്കപ്പെട്ടാല്‍ അതിന് മറുപടി നൽകാനുള്ള അവസരം ഭരണപക്ഷത്തിന് കിട്ടരുതെന്ന തന്ത്രമായിരുന്നു പ്രതിപക്ഷത്തിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയം അവതരിപ്പിച്ചാൽ സര്‍ക്കാരിന്റെ മറുപടി കേള്‍ക്കണം. അതിന് തയാറല്ലാത്തതിനാലാണ് പ്രമേയം പോലും ഉന്നയിക്കാതെ ബഹളം തുടര്‍ന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നിയമസഭ ചരിത്രത്തിൽ ഇതുവരെ ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ല. അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ ശേഷം അത് ഒരു കാരണവശാലും സഭയുടെ പരിഗണനയില്‍ വരാൻ പാടില്ല എന്ന തരത്തിലാണ് ഇന്ന് പ്രതിപക്ഷ അം​ഗങ്ങൾ പെരുമാറിയത്. സ്പീക്കർ പലതവണ പറഞ്ഞിട്ടും അത് കേൾക്കാതെ പ്രതിഷേധം തുടരുകയാണ് പ്രതിപക്ഷം ചെയ്തത്. ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് എന്തിനാണെന്നത് സംബന്ധിച്ച് പ്രതിപക്ഷത്ത് നിന്നും ആരും വിശദീകരണത്തിന് തയാറായില്ല. എന്തുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ ഈ നിലപാടെന്ന് വ്യക്തമാക്കാതെ ബാനറുകളുമായി പ്രതിഷേധിച്ച് കൊണ്ട് സ്പീക്കറുടെ അടുത്തേക്ക് ചെല്ലുകയാണ് ഉണ്ടായത്. ചട്ടവിരുദ്ധമായി പെരുമാറിയ ശേഷം ഇന്നത്തെ പ്രതിഷേധം എന്തിനാണെന്ന് പോലും പ്രതിപക്ഷ നേതാവിന് വിശദമാക്കാന്‍ കഴിഞ്ഞില്ല.

Also Read: Kerala Assembly: നിയമസഭയിൽ മാധ്യമങ്ങൾക്ക് വിലക്ക്; വിശദീകരണവുമായി സ്പീക്കർ

Kerala Legislative Assembly : നിയമസഭ സമ്മേളനം; പോരിന് അന്തരീക്ഷമുണ്ടാക്കാനാണ് ഭരണപക്ഷത്തിന്റെ ശ്രമമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: പോരിന് അന്തരീക്ഷമുണ്ടാക്കാനാണ് ഭരണ പക്ഷം ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതിഷേധങ്ങളെ തുടർന്ന് നിയമസഭാ പിരിഞ്ഞതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  കൂടാതെ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അറിവോടെയാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർത്തതെന്നും അദ്ദേഹം കൂട്ടിചേർത്തു.

പോലീസിനെ പാർട്ടി സംസ്ഥാന സെക്രട്ടറി ഭീഷണിപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിൽ നടക്കുന്ന ഗുഢാലോചനാണ് കൽപ്പറ്റയിലെ അക്രമണം. കൂടാതെ സംഘ പരിവാറുമായി  സി.പിഎം സന്തി ചേരുകയാണെന്നും വിഡി സതീശൻ പറഞ്ഞു. കൂടാതെ ഗാന്ധി ഘാതകാരെക്കാൾ ഗാന്ധി നിന്ദ കാണിക്കുന്നവരായി കമ്മ്യൂണിസ്റ്റുകാർ മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയിൽ മാധ്യമങ്ങൾക്ക് പൂർണമായ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഇത് മാധ്യമ സ്വതന്ത്യത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും  അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾക്ക് ഇത്തരത്തിൽ വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ സ്പീക്കറുടെ ഓഫിൽ വിഷയം അവതരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

മന്ത്രിമാരും എം എൽ എ മാരും പോർ വിളിക്കുകയായിരുന്നുവെന്നും അത് കൊണ്ട് മാത്രമാണ് നടപടികളോട് സഹകരിക്കാതിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.  പ്രതിപക്ഷ പ്രതിഷേധത്തെ തുടക്കത്തിൽ തന്നെ പ്രതിരോധിക്കുന്ന നിലപാടാണ് സഭയിൽ സ്വീകരിച്ചതെന്ന് കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News