മണ്ണിനെ പൂജിച്ച് വിത്തെറിയുന്ന ആഘോഷം; രണ്ട് പതിറ്റാണ്ടിന് ശേഷം കമ്പളം അട്ടപ്പാടിയിൽ തിരികെയെത്തുന്നു

മണ്ണിനെ പൂജിച്ച് വിത്തെറിയുന്ന ആഘോഷം. കളപറിക്കാൻ ആഘോഷം, വിളവെടുക്കാൻ ആഘോഷം. ഈ ആഘോഷങ്ങളാണ് കമ്പളം. ആദിവാസികൾ കാർഷിക സംസ്ക്കാരത്തിൽ നിന്ന് അകന്നതോടെ കമ്പള ഉത്സവം ഊരുകളിൽ നിലച്ചു. ഊരിലുള്ളവരെല്ലാം ഒത്ത് ചേർന്ന് ഒരു സ്ഥലത്ത് നിലമൊരുക്കി വിത്ത് വിതക്കാൻ യോഗ്യമാക്കുന്ന സ്ഥലത്തെയാണ് പഞ്ചക്കാട് എന്ന് വിളിക്കുന്നത്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jun 16, 2022, 10:56 AM IST
  • ഊര് മൂപ്പന്റെ അനുവാദത്തോടെ വിത്തെറിയാൻ പഞ്ചക്കാടിൽ ഭൂമി പൂജ ചെയ്യുന്ന കാഴ്ച്ചകളെല്ലാം നിലച്ചിട്ട് അഞ്ച് പതിറ്റാണ്ടായി.
  • ഭൂമികൾ അന്യാധിനപ്പെട്ടതോടെയും, യുവതലമുറയുടെ ആധുനികതിയിലേക്കുള്ള ഓട്ടത്തിലും പഞ്ചക്കാടിൽ കൃഷികൾ ഇല്ലാതായി.
  • കൃഷി ചെയ്തെടുക്കുന്ന ചെറുധാന്യങ്ങൾ ആദിവാസികൾ അവരുടെ ഭക്ഷണത്തിനായി ഉപയോഗിച്ചതിന് ശേഷം ബാക്കി വരുന്ന ധാന്യങ്ങൾ വിപണനം നടത്തുന്നുണ്ട്.
മണ്ണിനെ പൂജിച്ച് വിത്തെറിയുന്ന ആഘോഷം; രണ്ട് പതിറ്റാണ്ടിന് ശേഷം കമ്പളം അട്ടപ്പാടിയിൽ തിരികെയെത്തുന്നു

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ ആദിവാസികൾക്കിടയിൽ നിലനിൽക്കുന്ന കൃഷി രീതിയാണ് കമ്പളം. രണ്ട് പതിറ്റാണ്ടുകൾ നീണ്ട് നിന്ന ഇടവേളക്ക് ശേഷം മേഖലയിൽ വീണ്ടും കമ്പള കൃഷി തിരിച്ച് വന്നിരിക്കുകയാണ്. അട്ടപ്പാടിയിൽ നിന്നും ശ്രീകല തയ്യാറാക്കിയ റിപ്പോർട്ടിലേക്ക്. ആദിവാസികൾക്ക് കൃഷി ഉപജീവന മാർഗ്ഗം മാത്രമല്ല ഒരു ഉത്സവം കൂടിയാണ്. 

മണ്ണിനെ പൂജിച്ച് വിത്തെറിയുന്ന ആഘോഷം. കളപറിക്കാൻ ആഘോഷം, വിളവെടുക്കാൻ ആഘോഷം. ഈ ആഘോഷങ്ങളാണ് കമ്പളം. ആദിവാസികൾ കാർഷിക സംസ്ക്കാരത്തിൽ നിന്ന് അകന്നതോടെ കമ്പള ഉത്സവം ഊരുകളിൽ നിലച്ചു. ഊരിലുള്ളവരെല്ലാം ഒത്ത് ചേർന്ന് ഒരു സ്ഥലത്ത് നിലമൊരുക്കി വിത്ത് വിതക്കാൻ യോഗ്യമാക്കുന്ന സ്ഥലത്തെയാണ് പഞ്ചക്കാട് എന്ന് വിളിക്കുന്നത്.

Read Also: Protest Against Kerala CM In Flight: മൂന്നാം പ്രതിക്കായി ഇന്ന് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും 

ഊര് മൂപ്പന്റെ അനുവാദത്തോടെ വിത്തെറിയാൻ പഞ്ചക്കാടിൽ ഭൂമി പൂജ ചെയ്യുന്ന കാഴ്ച്ചകളെല്ലാം നിലച്ചിട്ട് അഞ്ച് പതിറ്റാണ്ടായി. ആദിവാസികളുടെ തനത് കൃഷി രീതിയാണ് പഞ്ചക്കാടിൽ ഉപയോഗിച്ചിരുന്നത്. റാഗി, ചാമ, തിന, ചോളം, വരഗ്, 18 ഇനം ഡാഗ്, കരനെല്ല് തുടങ്ങി കൃഷിയിലൂടെ വിളവെടുക്കുന്ന ചെറുധാന്യങ്ങളാണ് ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നത്. 

ഭൂമികൾ അന്യാധിനപ്പെട്ടതോടെയും, യുവതലമുറയുടെ ആധുനികതിയിലേക്കുള്ള ഓട്ടത്തിലും പഞ്ചക്കാടിൽ കൃഷികൾ ഇല്ലാതായി. ഊരുകളിൽ ശിശു മരണങ്ങൾ തുടർക്കഥയായി മാറി. കാർഷിക സംസ്ക്കാരത്തിലേക്ക് ആദിവാസി സമൂഹത്തിനെ തിരിച്ച് കൊണ്ടുവരുന്നതിനാണ് അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഊരുകളിൽ കാർഷിക ഉത്സവമായ കമ്പളം പുനസംഘടിപ്പിച്ചിട്ടുള്ളത്. 

Read Also: ബഫർ സോൺ ഉത്തരവിൽ പ്രതിഷേധം തുടരുന്നു;മൂന്ന് ജില്ലകളിൽ ഇന്ന് ഹർത്താൽ

2015 മുതൽ കബളം സംഘടിപ്പിച്ച് വരുന്നുണ്ട്. കൃഷി ചെയ്തെടുക്കുന്ന ചെറുധാന്യങ്ങൾ ആദിവാസികൾ അവരുടെ ഭക്ഷണത്തിനായി ഉപയോഗിച്ചതിന് ശേഷം ബാക്കി വരുന്ന ധാന്യങ്ങൾ വിപണനം നടത്തുന്നുണ്ട്. ആദിവാസി കുടുംബശ്രീ മുഖേന ഹിൽവാല്യൂ എന്ന ബ്രാൻഡിലാണ് ചെറുധാന്യങ്ങൾ വിപണിയിലെത്തുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News