Kalamasserry Bomb Blast: പിന്നിൽ പ്രവർത്തിച്ചവരെ അധികാരികൾ കണ്ടെത്തട്ടെ, അതുവരെ നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണം- ഷെയ്ൻ നിഗം

ഞായറാഴ്ത രാവിലെ 9.30-നാണ് കളമശ്ശേരിയിൽ സമ്ര ഇൻറർ നാഷണൽ കൺവെൻഷൻ സെൻററിൽ ക്രൈസ്തവ സഭയായ യഹോവ സാക്ഷികളുടെ പരിപാടിക്കിടയിൽ സ്ഫോടനം ഉണ്ടായത്

Written by - Zee Malayalam News Desk | Last Updated : Oct 29, 2023, 03:40 PM IST
  • രാഷ്ടീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്
  • അതുവരെ നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ഷെയ്ൻ
  • സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 40-ഒാളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു
Kalamasserry Bomb Blast: പിന്നിൽ പ്രവർത്തിച്ചവരെ അധികാരികൾ കണ്ടെത്തട്ടെ, അതുവരെ നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണം- ഷെയ്ൻ നിഗം

കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി ഷെയ്ൻ നിഗം. ഊഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുതെന്നും ഷെയ്ൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

പോസറ്റിങ്ങനെ

സുഹൃത്തുക്കളേ, കൊച്ചി കളമശ്ശേരിയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു അപകടമാണ് അരങ്ങേറിയത്. ദയവായി ഊഹങ്ങൾ പ്രചരിപ്പിക്കരുത്.ഒരു ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്. ഈ സംഭവത്തിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെ അധികാരികൾ കണ്ടെത്തട്ടെ, അതുവരെ നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണം.

ഞായറാഴ്ത രാവിലെ 9.30-നാണ് കളമശ്ശേരിയിൽ സമ്ര ഇൻറർ നാഷണൽ കൺവെൻഷൻ സെൻററിൽ ക്രൈസ്തവ സഭയായ യഹോവ സാക്ഷികളുടെ പരിപാടിക്കിടയിൽ സ്ഫോടനം ഉണ്ടായത്.  സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 40-ഒാളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഞായറാഴ്ത രാവിലെ 9.30-നാണ് കളമശ്ശേരിയിൽ സമ്ര ഇൻറർ നാഷണൽ കൺവെൻഷൻ സെൻററിൽ ക്രൈസ്തവ സഭയായ യഹോവ സാക്ഷികളുടെ പരിപാടിക്കിടയിൽ സ്ഫോടനം ഉണ്ടായത്.  ഐഇഡി ആണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. സംഭവത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളടക്കം പരിശോധന നടത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News