K Surendran: ആയിരക്കണക്കിന് കോടി രൂപയുടെ ഡീൽ;ഇത് എൽഡിഎഫ്- യുഡിഎഫ് കൊടുക്കൽ വാങ്ങൽ: കെ.സുരേന്ദ്രൻ

K Surendran against pinarayi Vijayan and V D Satheeshan: ബിസിനസ് സ്ഥാപനം നടത്തുന്നത് സുതാര്യമായ രീതിയിൽ ആണെങ്കിൽ അദ്ദേഹം പണം കൊടുത്തത് എന്തിനാണ്? 

Written by - Zee Malayalam News Desk | Last Updated : Aug 11, 2023, 07:40 PM IST
  • വീണാ വിജയന് നൽകിയതിനേക്കാ്‍ പണം മുഖ്യമന്ത്രി പിണറായി വിജയന് നൽകി എന്നാണ് പുതിയ വിവരം.
  • അദ്ദേഹം സ്വയം പരിഹാസ കഥാപാത്രമാവുകയാണ്. കള്ളന് കഞ്ഞിവെച്ചവനാണ് വിഡി സതീശൻ.
K Surendran: ആയിരക്കണക്കിന് കോടി രൂപയുടെ ഡീൽ;ഇത് എൽഡിഎഫ്- യുഡിഎഫ് കൊടുക്കൽ വാങ്ങൽ: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: 96 കോടി രൂപ കൈക്കൂലി കൊടുത്തെങ്കിൽ ആയിരക്കണക്കിന് കോടി രൂപയുടെ ഡീലാണ് നടന്നിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കള്ളൻമാരുടേയും കൊള്ളക്കാരുടെയും മുന്നണിയായി കേരളത്തിലെ ഐഎൻഡിഐഎ മുന്നണി മാറിയെന്നും എല്ലാവരും ഒരുമിച്ച് നടത്തിയത് കൊണ്ട് പറഞ്ഞുതീർക്കാമെന്നാണ് ഭരണ-പ്രതിപക്ഷ കക്ഷികൾ കരുതുന്നത്. ഇത് എൽഡിഎഫ്- യുഡിഎഫ് കൊടുക്കൽ വാങ്ങലാണ്. ഒരുമിച്ച് പറഞ്ഞ് തീർക്കാനാണ് ഉദ്ദേശമെങ്കിൽ അത് നടപ്പില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. തിരുവനന്തപുരം മാറനല്ലൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പ്രകൃതി സമ്പത്തുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വ്യാവസായം നടത്തുന്ന വ്യക്തി 96 കോടി രൂപയാണ് ഐഎൻഡിഐഎ മുന്നണിയിലെ പ്രമുഖ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും നൽകിയത്. 

ബിസിനസ് സ്ഥാപനം നടത്തുന്നത് സുതാര്യമായ രീതിയിൽ ആണെങ്കിൽ അദ്ദേഹം പണം കൊടുത്തത് എന്തിനാണ്? വീണാ വിജയന് നൽകിയതിനേക്കാ്‍ പണം മുഖ്യമന്ത്രി പിണറായി വിജയന് നൽകി എന്നാണ് പുതിയ വിവരം. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കൊപ്പം പണം കിട്ടിയവരുടെ ലിസ്റ്റിൽ പിണറായി വിജയനും ഉണ്ട്.  പിവി എന്നാൽ പിണറായി വിജയനാണ്. കാട്ടുകള്ളൻമാരുടെ സംയുക്ത സമ്മേളനമാണ് നിയമസഭയിൽ നടന്നത്. നിയമസഭയിൽ വിഷയം അവതരിപ്പിക്കാൻ ചട്ടം അനുവദിക്കുന്നില്ലെന്നാണ് വിഡി സതീശൻ പറയുന്നത്.

ALSO READ: അന്ധ ദമ്പതികളുടെ പക്കൽ നിന്ന് ലോട്ടറി മോഷ്ടിച്ചു; സഹായവുമായി നാട്ടുകാർ

അദ്ദേഹം സ്വയം പരിഹാസ കഥാപാത്രമാവുകയാണ്. കള്ളന് കഞ്ഞിവെച്ചവനാണ് വിഡി സതീശൻ. വിജിലൻസ് എന്തുകൊണ്ടാണ് ഇത്രയും അധികം തെളിവുകൾ പുറത്ത് വന്നിട്ടും കേസെടുക്കാത്തത്? ലോകായുക്ത എന്തുകൊണ്ടാണ് ഇടപെടാത്തത്? അന്തസുണ്ടെങ്കിൽ തനിക്കും കുടുംബത്തിനും മാസപ്പടി കിട്ടിയ സംഭവത്തിൽ  മുഖ്യമന്ത്രി മറുപടി പറയണം.പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ബിജെപി നല്ല മത്സരം കാഴ്ചവെക്കും. അഴിമതി നടന്ന എല്ലാ ബാങ്കുകൾക്ക് മുമ്പിലും ബിജെപി സഹകരണ അദാലത്ത് നടത്തും. രണ്ടാമത്തെ അദാലത്താണ് മാറനെല്ലൂരിൽ നടക്കുന്നത്. ബിജെപി തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടവർക്ക് വേണ്ടി പോരാടുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News