K Surendran Press Meet: കേരളത്തിലും എൻഡിഎ മുന്നേറ്റമുണ്ടാവും: കെ.സുരേന്ദ്രൻ

K Surendran: ബിജെപിയുടെ സ്ഥാനാർത്ഥികൾ മികച്ചവരാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തന്നെ സമ്മതിച്ചിരിക്കുകയാണ്. മോദിയുടെ ഗ്യാരണ്ടിയാണ് ഇത്തവണ കേരളത്തിലെ ചർച്ചാ വിഷയം.

Written by - Zee Malayalam News Desk | Last Updated : Mar 16, 2024, 06:49 PM IST
  • കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോഴാണ് സിഎഎക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പോകുന്നത്.
  • ശമ്പളവും പെൻഷനും ക്ഷേമപെൻഷനുമൊന്നും കൊടുക്കാൻ ഗതിയില്ലാത്ത സർക്കാർ മതപ്രീണനത്തിന് വേണ്ടി കോടികൾ പൊടിക്കുകയാണ്.
K Surendran Press Meet: കേരളത്തിലും എൻഡിഎ മുന്നേറ്റമുണ്ടാവും: കെ.സുരേന്ദ്രൻ

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലും എൻഡിഎ മികച്ച മുന്നേറ്റം നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഏപ്രിൽ 26 കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം നിർണായക ദിവസമാണ്. കാലഹരണപ്പെട്ട യുഡിഎഫ്- എൽഡിഎഫ് മുന്നണികളെ മലയാളികൾ പുറംതള്ളുക തന്നെ ചെയ്യും. നരേന്ദ്ര മോദി ഹാട്രിക് വിജയം നേടുമ്പോൾ കേന്ദ്രഭരണത്തിൽ കേരളവും പങ്കാളികളാവും.

ബിജെപിയുടെ സ്ഥാനാർത്ഥികൾ മികച്ചവരാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തന്നെ സമ്മതിച്ചിരിക്കുകയാണ്. മോദിയുടെ ഗ്യാരണ്ടിയാണ് ഇത്തവണ കേരളത്തിലെ ചർച്ചാ വിഷയം. കേന്ദ്രസർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾക്കുള്ള  അംഗീകാരമായിരിക്കും ഈ ജനവിധി. സിഎഎയുടെ പേരിൽ എൽഡിഎഫ് സർക്കാർ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് ഭരണവിരുദ്ധ വികാരം മറച്ചുവെക്കാനാണ്.

ALSO READ: ശ്രീ ഗോകുലം മൂവിസിന്റെ 'കത്തനാർ' ! പ്രഭുദേവ ജോയിൻ ചെയ്തു...

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോഴാണ് സിഎഎക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പോകുന്നത്. ശമ്പളവും പെൻഷനും ക്ഷേമപെൻഷനുമൊന്നും കൊടുക്കാൻ ഗതിയില്ലാത്ത സർക്കാർ മതപ്രീണനത്തിന് വേണ്ടി കോടികൾ പൊടിക്കുകയാണ്. യുഡിഎഫും ഇതിന് പിന്തുണ കൊടുക്കുകയാണ്. ഇടത്- വലത് മുന്നണികളുടെ വർഗീയ നിലപാടിനെതിരായ വിധിയെഴുത്താവും കേരളത്തിൽ നടക്കുകയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News