KPCC അധ്യക്ഷനായി കെ.സുധാകരനെ നിർദേശിച്ച് ഹൈക്കമാൻഡ്, തീരുമാനം കേരളഘടകത്തെ അറിയിക്കാൻ താരിഖ് അൻവറിനോട് നിർദേശിച്ചു

എന്നാൽ ഇതുവരെ ഹൈക്കമാൻഡ് കേരളഘടകത്തെ ഔദ്യോഗികമായി അറിയിച്ചിട്ടല്ല. പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചത് പോലെ ഉടനടി പ്രഖ്യാപനം നടത്താതെ കേരളത്തിന്റെ സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ നിർദേശിച്ചതായിട്ടാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 3, 2021, 07:58 PM IST
  • എന്നാൽ ഇതുവരെ ഹൈക്കമാൻഡ് കേരളഘടകത്തെ ഔദ്യോഗികമായി അറിയിച്ചിട്ടല്ല.
  • കേരളത്തിന്റെ സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ നിർദേശിച്ചതായിട്ടാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
  • സുധാകരനെ കൂടാതെ മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷും പരിഗണ പട്ടികയിൽ ഉണ്ടായിരുന്നു.
  • ഇത് സംസ്ഥാന ഘടകത്തിൽ വലിയ പൊട്ടിത്തെറികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് താരിഖ് അൻവറിനെ ഇക്കാര്യം അറിയിക്കാൻ എഐസിസി നിർദേശിച്ചിരിക്കുന്നത്.
 KPCC അധ്യക്ഷനായി കെ.സുധാകരനെ നിർദേശിച്ച് ഹൈക്കമാൻഡ്, തീരുമാനം കേരളഘടകത്തെ അറിയിക്കാൻ താരിഖ് അൻവറിനോട് നിർദേശിച്ചു

New Delhi : കെപിസിസി അധ്യക്ഷനായി (KPCC President) കെ.സുധാകരൻ (K Sudhakaran) എംപിയെ എഐസിസി (AICC) നിർദേശിച്ചതായി റിപ്പോർട്ട്. എഐസിസി ഐക്യകണ്ഠേനയാണ് നിർദേശിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

എന്നാൽ ഇതുവരെ ഹൈക്കമാൻഡ് കേരളഘടകത്തെ ഔദ്യോഗികമായി അറിയിച്ചിട്ടല്ല. പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചത് പോലെ ഉടനടി പ്രഖ്യാപനം നടത്താതെ കേരളത്തിന്റെ സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ നിർദേശിച്ചതായിട്ടാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

ALSO READ : കെപിസിസി അധ്യക്ഷനായി തുടരാൻ ആ​ഗ്രഹിക്കുന്നില്ലെന്നും രാജിസന്നദ്ധത സോണിയ ​ഗാന്ധിയെ അറിയിച്ചെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

ഇത് സംസ്ഥാന ഘടകത്തിൽ വലിയ പൊട്ടിത്തെറികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് താരിഖ് അൻവറിനെ ഇക്കാര്യം അറിയിക്കാൻ എഐസിസി നിർദേശിച്ചിരിക്കുന്നത്. കെപിസിസി അധ്യക്ഷന്റെ പദവിയിലേക്ക് സുധാകരനെ കൂടാതെ മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷും പരിഗണ പട്ടികയിൽ ഉണ്ടായിരുന്നു. 

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് അശോക് ചൗഹാൻ സമിതയുടെ റിപ്പോർട്ടിന് പിന്നാലെയാണ് എഐസിസിയുടെ ഈ തീരുമാനം. കഴിഞ്ഞ ദിവസമാണ് സമിതി റിപ്പോട്ട് എഐസിസി ആസ്ഥാനത്ത് സമർപ്പിച്ചത്. അമിത ആത്മവിശ്വാസം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന വിലയിരുത്തലാണ് റിപ്പോർട്ടിലുള്ളത്.

ALSO READ : അശോക് ചവാൻ സമിതി ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ചു; നേത‍ൃമാറ്റം വേണമെന്ന് നിർദേശം

കൂടാതെ പർട്ടിക്കുള്ളിലെ യുവ നേതാക്കന്മാരുടെ അഭിപ്രായം ഗ്രൂപ്പ് ഭേദമന്യ സുധാകരനാണ് ലഭിച്ചിരിക്കുന്നത്. ഇത് സുധാകരനെ കെപിസിസിയുടെ അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നതിൽ പ്രധാന ഘടകമായി മാറുകയും ചെയ്തുയെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിക്കുന്നത്. നിലവിൽ കണ്ണൂർ പാർലമെന്റ് അംഗമാണ് കെ.സുധാകരൻ.

ALSO READ : കൊവിഡ് നേരിടാൻ നിരുപാധിക പിന്തുണ; കൊവിഡ് മരണ നിരക്കിൽ വ്യക്തത വരുത്തണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ

കഴിഞ്ഞ മാസമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷൻ പദവിയിൽ നിന്ന് ഒഴിയുകയാണെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചത്. പുതിയ അധ്യക്ഷൻ സ്ഥാനമേൽക്കുന്നത് വരെ മുല്ലപ്പള്ളിയോട് തൽസ്ഥാനത്തെ തന്നെ തുടരാൻ ഹൈക്കമാൻഡ് നിർദേശിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയ തോൽവി ഏറ്റുവാങ്ങിയതിനെ തുടർന്ന് പാർട്ടിക്കുള്ളിൽ സംസ്ഥാന നേതൃത്വത്തിൽ മാറ്റം വരണമെന്ന് ആവശ്യം ഉടലെടുത്തതിനെ തുടർന്നാണ് മുല്ലപ്പള്ളി രാജിവെക്കേണ്ടി വന്നത്. 

കൂടാതെ ഇത്തവണ പ്രതിപക്ഷ നേതാവിനെയും കോൺഗ്രസ് മാറ്റുകയും ചെയ്തു. രമേശ് ചെന്നിത്തലയ്ക്ക് പകരം വി.ഡി സതീശനെയാണ് എഐസിസി പ്രതിപക്ഷ നേതാവായി നിയമിച്ചത് ഇത് സംസ്ഥാ ഘട്ടകമായി ചർച്ച ഉണ്ടാകാതെ തീരുമാനം എടുത്തതിനെ തുടർന്ന് കോൺഗ്രസിനുള്ളിൽ ചെറിയ തോതിൽ അസ്വരസങ്ങൾ ഉടലെടുത്തിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News