K Sudhakaran: പിണറായി, നിങ്ങളൊരു "ഗ്ലോറിഫൈഡ് കൊടി സുനി" മാത്രമാണ്; കെ.സുധാകരന്റെ പോസ്റ്റ് വൈറലാകുന്നു

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരൻ രംഗത്തെത്തിയിരിക്കുകയാണ്. സുധാകരൻ ആരെന്ന് തന്നെ പഠിപ്പിക്കാൻ വരേണ്ട. എനിക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ സുധാകരൻ എന്നായിരുന്നു ഇന്നലെ പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പറഞ്ഞത്. 

Written by - നയന ജോർജ് | Last Updated : Jul 5, 2022, 08:02 AM IST
  • മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരൻ
  • എനിക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ സുധാകരൻ എന്നായിരുന്നു ഇന്നലെ പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പറഞ്ഞത്
  • ഇതിന് ഫെയ്സ്ബുക്കിലൂടെയാണ് സുധാകരന്റെ മറുപടി
K Sudhakaran: പിണറായി, നിങ്ങളൊരു "ഗ്ലോറിഫൈഡ് കൊടി സുനി" മാത്രമാണ്; കെ.സുധാകരന്റെ പോസ്റ്റ് വൈറലാകുന്നു

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരൻ രംഗത്തെത്തിയിരിക്കുകയാണ്. സുധാകരൻ ആരെന്ന് തന്നെ പഠിപ്പിക്കാൻ വരേണ്ട. എനിക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ സുധാകരൻ എന്നായിരുന്നു ഇന്നലെ പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പറഞ്ഞത്. ഇതിന് ഫെയ്സ്ബുക്കിലൂടെയാണ് സുധാകരൻ  മറുപടി നൽകിയിരിക്കുന്നത്. 

മുഖ്യമന്ത്രി പറഞ്ഞ അതേ നാണയത്തിൽ തിരിച്ചടിച്ചു കൊണ്ട് 'എനിക്കും അറിയാത്ത ആളൊന്നുമല്ലല്ലോ പിണറായി വിജയൻ താങ്കൾ... എന്ന കുറിപ്പോടെയാണ് സുധാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ തുടക്കം.    'മഞ്ഞമുണ്ടും നീലഷർട്ടുമിട്ട്  കൈക്കോടാലി കൊണ്ട്  വാടിക്കൽ രാമകൃഷ്ണന്‍രെ തലച്ചോറ് പിളർന്ന ക്രൂരതയുടെ പേരല്ലേ പിണറായി വിജയൻ. കൂടപ്പിറപ്പിനെ പോലെ കൂടെനടന്ന വെണ്ടുട്ടായി ബാബുവിനെ നിസ്സാര പിണക്കത്തിന്‍റെ പേരിൽ കൊത്തിനുറുക്കിയ പൈശാചികതയുടെ പേരല്ലേ പിണറായി വിജയൻ. താങ്കളെ എനിക്കറിയാവുന്ന പോലെ മറ്റാർക്കാണ് അറിയാൻ കഴിയുക. എന്നിങ്ങനെയാണ് പിണറായിക്കെതിരായ സുധാകരന്‍റെ രൂക്ഷ വിമർശനങ്ങൾ.  മുഖ്യമന്ത്രി പിണറായി വിജയൻ കൊടും കുറ്റവാളിയെന്ന ആക്ഷേപവും സുധാകരൻ ഉയർത്തുന്നുണ്ട്. 

പിണറായി വിജയൻ, നിങ്ങളൊരു "ഗ്ലോറിഫൈഡ് കൊടി സുനി " മാത്രമാണ്. മറ്റുള്ളവരുടെ കണ്ണീരും വിഷമവും കാണുമ്പോൾ സന്തോഷം തോന്നുന്ന അപൂർവം ക്രൂര ജന്മങ്ങളിൽ ഒന്നാണ് പിണറായി എന്നും സുധാകരൻ കുറ്റപ്പെടുത്തുന്നുണ്ട്. എന്തായാലും സുധാകരന്‍റെ മറുപടി പിണറായി-സുധാകരൻ പോര് മുറുകുമെന്ന കാര്യത്തിൽ സംശയമില്ല. എകെജി സെന്റർ ആക്രമത്തിന് പിന്നിൽ ഇപി ജയരാജനെന്ന സുധാകരന്റെ പ്രസ്താവനയാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. അതിനിടെ എകെജി സെന്‍റർ ആക്രമത്തിൽ പ്രതിയെ പിടികൂടാനാകാത്തത് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ ചേർക്കുന്നു:

'മഞ്ഞമുണ്ടും നീലഷർട്ടുമിട്ട് കൈക്കോടാലി കൊണ്ട് വാടിക്കൽ രാമകൃഷ്ണൻ്റെ തലച്ചോറ് പിളർന്ന ക്രൂരതയുടെ പേരല്ലേ പിണറായി വിജയൻ. കൂടപ്പിറപ്പിനെ പോലെ കൂടെനടന്ന വെണ്ടുട്ടായി ബാബുവിനെ നിസ്സാര പിണക്കത്തിൻ്റെ പേരിൽ കൊത്തിനുറുക്കിയ പൈശാചികതയുടെ പേരല്ലേ പിണറായി വിജയൻ. താങ്കളെ എനിക്കറിയാവുന്ന പോലെ മറ്റാർക്കാണ് അറിയാൻ കഴിയുക!
വെട്ടേറ്റു പിടഞ്ഞ ബാബുവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും അനുവദിക്കാത്ത മൃഗീയത മറ്റൊരു രാഷ്ട്രീയ നേതാവിലും കേരളം ഇന്നോളം കണ്ടിട്ടുണ്ടാകില്ല. സാമൂഹിക ഭ്രഷ്ട് കല്പിച്ച് ഒറ്റപ്പെടുത്തിയ ആ കുടുംബത്തിന് വേണ്ടി, അന്ന് ആ മൃതദേഹം അടക്കം ചെയ്യാൻ പോയത് കണ്ണൂരിലെ കോൺഗ്രസുകാരാണ്. ദൃക്സാക്ഷികൾ ഭയന്ന് പിൻമാറിയില്ലായിരുന്നെങ്കിൽ ഏതെങ്കിലും സെൻട്രൽ ജയിലിൽ ഉണ്ട തിന്നു കിടക്കേണ്ടിയിരുന്ന കൊടുംകുറ്റവാളിയാണ് നിങ്ങൾ. ആ പൂർവകാല ചരിത്രം എന്നെകൊണ്ട് അധികം പറയിപ്പിക്കാതിരിക്കുന്നതാണ് താങ്കൾക്ക് നല്ലത്.
താങ്കളെപ്പോലൊരു പൊളിറ്റിക്കൽ ക്രിമിനൽ ഇരിക്കുന്ന നിയമസഭയിൽ കൂടെ ഇരിക്കേണ്ടി വരുന്നവരെ ഓർത്തു എനിക്ക് സങ്കടമുണ്ട്. താങ്കൾ ഭരിക്കുന്ന നാട്ടിലെ ജനങ്ങളുടെ അവസ്ഥയിൽ വിഷമവുമുണ്ട്. പിആർ ഏജൻസികളും കോവിഡും അനുഗ്രഹിച്ചു നൽകിയ തുടർഭരണം ഇനിയും അധിക കാലം മുന്നോട്ട് പോകാൻ നിങ്ങളെ സഹായിക്കില്ല.
പിണറായി വിജയൻ, നിങ്ങളൊരു "ഗ്ലോറിഫൈഡ് കൊടി സുനി " മാത്രമാണ്. മറ്റുള്ളവരുടെ കണ്ണീരും വിഷമവും കാണുമ്പോൾ സന്തോഷം തോന്നുന്ന അപൂർവം ക്രൂര ജന്മങ്ങളിൽ ഒന്ന്.
അനാഥമാക്കപ്പെട്ട ഒരുപാട് കുടുംബങ്ങളുടെ ശാപമുണ്ട് നിങ്ങൾക്ക് മേൽ. വിധവയാക്കപ്പെട്ട ഭാര്യമാർ....മക്കളെ നഷ്ടപെട്ട അമ്മമാർ.... അവരുടെയൊക്കെയും കണ്ണുനീരാണ് ഇന്ന് നിങ്ങളെ മറ്റൊരു രൂപത്തിൽ വേട്ടയാടുന്നത്.
താങ്കളുടെ ചീഞ്ഞുനാറിയ രാഷ്ട്രീയ പാരമ്പര്യത്തിന്റെ കഥ പിന്നീടൊരിക്കൽ ചർച്ച ചെയ്യാം. ഇപ്പോൾ, രാജ്യദ്രോഹകുറ്റാരോപണ നിഴലിൽ നിൽക്കുന്ന മുഖ്യമന്ത്രിയും കുടുംബവും കേരളത്തിന്‌ മറുപടി തന്നേ തീരൂ.'
 
 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News