Sunderbani encounter Malayali Jawan: സുന്ദർബനി സെക്ട റിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം സംസ്കരിച്ചു

കൊയിലാണ്ടിയിലെ അദ്ദേഹത്തിൻറെ കുടുംബ വീട്ടിലാണ് സംസ്ക്കാര ചടങ്ങുകൾ നടത്തിയത്.

Written by - Zee Malayalam News Desk | Last Updated : Jul 10, 2021, 08:15 AM IST
  • കൊയിലാണ്ടിയിലെ അദ്ദേഹത്തിൻറെ കുടുംബ വീട്ടിലാണ് സംസ്ക്കാര ചടങ്ങുകൾ നടത്തിയത്.
  • രാവിലെ ഏഴു മണിയോടെത്തന്നെ ചടങ്ങുകൾ ആരംഭിച്ചിരുന്നു.
  • സംസ്ഥന സർക്കാരിന് വേണ്ടി അദ്ദേഹത്തിന് വനം മന്ത്രി എകെ ശശീന്ദ്രനും ജില്ലാ കളക്ടർ സാംബശിവ റാവുവും ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.
  • പൂർണമായ സൈനിക ബഹുമതികളോട് കൂടിയാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്.
Sunderbani encounter Malayali Jawan: സുന്ദർബനി സെക്ട റിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം സംസ്കരിച്ചു

Kozhikode : ജമ്മുകശ്മീരിലെ (Jammu & Kashmir) സുന്ദര്ബനി സെക്ടറിൽ (Sunderbani encounter) വെച്ച് ഭീകരരുമായി ഇന്ത്യ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ നായിബ് സുബേദാർ എം ശ്രീജിത്തിന്റെ മൃതദേഹം സംസ്കരിച്ചു. കൊയിലാണ്ടിയിലെ അദ്ദേഹത്തിൻറെ കുടുംബ വീട്ടിലാണ് സംസ്ക്കാര ചടങ്ങുകൾ നടത്തിയത്.

രാവിലെ ഏഴു മണിയോടെത്തന്നെ ചടങ്ങുകൾ ആരംഭിച്ചിരുന്നു. സംസ്ഥന സർക്കാരിന് വേണ്ടി അദ്ദേഹത്തിന് വനം മന്ത്രി എകെ ശശീന്ദ്രനും ജില്ലാ കളക്ടർ സാംബശിവ റാവുവും ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. പൂർണമായ സൈനിക ബഹുമതികളോട് കൂടിയാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്. മരിച്ച ജവാൻ ശ്രീജിത്തിന്റെ (Jawan Sreejith) മകനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.

ALSO READ: Sunderbani encounter Malayali Jawan: സുന്ദർബനി സെക്ട റിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മലയാളി ഉൾപ്പടെ രണ്ട് ജവാൻമാർക്ക് വീരമൃത്യു

സുന്ദർബനി സെക്ടറിൽ ഭീകരരുമായുണ്ടായ ഏറ്റമുട്ടലിൽ രണ്ട് ജവാൻമാർ വീരമൃത്യു വരിച്ചിരുന്നു. ശ്രീജിത്തിനെ കൂടാതെ  ആന്ധ്രാ പ്രദേശ് സ്വദേശിയായ എം.ജസ്വന്ത് ആണ് ഏറ്റുമുട്ടലിൽ മരണപ്പെട്ടത്. ഏറ്റുമുട്ടലിൽ രണ്ട് സൈനീകർക്ക് പരിക്കേറ്റു. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടയിലായിരുന്നു വെടിവെപ്പ്.ഏറ്റുമുട്ടിലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു.

ALSO READ: ജമ്മുകാശ്മീരിലെ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു

ഭീകരരിൽ (Terrorist) നിന്നും  എകെ.47 തോക്കുകളും,സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രജൌരി മേഖലയിൽ എറ്റുമുട്ടൽ തുടരുകയാണ്.

ALSO READ: Jammu Airport Attack: ഡ്രോണുകൾ പാകിസ്ഥാൻ അതിർത്തി കടന്ന് എത്തിയതെന്ന് സാക്ഷിമൊഴി

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനാൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം ശ്രീജിത്തിന്റെ മൃതദേഹം പൊതു ദർശനത്തിന് വെച്ചിരുന്നില്ല. എന്നാൽ തന്നെയും ശ്രീജിത്തിനെ കാണാൻ നിരവധി ആളുകൾ വീടുകളിലേക്ക് എത്തിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News