ISRO Spy Case: 2 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹസനും സുപ്രീംകോടതിയിൽ

തങ്ങൾ നേരിട്ട നിയമവിരുദ്ധ തടങ്കലടക്കം കണക്കാക്കി രണ്ടുകോടി രൂപ വീതം നഷ്ടപരിഹാരമായി നൽകണമെന്നാണ് ആവശ്യപ്പെട്ടാണ് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചത്.

Written by - Zee Malayalam News Desk | Last Updated : Sep 22, 2021, 12:29 PM IST
  • നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹ‍സനും സുപ്രീംകോടതിയെ സമീപിച്ചു.
  • സിബി മാത്യൂസ് അടക്കമുളള അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് 2 കോടി വീതം ഈടാക്കി നൽകണമെന്നാണ് ആവശ്യം.
  • മുൻ സ്പെഷ്യൽ ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ എസ്.വിജയനെതിരെ ലൈംഗിക പീഡനത്തിന് നിയമനടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ISRO Spy Case: 2 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹസനും സുപ്രീംകോടതിയിൽ

കൊച്ചി: ഐഎസ്ആർഒ ചാരക്കേസിൽ (ISRO Spy Case) നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറിയം റഷീദയും (Mariam Rasheeda) ഫൗസിയ ഹ‍സനും (Fousiya Hassan) സുപ്രീംകോടതിയിൽ. സിബിഐ (CBI) മുഖേനയാണ് ഇരുവരും സുപ്രീംകോടതിയെ (Supreme Court) സമീപിച്ചത്. തങ്ങൾ നേരിട്ട നിയമവിരുദ്ധ തടങ്കലടക്കം കണക്കാക്കി രണ്ടുകോടി രൂപ വീതം നഷ്ടപരിഹാരമായി (Compensation) നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സിബി മാത്യൂസ് അടക്കമുളള അന്നത്തെ 18 അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് ഈ തുക ഈടാക്കി നൽകണമെന്നാണ് ആവശ്യം. 

തന്നെ അപമാനിക്കാൻ ശ്രമിച്ച ഇൻസ്പെക്ടർ പി വിജയനെതിരെ പ്രത്യേകം കേസെടുക്കണമെന്നും മറിയം റഷീദ ആവശ്യപ്പെട്ടിട്ടുണ്ട്. കളളക്കേസിൽ ജയലിലടയ്ക്കപ്പെട്ട നമ്പി നാരായണന് നഷ്ടപരിഹാരം നൽകിയ സുപ്രീംകോടതി ഉത്തരവിന് തുടർച്ചയായിട്ടാണ് ഇരുവരുടേയും നീക്കം. മൂന്നരവർഷത്തോളം വിചാരണപോലും ഇല്ലാതെ ജയിൽക്കിടന്നെന്നും തുടർന്നുളള സ്വൈര്യ ജീവിതം വഴിമുട്ടിയെന്നുമാണ് ഇരുവരുടെയും ഹ‍ർജിയിലുളളത്. 

Also Read: ISRO Spy Case : ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചന കേസിൽ സിബിഐ സത്യവാങ്മൂലം നൽകി

തങ്ങളെയും ISRO ശാസ്ത്രജ്ഞരേയും ചാരക്കേസിൽ കുടുക്കി അന്വേഷണ ഉദ്യോഗസ്ഥർ കോടികൾ സമ്പാദിച്ചത് സംബന്ധിച്ചു കൂടി അന്വേഷണം വേണമെന്നും ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്‍റെ ആദ്യഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഇൻസ്പെക്ടർ എസ് വിജയന്‍റെ വ്യക്തിവൈരാഗ്യമാണ് ചാരക്കേസിന് ആധാരമെന്നും തന്നോട് അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥനെതിരെ പ്രത്യേകം കേസെടുത്ത് അന്വേഷിക്കണമെന്നും മറിയം റഷീദ ആവശ്യപ്പെട്ടിട്ടുണ്ട്. 

Also Read: Isro Spy Case: ഐഎസ്ആർഒ ചാരക്കസിൽ മുൻ എസ്‍പി എസ് വിജയൻ കോടതിയിൽ ഹർജി നൽകി 

നിലവിൽ സി.ബി.ഐയുടെ പക്കലുളള ഐ.എസ്.ആർ.ഒ ഗൂഡാലോചനക്കസിൽ പ്രതികൾക്കോ സാക്ഷികൾക്കോ പുതുതായി എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ അന്വേഷണസംഘത്തെ അറിയിക്കാൻ നേരത്തെ സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതു പ്രകാരമാണ് ഹർജി നൽകിയത്.

Also Read: ഐഎസ്ആർഒ ചാരക്കേസ്; ​ഗൂഢാലോചനക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി

ചാരക്കേസ് (Spy Case) കെട്ടിച്ചമച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തില്‍ സിബിഐ (CBI) പതിനെട്ട് മുൻ പൊലീസ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് കേസെടുത്തിരുന്നു. ഇതില്‍ ഐബി ജോയിന്‍റ് ഡയറക്ടർ ആര്‍.ബി ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ള നാല് പ്രതികള്‍ക്ക് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം (Bail) റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയില്‍ (Supreme Court) ഹര്‍ജി നല്‍കിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News