INTUC vs VD Satheesan : ഐഎൻടിയുസി സതീശൻ പ്രശനം പരിഹരിച്ചു; പ്രതിപക്ഷ നേതാവിനെതിരെ പരസ്യ പ്രതിഷേധം നടത്തിയവർക്കെതിരെ നടപടി എടുക്കുമെന്ന് കെ.സുധാകരൻ

പാർട്ടി ഭരണഘടന പ്രകാരം ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സഘടനയല്ല. എന്നാൽ അതിനെല്ലാം മുകളിലാണ് ഐഎൻടിയുസിക്ക് എഐസിസി നൽകിയിരിക്കുന്ന സ്ഥാനമെന്ന് കെ സുധാകരൻ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Apr 4, 2022, 09:33 PM IST
  • ഐഎൻടിയുസി കോൺഗ്രസിന്റെ സ്വന്തമാണ്. ഇന്ത്യയിൽ 4 കോടി അംഗങ്ങളാണ് ഐഎൻടിയുസിക്കുളളത്.
  • കേരളത്തിൽ മാത്രം 17 ലക്ഷം അംഗങ്ങൾ ഉണ്ട്.
  • അങ്ങനെയുള്ള സംഘടനയെ ഒഴിവാക്കി കോൺഗ്രസിന് മുന്നോട്ട് പോകാനാവില്ല.
  • എല്ലാ പ്രശ്നങ്ങളും അവസാനിപ്പിച്ച് ഐക്യത്തോടെ മുന്നോട്ട്പോകുമെന്നും കെ.സുധാകരൻ പറഞ്ഞു.
INTUC vs VD Satheesan : ഐഎൻടിയുസി സതീശൻ പ്രശനം പരിഹരിച്ചു; പ്രതിപക്ഷ നേതാവിനെതിരെ പരസ്യ പ്രതിഷേധം നടത്തിയവർക്കെതിരെ നടപടി എടുക്കുമെന്ന് കെ.സുധാകരൻ

തിരുവനന്തപുരം : ഐഎൻടിയുസിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിൽ ഉണ്ടായിരുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. പാർട്ടി ഭരണഘടന പ്രകാരം ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സഘടനയല്ല. എന്നാൽ അതിനെല്ലാം മുകളിലാണ് ഐഎൻടിയുസിക്ക് എഐസിസി നൽകിയിരിക്കുന്ന സ്ഥാനമെന്ന് കെ സുധാകരൻ പറഞ്ഞു. 

ഐഎൻടിയുസി കോൺഗ്രസിന്റെ സ്വന്തമാണ്. ഇന്ത്യയിൽ 4 കോടി അംഗങ്ങളാണ് ഐഎൻടിയുസിക്കുളളത്. കേരളത്തിൽ മാത്രം 17 ലക്ഷം അംഗങ്ങൾ ഉണ്ട്. അങ്ങനെയുള്ള സംഘടനയെ ഒഴിവാക്കി കോൺഗ്രസിന് മുന്നോട്ട് പോകാനാവില്ല. തർക്കങ്ങൾ മാധ്യമങ്ങൾ ഉണ്ടാക്കിയതാണ്.എല്ലാ പ്രശ്നങ്ങളും അവസാനിപ്പിച്ച് ഐക്യത്തോടെ മുന്നോട്ട്പോകുമെന്നും കെ.സുധാകരൻ പറഞ്ഞു.

ALSO READ : ഐഎൻടിയുസി പോഷക സംഘടന തന്നെ; സതീശൻറെ പ്രസ്താവന മനോവേദനയുണ്ടാക്കി: ആർ.ചന്ദ്രശേഖരൻ

അതേസമയം പ്രതിപക്ഷ നേതാവിനെതിരെ പരസ്യ പ്രതിഷേധം നടത്തിയഅവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കാൻ ഐഎൻടിസി സംസ്ഥാന പ്രസിഡന്ഡറിനോട് ശുപാർശ ചെയ്തതായും കെ.പിസിസി പ്രസിഡന്ഡറ് അറിയിച്ചു. കോൺഗ്രസ് നേതൃത്വത്തിൽ ഐഎൻടിയുസിക്ക് അർഹമായ പ്രതിനിധ്യം ഉറപ്പാക്കുമെന്നും വിഡി സതീശൻ ഐഎൻടിയുസിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും കെ.സുധാകരൻ വ്യക്തമാക്കി.

ഐഎൻ ടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയാണ് വിവാദത്തിന് കാരണമായത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News