IFFK: രാജ്യാന്തര ചലച്ചിത്രമേള: സംഘർഷഭൂമിയിൽ നിന്ന് എട്ട് അതിജീവനക്കാഴ്ചകൾ

അഫ്ഗാനിസ്ഥാൻ, കുർദിസ്ഥാൻ, മ്യാന്മാർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഫ്രെയിമിങ് കോൺഫ്ലിക്ട് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 12, 2022, 04:38 PM IST
  • ഗർഭിണികളായ മൂന്ന് സ്ത്രീകൾ നേരിടുന്ന വ്യത്യസ്തമായ ജീവിതപ്രതിസന്ധികളാണ് അഫ്ഗാൻ ചിത്രങ്ങളുടെ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഹവ മറിയം ആയിഷ എന്ന ചിത്രത്തിൻ്റെ പ്രമേയം
  • നവീദ് മഹ്‌മൗദിയുടെ ഡ്രൗണിങ് ഇൻ ഹോളി വാട്ടർ, ഗോൾഡൻ ഗ്ലോബ് പുരസ്‌കാരജേതാവായ സിദ്ദിഖ് ബർമാകിൻ്റെ ഓപ്പിയം വാർ എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റു ചിത്രങ്ങൾ
  • ഹിനെർ സലീം സംവിധാനം ചെയ്‌ത കിലോമീറ്റർ സീറോ, ബഹ്‌മാൻ ഖൊബാഡിയുടെ മറൂൺഡ് ഇൻ ഇറാഖ് എന്നീ കുർദിസ്ഥാൻ സിനിമകളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും
IFFK: രാജ്യാന്തര ചലച്ചിത്രമേള: സംഘർഷഭൂമിയിൽ നിന്ന് എട്ട് അതിജീവനക്കാഴ്ചകൾ

തിരുവനന്തപുരം: യുദ്ധം പ്രതിസന്ധിയിലാക്കിയ മനുഷ്യരുടെ അതിജീവനക്കാഴ്ചകളുമായി രാജ്യാന്തര ചലച്ചിത്രമേളയിൽ എട്ട് ചിത്രങ്ങൾ പ്രദർശിപ്പിക്കും. അഫ്ഗാനിസ്ഥാൻ, കുർദിസ്ഥാൻ, മ്യാന്മാർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഫ്രെയിമിങ് കോൺഫ്ലിക്ട് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

ഗർഭിണികളായ മൂന്ന് സ്ത്രീകൾ നേരിടുന്ന വ്യത്യസ്തമായ ജീവിതപ്രതിസന്ധികളാണ് അഫ്ഗാൻ ചിത്രങ്ങളുടെ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന സഹ്‌റ കരീമിയുടെ ഹവ മറിയം ആയിഷ എന്ന ചിത്രത്തിൻ്റെ പ്രമേയം. മതവും വിശ്വാസവും ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് അടയാളപ്പെടുത്തുന്ന നവീദ് മഹ്‌മൗദിയുടെ ഡ്രൗണിങ് ഇൻ ഹോളി വാട്ടർ, ഗോൾഡൻ ഗ്ലോബ് പുരസ്‌കാരജേതാവായ സിദ്ദിഖ് ബർമാകിൻ്റെ ഓപ്പിയം വാർ എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റു ചിത്രങ്ങൾ.
 
ഹിനെർ സലീം സംവിധാനം ചെയ്‌ത കിലോമീറ്റർ സീറോ, ബഹ്‌മാൻ ഖൊബാഡിയുടെ മറൂൺഡ് ഇൻ ഇറാഖ് എന്നീ കുർദിസ്ഥാൻ സിനിമകളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഇറാഖ്-കുർദ് യുദ്ധഭൂമിയിലൂടെ സഞ്ചരിക്കുന്ന യുവ സൈനികരുടെ സാഹസിക ജീവിതമാണ് കിലോമീറ്റർ സീറോയുടെ പ്രമേയം. നവാഗതനായ മൗങ് സൺ സംവിധാനം ചെയ്ത മണി ഹാസ് ഫോർ ലെഗ്‌സ്, ത്രില്ലർ ചിത്രങ്ങളായ സ്‌ട്രേഞ്ചേഴ്‌സ് ഹൗസ്, ത്രീ സ്‌ട്രേഞ്ചേഴ്‌സ് എന്നിവയാണ് ഈ വിഭാഗത്തിലെ മ്യാൻമർ ചിത്രങ്ങൾ.

മാർച്ച് 18 മുതൽ 25 വരെ നടക്കുന്ന 26-ാമത് രാജ്യാന്തരചലച്ചിത്രമേളയിൽ 15 തിയേറ്ററുകളിലായി ഏഴ് വിഭാഗങ്ങളിൽ 173 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം ഇതാദ്യമായി തിയേറ്ററുകളിൽ എല്ലാ സീറ്റുകളിലും സിനിമാപ്രേമികൾക്ക് പ്രവേശനം അനുവദിക്കുന്നുവെന്ന പ്രത്യേകത കൂടി ഇക്കുറി നടക്കുന്ന മേളയ്ക്കുണ്ട്. അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ ടുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, നെടുമുടി വേണുവിന് ആദരം എന്നിവ ഉൾപ്പടെ എഴ് പാക്കേജുകളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News