IFFK 2022: മൂന്നാം ദിവസം പ്രദർശനത്തിനെത്തുന്നത് 68 ചിത്രങ്ങൾ; 18 ഇന്ത്യൻ ചിത്രങ്ങളും ഞായറാഴ്ചയെത്തും

രണ്ടു തവണ ഓസ്കാർ പുരസ്‌കാരം നേടിയ അസ്ഗർ ഫർഹാദിയുടെ ഇറാനിയൻ ചിത്രം എ ഹീറോയുടെ മേളയിലെ ആദ്യ പ്രദർശനവും ഞായറാഴ്ചയാണ്.

Written by - Zee Malayalam News Desk | Last Updated : Mar 19, 2022, 06:00 PM IST
  • നടേഷ് ഹെഡ്ഗെ സംവിധാനം ചെയ്ത പെഡ്രോ ഉൾപ്പെടെ 18 ഇന്ത്യൻ ചിത്രങ്ങളാണ് ഞായറാഴ്ച പ്രദർശിപ്പിക്കുന്നത്.
  • ദി നോട്ട്, ജയരാജ് സംവിധാനം ചെയ്ത 'നിറയെ തത്തകളുള്ള മരം' എന്നീ ചിത്രങ്ങളുടെ പ്രദർശനവും ഞായറാഴ്ച നടക്കും.
  • കൊവിഡ് വ്യാപനം കുറഞ്ഞതോടെ ആയിരക്കണക്കിന് ഡെലിഗേറ്റുകളാണ് ചലച്ചിത്രമേള നടക്കുന്ന വിവിധ വേദികളായി എത്തുന്നത്.
IFFK 2022: മൂന്നാം ദിവസം പ്രദർശനത്തിനെത്തുന്നത് 68 ചിത്രങ്ങൾ; 18 ഇന്ത്യൻ ചിത്രങ്ങളും ഞായറാഴ്ചയെത്തും

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ മൂന്നാം ദിവസം പ്രദർശനത്തിനെത്തുന്നത് 68 ഓളം ചിത്രങ്ങൾ. മത്സര വിഭാഗത്തിലെ മലയാള ചിത്രമായ നിഷിദ്ധോയുടെ ആദ്യ പ്രദർശനവും ഞായറാഴ്ച നടക്കും. കൊവിഡ് വ്യാപനം കുറഞ്ഞതോടെ ആയിരക്കണക്കിന് ഡെലിഗേറ്റുകളാണ് ചലച്ചിത്രമേള നടക്കുന്ന വിവിധ വേദികളായി എത്തുന്നത്. ഡെലിഗേറ്റുകൾക്ക് പുറമേ ചലച്ചിത്ര പ്രവർത്തകരും സംവിധായകരും നടീനടൻമാരുമുൾപ്പെടെ നിരവധി പ്രതിനിധികൾ മേളയെ സജീവമാക്കുന്നുണ്ട്.

എംറെ കൈസിന്റെ ടർക്കിഷ് ചിത്രം അനറ്റോളിയൻ ലെപ്പേർഡ്, അസർബൈജാൻ ചിത്രം സുഖ്റ ആൻഡ് ഹെർ സൺസ്, കാശ്മീരിൽ ജീവിക്കുന്ന അഫീഫ എന്ന പെൺകുട്ടിയുടെ ജീവിതം പ്രമേയമാക്കുന്ന ചിത്രം ഐ ആം നോട്ട് ദി റിവർ ഝലം (ബേ ചെസ് നെ വേത്), അൻറ്റൊണെറ്റാ കുസിജനോവിച് സംവിധാനം ചെയ്ത മുറിന എന്നിവയാണ് മത്സര വിഭാഗത്തിലെ മറ്റു ചിത്രങ്ങൾ.

രണ്ടു തവണ ഓസ്കാർ പുരസ്‌കാരം നേടിയ അസ്ഗർ ഫർഹാദിയുടെ ഇറാനിയൻ ചിത്രം എ ഹീറോയുടെ മേളയിലെ ആദ്യ പ്രദർശനവും ഞായറാഴ്ചയാണ്. കടക്കെണിയിൽപ്പെട്ട ഇറാനിലെ സാധാരണക്കാരന്റെ ജീവിതം പ്രമേയമാക്കിയ ഈ ചിത്രത്തിന് ഓസ്കാർ നോമിനേഷനും കാൻ ഫിലിം ഫെസ്റ്റിവൽ, ഏഷ്യൻ പസിഫിക് സ്ക്രീൻ, ക്രിട്ടിക്സ് അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ തുടങ്ങിയ മേളകളിൽ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കനകക്കുന്നിലെ നിശാഗന്ധി ഓപ്പൺ എയർ തിയേറ്ററിൽ വൈകിട്ട് 6.30നാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. 

അൾജീരിയൻ വംശജനായ അഹമ്മദും ടുണീഷ്യൻ പെൺകുട്ടിയായ ഫറായും തമ്മിലുള്ള തീവ്രമായ പ്രണയത്തിന്റെ കഥ പറയുന്ന ഫ്രഞ്ച് ചിത്രം എ ടെയിൽ ഓഫ് ലൗ ആൻഡ് ഡിസയർ, സ്വവർഗാനുരാഗികളായ രണ്ട് യുവാക്കൾ കുട്ടികളുടെ സംരക്ഷരാകുന്ന മനോലോ നിയെതോ സംവിധാനം ചെയ്ത ഉറുഗ്വൻ ചിത്രം ദി എംപ്ലോയർ ആൻഡ് ദി എംപ്ലോയീ തുടങ്ങി 40 ചിത്രങ്ങളാണ് ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. 

യൂണിവേഴ്സിറ്റി പ്രൊഫസറായ ഡേവിഡും ഭരണകൂടവും തമ്മിലുള്ള നിയമ പോരാട്ടത്തിന്റെ കഥ പറയുന്ന റഷ്യൻ ചിത്രം ഹൗസ് അറസ്റ്റ്, ഇരുപതാം വയസ്സിൽ സൈന്യത്തിൽ ചേർന്ന എമ്മയെ മേലുദ്യോഗസ്ഥൻ ലൈംഗികമായി ചൂഷണം ചെയ്യുന്ന കഥ പ്രമേയമാക്കിയ കനേഡിയൻ ചിത്രം വാർസ് എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. 

നടേഷ് ഹെഡ്ഗെ സംവിധാനം ചെയ്ത പെഡ്രോ ഉൾപ്പെടെ 18 ഇന്ത്യൻ ചിത്രങ്ങളാണ് ഞായറാഴ്ച പ്രദർശിപ്പിക്കുന്നത്. ദി നോട്ട്, ജയരാജ് സംവിധാനം ചെയ്ത 'നിറയെ തത്തകളുള്ള മരം' എന്നീ ചിത്രങ്ങളുടെ പ്രദർശനവും ഞായറാഴ്ച നടക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News