Guruvayur Ice Rain: ഗുരുവായൂരില്‍ ഐസ് മഴ പെയ്തോ...? യാഥാർത്ഥ്യം ഇതാണ്

എന്നാല്‍ നാല് സെക്കന്‍ഡിനു ശേഷം വീഡിയോയുടെ വേഗതയില്‍ കുറവ് വന്നിട്ടുണ്ട്. ഈ ഭാഗം മുതലാണ് ഐസ് വീഴുന്നതായി തോന്നിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 26, 2024, 03:09 PM IST
  • റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വേഗതയും വളരെ കുറവാണ്. എന്നാല്‍ അവസാനത്തെ നാല് മിനിറ്റിലും കൃത്യമായ വേഗതയാണ് വീഡിയോയില്‍ ഉള്ളത്.
  • ഈ സമയത്ത് വാഹനങ്ങളുടെ വേഗതയും കൃത്യമാണ്.
Guruvayur Ice Rain: ഗുരുവായൂരില്‍ ഐസ് മഴ പെയ്തോ...? യാഥാർത്ഥ്യം ഇതാണ്

തൃശ്ശൂർ: ​ഗുരുവായൂരിൽ ഐസ് മഴ പെയ്തുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചിരുന്നു. എന്നാൽ ഇത് വ്യാജമെന്ന് സ്ഥിരീകരണം. മഴ പെയ്യുന്ന വീഡിയോ ദൃശ്യങ്ങളില്‍ കൃത്രിമം കാണിച്ചാണ് പ്രചാരണം നടത്തുന്നത്. രണ്ട് മിനിറ്റും 8 സെക്കന്റും ദൈര്‍ഘ്യമുള്ള വീഡിയോയുടെ ആദ്യ നാല് സെക്കന്‍ഡില്‍ യഥാര്‍ത്ഥ ദൃശ്യങ്ങളാണ് ഉള്ളത്. ഈ സമയത്ത് ഐസ് വീഴുന്നതായി കാണുന്നില്ല. 

എന്നാല്‍ നാല് സെക്കന്‍ഡിനു ശേഷം വീഡിയോയുടെ വേഗതയില്‍ കുറവ് വന്നിട്ടുണ്ട്. ഈ ഭാഗം മുതലാണ് ഐസ് വീഴുന്നതായി തോന്നിക്കുന്നത്. റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വേഗതയും വളരെ കുറവാണ്. എന്നാല്‍ അവസാനത്തെ നാല് മിനിറ്റിലും കൃത്യമായ വേഗതയാണ് വീഡിയോയില്‍ ഉള്ളത്. ഈ സമയത്ത് വാഹനങ്ങളുടെ വേഗതയും കൃത്യമാണ്. 

ALSO READ: സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

എന്തിനുവേണ്ടിയാണ് ഇത്തരത്തില്‍ വീഡിയോയില്‍ കൃത്രിമം കാണിച്ചിരിക്കുന്നതെന്ന കാര്യം വ്യക്തമല്ല. വീഡിയോ കണ്ട് വിദേശരാജ്യങ്ങളില്‍ നിന്നടക്കം ഗുരുവായൂരിലേക്ക് ഫോണ്‍ വിളികളെത്തി. ഇത്തരത്തില്‍ വ്യാജ വീഡിയോ സൃഷ്ടിക്കുന്നവരെ കണ്ടെത്തി സൈബര്‍ ആക്ട് പ്രകാരം കര്‍ശന നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News