Kerala Gold scam: എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

രണ്ടു കേസുകളിലും ഇന്ന് വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു.  

Last Updated : Oct 23, 2020, 08:12 AM IST
  • ശിവശങ്കറിന്റെ ആശുപത്രിവാസം മുൻകൂർ തയ്യാറാക്കിയ തിരക്കഥയാണെന്നും ഇത് അറസ്റ്റ് ഒഴിവാക്കാനുള്ള നാടകമാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
  • ഇതിനുള്ള രേഖകളും കൂടി കസ്റ്റംസ് കോടതിയിൽ ഹാജരാക്കിയാൽ ശിവശങ്കറിന്റെ കാര്യത്തിൽ ഒരു തീരുമാനമാകും എന്ന കാര്യത്തിൽ സംശയമില്ല.
Kerala Gold scam: എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സ്വർണ്ണക്കടത്ത് കേസിൽ എം. ശിവശങ്കറിന്റെ (M.Shivashankar) മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.  കേസിൽ കസ്റ്റംസും ഇഡിയും രജിസ്റ്റർ ചെയ്ത കേസുകളിൽ ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ (Anticipatory bail)യിലാണ് ഇന്ന് ഹൈക്കോടതി വിധി പറയുന്നത്.  

Also read: Kerala gold scam: എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യഹർജി തീർപ്പാക്കി 

രണ്ടു കേസുകളിലും ഇന്ന് വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു.  ശിവശങ്കറിന്റെ ആശുപത്രിവാസം മുൻകൂർ തയ്യാറാക്കിയ തിരക്കഥയാണെന്നും ഇത് അറസ്റ്റ് ഒഴിവാക്കാനുള്ള നാടകമാണെന്നും കസ്റ്റംസ് (Customs) കോടതിയെ അറിയിച്ചിട്ടുണ്ട്.  ഇതിനുള്ള രേഖകളും കൂടി കസ്റ്റംസ് കോടതിയിൽ ഹാജരാക്കിയാൽ ശിവശങ്കറിന്റെ കാര്യത്തിൽ ഒരു തീരുമാനമാകും എന്ന കാര്യത്തിൽ സംശയമില്ല.  

Also read: Kerala Gold scam: സ്വർണക്കടത്ത് നടത്തിയ വഴികൾ വെളിപ്പെടുത്തി സന്ദീപ് നായർ 

താൻ രാഷ്ട്രീയ കളിയുടെ ഇരയാണെന്നും അന്വേഷണത്തിന്റെ പേരിൽ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ശിവശങ്കർ (M.Shivashankar) കോടതിയെ അറിയിച്ചിട്ടുണ്ട്. സ്വരണക്കടത്ത് കേസിലെ രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് NIA കോടതി പരിഗണിക്കും.  നേരത്തെ കേസിലെ 10 പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.   

Trending News