കൊച്ചി: ലൈഫ് മിഷനിൽ സംസ്ഥാന സർക്കാരിന് തിരിച്ചടിയായി ഹൈക്കോടതിയുടെ ഉത്തരവ്. സിബിഐ അന്വേഷണം തുടരാമെന്ന് അറിയിച്ച് കോടതി സർക്കാരിന്റെയും നിർമാണ കരാറുകാരായ യുണിടാക്കിന്റെയും ഹർജി തള്ളി. കേസിൽ സംസ്ഥാന സർക്കാരിനും കക്ഷി ചേരാനുള്ള ഹർജിയും കോടതി തള്ളി.
Kerala HC grants permission to CBI to continue probe in LIFE Mission scam case and vacated the stay order on the probe
Court also dismissed petitions filed by CEO, LIFE Mission, Unitac MD Santosh Eappen, seeking quashing of CBI FIR against LIFE Mission on FCRA irregularities
— ANI (@ANI) January 12, 2021
പദ്ധതിയിൽ ഉദ്യോഗസ്ഥ തലത്തിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് കോടതി സിബിഐക്ക് അന്വേഷണം തുടരാൻ അനുമതി നൽകിയത്. നേരത്തെ ലൈഫ് മിഷൻ സിഇഒ യു.വി ജോസിനെതിരെ സിബിഐയുടെ അന്വേഷണം ഹൈക്കോടതി (High Court) സ്റ്റേ ചെയ്തിരുന്നു. ഇതിൽ സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടുള്ള സിബിഐയുടെ ഹർജിയിലാണ് അന്വേഷണം തുടരാൻ കോടതി അനുമതി നൽകിയത്.
ALSO READ: തെറ്റു ചെയ്യാത്തതിനാൽ ഒരിഞ്ച് പോലും തലകുനിക്കില്ല-സ്പീക്കർ
വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് എംഎൽഎ അനിൽ അക്കരയുടെ (Anil Akkara) പരാതിയെ തുടർന്നാണ് സിബിഐ അന്വേഷണം ആരംഭിക്കുന്നത്. കേസിൽ എഫ്സിആർഐ നിയമങ്ങൾ കാറ്റിൽ പറത്തിയാണ് കരാറുകൾ നടത്തിയെന്നായിരുന്നു അനിൽ അക്കരയുടെ പരാതി.
എന്നാൽ പദ്ധതിയിൽ എഫ്സിആർഐ നിയമ ലംഘനം നടന്നിട്ടില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് സർക്കാർ കോടതിയിൽ വാദിച്ചു. കൂടാതെ കോഴ ആരോപണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ വിജിലൻസ് അന്വേഷണം നടത്തുന്നുണ്ടെന്ന് സർക്കാർ കോടതിയെ ബോധിപ്പിച്ചു. ലൈഫിൽ (Life Mission Project) ക്രമകേട് നടന്നിട്ടുണ്ടെന്നുള്ള തെളിവാണ് വിജിലൻസ് അന്വേഷണമെന്ന് സിബിഐയും വാദിച്ചു.
ALSO READ: ആരോപണമെങ്കിൽ സർക്കാർ ജീവനക്കാർക്കെതിരെ എഫ്.ഐ.ആർ വേണ്ട-ഡി.ജി.പി
അതേസമയം കേസിൽ സിബിഐ (CBI) അന്വേഷണത്തിന് പരാതി നൽകിയ അനിൽ അക്കര എംഎൽഎ കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ജീവിതത്തിൽ എത്ര വലിയ നഷ്ടമുണ്ടായാലും അഴിമതിക്കെതിരായ പോരാട്ടം തുടരമെന്നാണ് അനിൽ അക്കര ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...