തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ 6 ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മാത്രമല്ല ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയും പ്രവചിച്ചിട്ടുണ്ട്.
ഇതിനിടയിൽ ശക്തമായ കാറ്റിന് (Heavy Rain) സാധ്യതയുള്ളതിനാല്‍ ജൂണ്‍ അഞ്ച് വരെ കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ മൂന്നിന് അതായത് വ്യാഴാഴ്ച മുതല്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്ന് കാലാവസ്ഥ വകുപ്പ് (India Meteorological Department - IMD) പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
Also Read: കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട; ഇത്തവണ പിടികൂടിയത് 3 കിലോയോളം സ്വർണ്ണം
രാജ്യത്ത് ഇക്കുറി സാധാരണനിലയിലുള്ള മണ്‍സൂണാണ് (Monsoon 2021) പ്രതീക്ഷിക്കുന്നതെങ്കിലും കേരളത്തില്‍ മഴ കുറയുമെന്നാണ് പ്രവചനം. വടക്കേന്ത്യയിലും ദക്ഷിണേന്ത്യയിലും സാധാരണ നിലയിലുള്ള മഴയായിരിക്കും. എന്നാല്‍, ഇന്ത്യയുടെ മധ്യഭാഗങ്ങളില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
കാലവര്‍ഷമെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, തയ്യാറെടുപ്പുകള്‍ ആരംഭിക്കാന്‍ ജില്ലാ ഭരണകൂടത്തോട് ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതാത് ജില്ലകളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ പൂര്‍ണവിവരം നല്കാന് ഭൗമശാസ്ത്ര വകുപ്പിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy