Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 Kerala Rain Updates: സംസ്ഥാനത്ത് വരുന്ന ഒരാഴ്ച മഴ കനത്തേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.    

Written by - Zee Malayalam News Desk | Last Updated : Jun 24, 2022, 10:10 AM IST
  • സംസ്ഥാനത്ത് വരുന്ന ഒരാഴ്ച മഴ കനത്തേക്കുമെന്ന് മുന്നറിയിപ്പ്
  • ഇന്ന് രാവിലെ മുതല്‍ തലസ്ഥാനത്ത് പരക്കെ മഴയുണ്ട്
  • താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശം നൽകിയിട്ടുണ്ട്
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: Kerala Rain Updates: സംസ്ഥാനത്ത് വരുന്ന ഒരാഴ്ച മഴ കനത്തേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടാണ്. 

Also Read: Anitha Pullayil : അനിത പുല്ലയിലിനെ സഹായിച്ചത് സഭ ടിവിയുടെ സഹായ കരാര്‍ കമ്പനി ജീവനക്കാരൻ

ഇന്ന് രാവിലെ മുതല്‍ തലസ്ഥാനത്ത് പരക്കെ മഴയുണ്ട്. ഞായറാഴ്ച വരെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തിയേറിയ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശം ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണം.

Also Read: ഇന്ന് യോഗിനി ഏകാദശി, വ്രതാനുഷ്ഠാനത്തിന്റെ പൂർണ ഫലത്തിനായി ഈ സമയത്ത് പൂജ ചെയ്യരുത്

തിരുവനന്തപുരം, കോട്ടയം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍  ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ  വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  ഇടിമിന്നലിനും സാധ്യത പറഞ്ഞിട്ടുണ്ട്.  കർണാടക തീരം മുതൽ  തെക്കൻ ഗുജറാത്ത്‌ തീരം വരെ നിലനിൽക്കുന്ന ന്യുനമർദ പാത്തിയുടെയും അറബികടലിൽ പടിഞ്ഞാറൻ  കാറ്റ് ശക്തമാകുന്നതിൻറെയും സ്വാധീന ഫലമായിട്ടാണിത്.  

മൈക്ക് വച്ച് വിളിച്ചറിയിക്കാൻ ഇനി ചിലവേറും; ഫീസ് തുകയിലെ വ്യത്യാസം ഇങ്ങനെ

കോട്ടയം: മൈക്ക് ലൈസൻസിന് ഇനി ഇരട്ടിത്തുക. ലൈറ്റ് ആൻഡ് സൗണ്ട് മേഖലയ്ക്ക് തിരിച്ചടി. പോലീസിന്റെ സേവന-ഫീസ് നിരക്കുകൾ 10% കൂട്ടി. സേവന-ഫീസ് പുതുക്കി നിശ്ചയിക്കണമെന്ന ഡിജിപി അനിൽ കാന്തിന്റെ ശുപാർശയ്ക്കാണ് സർക്കാർ അംഗീകാരം നൽകിയത്.

പൊലീസിന്റെ മൈക്ക് ലൈസൻസിന് 15 ദിവസത്തേക്ക് 330 രൂപയായിരുന്നത് 660 രൂപയാക്കി വർധിപ്പിച്ചു. സഞ്ചരിക്കുന്ന വാഹനത്തിൽ, കേരളം മുഴുവൻ മൈക്ക് അനൗൺസ്മെന്റ് നടത്തണമെങ്കിൽ രാഷ്ട്രീയ പാർട്ടികളും കൂടുതൽ തുക നൽകണം. നിലവില്‍ അഞ്ചു ദിവസത്തേക്ക്  5,515 രൂപയായിരുന്നത് 11,030 രൂപയാക്കി. 

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനുള്ള ഫീസ് 555 ൽ നിന്നു 610 രൂപയാക്കി. നികുതിയേതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പൊലീസിന്റെ സേവന-ഫീസ് നിരക്കുകൾ 10% കൂട്ടി പുതുക്കി. സേവന-ഫീസ് പുതുക്കി നിശ്ചയിക്കണമെന്ന ഡിജിപി അനിൽ കാന്തിന്റെ ശുപാർശയ്ക്കാണ് സർക്കാർ അംഗീകാരം നൽകിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News