Heavy rain in Kerala: പൂഞ്ഞാറിൽ കെഎസ്ആർടിസി ബസ് മുങ്ങി; യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി

ബസിൽ ഉണ്ടായിരുന്നവരെ പ്രദേശവാസികൾ രക്ഷിച്ചു

Written by - Zee Malayalam News Desk | Last Updated : Oct 16, 2021, 04:32 PM IST
  • സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്
  • പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
  • ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്
  • തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
Heavy rain in Kerala: പൂഞ്ഞാറിൽ കെഎസ്ആർടിസി ബസ് മുങ്ങി; യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി

കോട്ടയം: പൂഞ്ഞാറിൽ കെഎസ്ആർടിസി ബസ് (KSRTC Bus) വെള്ളക്കെട്ടിൽ മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോകുകയായിരുന്ന ബസ് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പകുതിയിലധികം മുങ്ങിയത്. ബസിൽ ഉണ്ടായിരുന്നവരെ പ്രദേശവാസികൾ രക്ഷിച്ചു (Rescue).

സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ALSO READ: Land Slide Kottayam : കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടൽ; മൂന്ന് വീടുകൾ ഒലിച്ച് പോയി; 13 പേരെ കാണാതായി

ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂരും കാസർഗോഡുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് അതിശക്തമായ മഴയിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. തെക്കൻ-മധ്യ കേരളത്തിലാണ് ശക്തമായ മഴ തുടരുന്നത്. വൈകുന്നേരത്തോടെ വടക്കൻ കേരളത്തിലും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ALSO READ: Kerala Dam Water Level : അണക്കെട്ടുകളിൽ ആശങ്ക; മലമ്പുഴ, മലങ്കര അണക്കെട്ടുകൾ തുറന്നു; ഇടുക്കിയിൽ ജലനിരപ്പ് അതിവേഗം ഉയരുന്നു, മുല്ലപ്പെരിയാറിലും ജാഗ്രത

കോട്ടയത്ത് വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. ഉരുൾപൊട്ടലിനെ തുടർന്ന് മീനച്ചിലാറ്റിലേക്കും മണിമലയാറ്റിലേക്കും വെള്ളം ഇരച്ചെത്തിയാണ് ജില്ലയിൽ വെള്ളപ്പൊക്കമുണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News