Heatwave Alert: സംസ്ഥാനത്ത് ചൂട് കനത്തുതന്നെ; ഏഴ് ജില്ലകളിൽ ശരാശരി ഉയർന്ന താപനില 38 ഡിഗ്രിക്ക് മുകളിൽ

Heatwave Alert Kerala: പാലക്കാട് ഉൾപ്പെടെ ഏഴ് ജില്ലകളിലാണ് ശരാശരി താപനില 38 ഡി​ഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 31, 2024, 03:58 PM IST
  • സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം നൽകി
  • ദുരന്ത നിവാരണ അതോറിറ്റി ജാ​ഗ്രത നിർദേശങ്ങൾ പുറത്തിറക്കി
Heatwave Alert: സംസ്ഥാനത്ത് ചൂട് കനത്തുതന്നെ; ഏഴ് ജില്ലകളിൽ ശരാശരി ഉയർന്ന താപനില 38 ഡിഗ്രിക്ക് മുകളിൽ

തിരുവനന്തപുരം: പാലക്കാട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ ശരാശരി ഉയർന്ന താപനില 38 ഡി​ഗ്രി സെൽഷ്യസിന് മുകളിലെത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ ഡാറ്റാ പ്രകാരം പാലക്കാട് 40.4 ഡി​ഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ചൂട് വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് പരീക്ഷണ അടിസ്ഥാനത്തിൽ നൽകുന്ന ഹീറ്റ് ഇൻഡെക്‌സ് പ്രകാരം വരും ദിവസങ്ങളിൽ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലെ ചില മേഖലകളിൽ ഹീറ്റ് ഇൻഡെക്‌സ് 40 ഡി​ഗ്രി സെൽഷ്യസ് മുതൽ 45 ഡി​ഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

ALSO READ: കനത്ത ചൂട്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാ നിർദേശങ്ങൾ ശ്രദ്ധിക്കാം

സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ ചൂട് വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡി​ഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരത്ത് 36 ഡി​ഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. അതിനാൽ, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ALSO READ: സംസ്ഥാനത്ത് ചൂട് കനക്കുന്നു; 10 ജില്ലകളില്‍ അലർട്ട്

തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. കേരള-തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News