Hanuman Monkey Trivandrum: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് പ്രസവിച്ചു

Hanuman Monkey: വെള്ളിയാഴ്ച രാത്രിയാണ് ഹനുമാൻ കുരങ്ങ് പ്രസവിച്ചത്. പെൺ കുഞ്ഞിനാണ് ജന്മം നൽകിയത്.

Written by - Zee Malayalam News Desk | Last Updated : Mar 3, 2024, 05:10 PM IST
  • പ്രസവത്തിന് പിന്നാലെ ഹനുമാൻ കുരങ്ങിനെ ഭക്ഷണക്രമത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
  • രാവിലെ ഒരു നേരത്തെ മാത്രമാണ് കുരങ്ങിന് ഭക്ഷണം നൽകുന്നത്.
Hanuman Monkey Trivandrum: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് പ്രസവിച്ചു

തിരുവനന്തപുരം: മൃഗശാലയിൽ നിന്നും ചാടി പോയി ഏറെ ദിവസങ്ങൾ ജനങ്ങൾക്കും മൃഗശാല അധികൃതർക്കും തലവേദന സൃഷ്ടിച്ച് തിരിച്ചെത്തിയ ഹനുമാൻ കുരങ്ങ്  പ്രസവിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ഹനുമാൻ കുരങ്ങ് പ്രസവിച്ചത്. പെൺ കുഞ്ഞിനാണ് ജന്മം നൽകിയത്.

 പ്രസവത്തിന് പിന്നാലെ ഹനുമാൻ കുരങ്ങിനെ ഭക്ഷണക്രമത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. രാവിലെ ഒരു നേരത്തെ മാത്രമാണ് കുരങ്ങിന് ഭക്ഷണം നൽകുന്നത്. പ്രോട്ടീനും മടങ്ങിയ പോഷക സമൃദ്ധമായ ഭക്ഷണമാണ് കുരങ്ങിന് നൽകുന്നത്. 

ALSO READ: സിദ്ധാര്‍ത്ഥിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രിക്ക് കത്ത് നൽകി

 മൃഗശാലയിൽ നിന്ന് ചാടിപ്പോയതിൽ പിന്നെ ഈ കുരങ്ങിനെ പ്രത്യേക കൂട്ടിലായിരുന്നു  പാർപ്പിച്ചിരുന്നത്.അമ്മയെയും കുട്ടിയേയും മൃഗശാല അധികൃതരുടെ പ്രത്യേക നിരീക്ഷണത്തിലാണ്. നിലവിൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News