ഗുരുവായൂർ: ഗുരുവായൂരിൽ ഇന്ന് കല്യാണ മേളം. ഇന്ന് ബുക്ക് ചെയ്തിട്ടുള്ളത് 356 വിവാഹങ്ങളാണ്. രാവിലെ നാല് മണിയോടെ തന്നെ വിവാഹങ്ങൾ തുടങ്ങിയിട്ടുണ്ട്.
Also Read: തീവ്രന്യൂനമർദ്ദം:സംസ്ഥാനത്ത് ഒരാഴ്ചത്തേക്ക് മഴ സാധ്യത, 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്!
അതേസമയം ഇന്ന് വിവാഹത്തിനായുള്ള ബുക്കിങ് തുടരുന്നുവെന്നും 400 വിവാഹങ്ങൾ വരെ നടത്താനുള്ള ക്രമീകരണം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. ചിങ്ങമാസത്തിലെ തിരുവോണത്തിന് മുന്നേയുള്ള അവസാന ഞായറാഴ്ചയും ചോതി നക്ഷത്രവും ഒരുമിച്ച് വന്നതിനാലാണ് ഇന്ന് ഇത്രയധികം വിവാഹങ്ങൾ നടക്കുന്നത്. മാത്രമല്ല ചിങ്ങ മാസത്തിലെ ഏറ്റവും നല്ല മുഹൂർത്തം ഇന്നാണ്. ഒപ്പം അവധി ദിനവും. ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹം നടക്കുമെന്നാണ് പ്രതീക്ഷ.
പുലർച്ചെ നടന്ന വിവാഹങ്ങളിൽ ഒന്ന് മുൻമന്ത്രി വി.എസ്.സുനിൽ കുമാറിന്റെ സഹോദരിയുടെ മകളുടെതാണ്. പുലർച്ചെ ആറ് മണിവരെ 80 ഓളം വിവാഹങ്ങൾ നടന്നു. ഒരോ വിവാഹ സംഘത്തിനുമൊപ്പം 4 ഫോട്ടോ-വീഡിയോഗ്രാഫർമാർ അടക്കം 24 പേർക്കാണ് മണ്ഡപത്തിനടുത്തേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
Also Read: ഓണത്തോടെ ഈ നക്ഷത്രക്കാർക്ക് ലഭിക്കും ധനനേട്ടം, ലോട്ടറിയടിക്കും!
ക്ഷേത്രത്തിൽ 150 ഓളം പോലീസുകാരെയും 100 ക്ഷേത്രം ജീവനക്കാരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. തിരക്കു കാരണം ഇന്ന് ശയന പ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഒഴിവാക്കിയിട്ടുണ്ട്. ക്ഷേത്രത്തിലെ ആറ് മണ്ഡപങ്ങളിലായാണ് വിവാഹങ്ങൾ നടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.