Governor Arif Mohammed Khan: എസ്എഫ്ഐയോട് പ്രതിഷേധിച്ച് നടു റോഡിലിരുന്ന് ഗവർണർ, പോലീസിന് ശകാരം

കരിങ്കൊടി  കാണിക്കുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരെ കരുതൽ കസ്റ്റഡിയിൽ എടുത്തില്ല എന്ന് പോലീസിനോട് ചോദിച്ചു കൊണ്ടാണ് ഗവർണറുടെ അസാധാരണമായ നീക്കം

Written by - Zee Malayalam News Desk | Last Updated : Jan 27, 2024, 12:51 PM IST
  • എന്തുകൊണ്ട് ഇവരെ കരുതൽ കസ്റ്റഡിയിൽ എടുത്തില്ല എന്ന് പോലീസിനോട്
  • ഗവർണർ എത്തും മുൻപ് തന്നെ ഗോ ബാക്ക് മുദ്രാവാക്യവുമായി എസ്എഫ്ഐ പ്രവർത്തകർ സ്ഥലത്ത് എത്തിയിരുന്നു
Governor Arif Mohammed Khan: എസ്എഫ്ഐയോട് പ്രതിഷേധിച്ച് നടു റോഡിലിരുന്ന് ഗവർണർ, പോലീസിന് ശകാരം

കൊല്ലം:  എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻവാഹനത്തിൽ നിന്ന് ഇറങ്ങി പ്രതിഷേധിച്ചു. റോഡിലരികിലിരുന്നാണ് ഗവർണർ പ്രതിഷേധിച്ചത്. 
പോലീസിൻ്റെ നടപടിയിലും ഗവർണർ പ്രതിഷേധിക്കുകയും പോലീസിനെ ശകാകരിക്കുകയും ചെയ്തു. കൊല്ലം നിലമേൽ ആയിരുന്നു നാടകീയ സംഭവങ്ങൾ.

കരിങ്കൊടി  കാണിക്കുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരെ കരുതൽ കസ്റ്റഡിയിൽ എടുത്തില്ല എന്ന് പോലീസിനോട് ചോദിച്ചു കൊണ്ടാണ് ഗവർണറുടെ അസാധാരണമായ നീക്കം. കൊല്ലം നിലമേൽ വെച്ചാണ് സംഭവം.ഗവർണർ എത്തും മുൻപ് തന്നെ ഗോ ബാക്ക് മുദ്രാവാക്യവുമായി എസ്എഫ്ഐ പ്രവർത്തകർ സ്ഥലത്ത് എത്തിയിരുന്നു. 

ഇതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയെ ഫോണിൽ വിളിക്കുകയും, വിഷയത്തിൽ പരാതി പറയുകയും ചെയ്തു. പ്രവർത്തകർക്കെതിരെ നടപടി എടുക്കാതെ നിലമേൽലിൽ നിന്നും മടങ്ങില്ലെന്ന നിലപാടിലായി ഗവർണർ.  നയ പ്രഖ്യാപന പ്രസംഗത്തിലും ഗവർണർ തൻറെ നിലപാട് വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News