Gold and Silver Rate on May 23: സ്വര്‍ണവില ഉയര്‍ന്നുതന്നെ, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 840 രൂപയുടെ വർദ്ധനവ്

 

Written by - Zee Malayalam News Desk | Last Updated : May 23, 2022, 11:47 AM IST
  • ഇന്ന് വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്.
  • ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് ( 8 ഗ്രാം) 37,720 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 4,715 രൂപയാണ്.
Gold and Silver Rate on May 23: സ്വര്‍ണവില ഉയര്‍ന്നുതന്നെ, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 840 രൂപയുടെ വർദ്ധനവ്
 
Gold and Silver Rate on May 23:  സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്‌. മൂന്ന് ദിവസം തുടര്‍ച്ചയായി വില വര്‍ദ്ധിച്ചതിന് ശേഷം കഴിഞ്ഞ ദിവസം സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 840 രൂപയുടെ വർദ്ധനനാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഉണ്ടായിരിയ്ക്കുന്നത്.
 
ഇന്ന് വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്  80  രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്.  ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് ( 8 ഗ്രാം)   37,720 രൂപയാണ്.  ഒരു  ഗ്രാം സ്വര്‍ണത്തിന്  4,715 രൂപയാണ്.  അതേപോലെതന്നെ 18  കാരറ്റ് സ്വർണത്തിനും വര്‍ദ്ധനയാണ്‌ ഉണ്ടായിരിയ്ക്കുന്നത്.  ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3,895 രൂപയാണ്.  
 
 
സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല.  വെള്ളിവില ഗ്രാമിന് 67 രൂപയാണ്.  925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. 
 
അതേസമയം, ആഗോള വിപണിയിൽ സ്വർണവില കുത്തനെ ഇടിഞ്ഞേക്കുമെന്നുള്ള  തരത്തില്‍ സൂചനകള്‍ പുറത്ത് വരുന്നുണ്ട്. അതായത്, ഡോളർ കരുത്താർജിക്കുന്നതാണ് സ്വർണ വിപണിയ്ക്ക് ക്ഷീണമാകുന്നത്.  ആഗോള വിപണിയില്‍ സ്വർണവില കുറഞ്ഞാൽ അത്  രാജ്യാന്തര തലത്തിലും പ്രാദേശിക വിപണികളിലും പ്രതിഫലിക്കും. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 
 
 

Trending News