കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഇത്തവണയും കോടികളുടെ സ്വർണ്ണമാണ് പിടികൂടിയത്. നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച മൂന്ന് കിലോയോളം സ്വർണ മിശ്രിതമാണ് പിടികൂടിയത്. രണ്ടുപേർ അറസ്റ്റ് ചെയ്തിട്ടുണ്ട്.
എയർ ഇന്റലിജൻസ് യൂണിറ്റാണ് 2.932 കിലോഗ്രാം തൂക്കമുള്ള സ്വർണം പിടികൂടിയത് (Gold Smuggling). ഷാർജയിൽ നിന്ന് ജി 9 454 ഫ്ലൈറ്റിൽ എത്തിയ കോഴിക്കോട് സ്വദേശിയായ 38 കാരനാണ് പിടിയിലായതിൽ ഒരാൾ. ഇയാൾ പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ സ്വർണ മിശ്രിതം കണങ്കാലിൽ സോക്‌സിനടിയിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. മിശ്രിതത്തിൽ നിന്ന് 1681 ഗ്രാം സ്വർണം വേർതിരിച്ചെടുത്തിട്ടുണ്ട്.
Also Read: വീട്ടിൽ സന്തോഷവും സമൃദ്ധിയും നിലനിർത്താൻ ആഗ്രഹിക്കുന്നോ, എന്നാൽ രാവിലെ ഇക്കാര്യങ്ങൾ ചെയ്യുക
രണ്ടാമത്തെയാൾ എറണാകുളം സ്വദേശിയാണ്. ഇയാളും ഇതേ വിമാനത്തിൽ ആയിരുന്നു വന്നത്. കാബോഡ് പെട്ടിയില് ഒളിപ്പിച്ചാണ് ഇയാൾ 1251 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. ഇതും മിശ്രിതമായാണ് ഇയാൾ കൊണ്ടുവന്നത്. രണ്ടുപേരിൽ നിന്നുമായി പിടിച്ചെടുത്ത സ്വർണ്ണത്തിന് 1.65 കോടി രൂപ വില വരും.
ജോയിന്റ് കമ്മീഷണർ വാഗേഷ് കുമാർ സിംഗിന്റെ നേതൃത്വത്തിലുളള സംഘമാണ് സ്വർണം പിടിച്ചെടുത്തത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഇത്രയും പ്രശ്നങ്ങൾ നടക്കുന്നതിനിടയിലും ഇന്നും ഒരു കുറവുമില്ലാതെ സ്വർണ്ണക്കടത്ത് മുന്നോട്ട് പോകുകയാണ്.
Also Read: Encounter: ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; രണ്ട് മാവോയിസ്റ്റുകളെ വധിച്ചു
ഇതിനിടയിൽ ഏപ്രിൽ 8 ന് ഇവിടെ നിന്നും ഒരു മൈലോ സ്വർണ്ണം പിടികൂടിയിരുന്നു. ദുബായിൽ നിന്നും വന്ന കോഴിക്കോട് സ്വദേശിയുടെ ബാഗിൽ നിന്നുമായിരുന്നു സ്വർണ്ണം കണ്ടെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...