Oommen Chandy: 7 വർഷം മുഖ്യമന്ത്രി, 53 വർഷം എംഎൽഎ; ഉമ്മൻ ചാണ്ടിയുടെ ആസ്തി, രാഷ്ട്രീയ ജീവിതം..അറിയേണ്ടതെല്ലാം

Oommen Chandy net assets: നിയമസഭാ ജീവിതത്തിൽ അഞ്ച് പതിറ്റാണ്ടിലേറെ പൂർത്തിയാക്കിയ ശേഷമാണ് ഉമ്മൻ ചാണ്ടി വിടവാങ്ങിയത്.   

Written by - Zee Malayalam News Desk | Last Updated : Jul 18, 2023, 11:10 AM IST
  • അസുഖബാധിതനായ ഉമ്മൻ ചാണ്ടി ദീർഘനാളായി ചികിത്സയിലായിരുന്നു.
  • ബെം​ഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
  • മകൻ ചാണ്ടി ഉമ്മനാണ് മരണ വാർത്ത സോഷ്യൽ മീ‍‍ഡിയയിലൂടെ അറിയിച്ചത്.
Oommen Chandy: 7 വർഷം മുഖ്യമന്ത്രി, 53 വർഷം എംഎൽഎ; ഉമ്മൻ ചാണ്ടിയുടെ ആസ്തി, രാഷ്ട്രീയ ജീവിതം..അറിയേണ്ടതെല്ലാം

തിരുവനന്തപുരം: മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) യുടെ വിയോ​ഗ വാർത്ത കേട്ടാണ് ഇന്ന് മലയാളികൾ ഉണർന്നത്. അസുഖബാധിതനായി അദ്ദേഹം ദീർഘനാളായി ചികിത്സയിലായിരുന്നു. ബെം​ഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെ നാലരയോടെയാണ് അന്ത്യം സംഭവിച്ചത്. മകൻ ചാണ്ടി ഉമ്മനാണ് മരണ വാർത്ത സോഷ്യൽ മീ‍‍ഡിയയിലൂടെ അറിയിച്ചത്. ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തു‌ടർന്ന് സംസ്ഥാന സർക്കാർ രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധിയായിരിക്കും. 

ഉമ്മൻ ചാണ്ടി രണ്ട് തവണയായി ഏഴ് വർഷം (2004-2006, 2011-2016) കേരളത്തിന്റെ മുഖ്യമന്ത്രിയായിട്ടുണ്ട്. കെ. കരുണാകരന്റെയും എ.കെ ആന്റണിയുടെയും നേതൃത്വത്തിലുള്ള സർക്കാരുകളിൽ അദ്ദേഹം തൊഴിൽ, ആഭ്യന്തര, ധനകാര്യ മന്ത്രി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റെ സ്ഥാനവും വഹിച്ചു. 50 വർഷത്തിലേറെയായി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് ഏറ്റവും കൂടുതൽ കാലം എം.എൽ.എ എന്ന റെക്കോർഡും അടുത്തിടെ ഉമ്മൻ ചാണ്ടി സ്വന്തമാക്കിയിരുന്നു. ‌കഴിഞ്ഞ വർഷം ഓ​ഗസ്റ്റിലാണ് അദ്ദേഹം കെ.എം മാണിയുടെ റെക്കോർഡ് മറികടന്നത്. 

ALSO READ: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി അന്തരിച്ചു

2021 വരെയുള്ള കണക്കുകൾ പ്രകാരം ഉമ്മൻ ചാണ്ടിയുടെ ആസ്തി 4.6 കോടി രൂപയായിരുന്നു. 74.4 ലക്ഷം രൂപയുടെ ജംഗമ ആസ്തികളും 3.8 കോടി രൂപയുടെ സ്ഥാവര ആസ്തികളും ഇതിൽ ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ മൊത്തം പ്രഖ്യാപിത വരുമാനം 3.4 ലക്ഷം രൂപയായിരുന്നു. 2016ൽ ഉമ്മൻ ചാണ്ടിയുടെ ആസ്തി 1.24 കോടിയായിരുന്നുവെന്ന് കേരള ഇലക്ഷൻ വാച്ച്, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ടിട്ടുള്ള റിപ്പോർട്ടിൽ പറയുന്നു. 2021 ആയപ്പോൾ ഇത് 4.55 കോടിയായി ഉയർന്നു. 3.31 കോടിയുടെ വർധനവാണുണ്ടായത്. അതായത് 267 ശതമാനത്തിൻ്റെ വർധന. അലവൻസുകളാണ് അദ്ദേഹത്തിന്റെ വരുമാനമായി കാണിച്ചിരുന്നത്. നിലവിൽ ഏകദേശം 5 കോടിയോളം രൂപയാണ് ഉമ്മൻ ചാണ്ടിയുടെ ആസ്തിയായി കണക്കാക്കപ്പെടുന്നത്. 

ഒരേ മണ്ഡലത്തിൽ നിന്ന് തന്നെ തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ട് നിയമസഭയിലെത്തുകയെന്നത് തന്നെ ഉമ്മൻ ചാണ്ടിയ്ക്ക് ജനങ്ങൾ നൽകിയ പിന്തുണ എത്രയായിരുന്നു എന്നതിന്റെ തെളിവായിരുന്നു. നിയമസഭാ ജീവിതത്തിൽ അഞ്ച് പതിറ്റാണ്ടിലേറെ പൂർത്തിയാക്കിയ അദ്ദേഹം  തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തിൽ പോലും പരാജയമെന്തെന്ന് അറിഞ്ഞിട്ടില്ല. കെ. കരുണാകരനും എ.കെ ആന്റണിയുമടക്കം പാർലമെന്റംഗമായെങ്കിലും ഉമ്മൻ ചാണ്ടിക്ക് എന്നും നിയമസഭയായിരുന്നു പ്രധാനം. കേരളത്തിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധത്തിന് ഏറ്റവും വലിയ തെളിവാണിത്. കേരളത്തിന്റെ പൊതുമണ്ഡലത്തിൽ നികത്താനാവാത്ത വിടവ് സൃഷ്ടിച്ചാണ് 79-ാം വയസിൽ  ഉമ്മൻ ചാണ്ടി വിടവാങ്ങുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News